Tag: Balusseri
മാസങ്ങളുടെ വ്യത്യാസത്തില്‍ കത്തി നശിച്ചത് രണ്ട് ഫര്‍ണീച്ചര്‍ കടകള്‍, ലക്ഷങ്ങളുടെ നഷ്ടം; ബാലുശ്ശേരിയിലെ തീപിടുത്തത്തില്‍ ദുരുഹതയുണ്ടെന്ന് ആരോപണം
ബാലുശ്ശേരി: പുത്തൂര്‍വട്ടത്ത് ഇന്നലെ പുലര്‍ച്ചെ നടന്ന തീപിടിത്തത്തില്‍ ഫര്‍ണിച്ചര്‍ കടയും ടയര്‍ ഗോഡൗണും കത്തിനശിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി വുഡ് ക്രാഫ്റ്റ് ഓണേഴ്‌സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഒഫ് കേരള (ഡബ്‌ളിയു.ഒ.കെ) സംസ്ഥാന ജനറല്‍ സെക്രട്ടറി ഭരതന്‍ പുത്തൂര്‍വട്ടം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് വന്‍
എത്തിയപ്പോള്‍ ടയര്‍ കടയും സമീപത്തെ കടയും കത്തിയാളുന്നതാണ് കണ്ടത്, തൊട്ടടുത്തായി തന്നെ വീടുകളുമുണ്ട്; ബാലുശേരിയിലെ തീപിടത്തത്തെക്കുറിച്ച് തീയണക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിയായ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്- (വീഡിയോ)
ബാലുശേരി: ഫയര്‍ഫോഴ്‌സ് കൃത്യസമയത്ത് ഇടപെട്ടതിനാലാണ് ബാലുശ്ശേരിയിലെ പുത്തൂര്‍വട്ടത്തെ തീപിടിത്തം വലിയ അപകടങ്ങള്‍ക്ക് വഴിവെക്കാതെ നിയന്ത്രിക്കാനായത്. നിറയെ വീടുകളും അടുത്തടുത്തായി കടകളുമുള്ള പ്രദേശമായതിനാല്‍ തീ പടരാന്‍ സാധ്യത ഏറെയായിരുന്നു. എന്നാല്‍ നരിക്കുനി, കൊയിലാണ്ടി, വെള്ളിമാടുകുന്ന്, പേരാമ്പ്ര സ്റ്റേഷനുകളില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകരെത്തി അപകടത്തിന്റെ വ്യാപ്തി കുറക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ തങ്ങള്‍ സ്ഥലത്തെത്തുമ്പോള്‍ നരിക്കുനിയില്‍ നിന്നുള്ള അഗ്നിരക്ഷാ സംഘം
അവർക്കിടയിലെ മതിൽ ഇനിയില്ല; ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം
ബാലുശ്ശേരി: ഇനി അവർ ഒന്നായി പഠിക്കും, വേർതിരിവുകളില്ലാതെ. ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. പി.ടി.ഐ യുടെയും അധികൃതരുടെയും പോരാട്ടത്തിനൊടുവിലാണ് സർക്കർ ഉത്തരവിട്ടത്. നിലവില്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഞ്ചുമുതല്‍ 10 വരെ ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ മാത്രവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുമാണ് പഠിക്കുന്നത്. ഇവിടെയുള്ള
കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട; കൂരാച്ചുണ്ട് സ്വദേശിയില്‍ നിന്ന് പിടിച്ചെടുത്തത് ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം
കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കൂരാച്ചുണ്ട് സ്വദേശി അബ്ദുല്‍ സലാമില്‍ നിന്ന് പിടിച്ചെടുത്തത് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതം. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് അബ്ദുല്‍ സലാമില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയത്. ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ കെട്ടിവച്ചും
ഉണ്ണികുളത്തെ ഉമ്മുകുല്‍സു കൊലപാതകം: ഭര്‍ത്താവ് താജുദ്ദീന്‍ പിടിയില്‍
ബാലുശ്ശേരി: ഉണ്ണികുളം വീര്യമ്പ്രത്ത് വാടകവീട്ടില്‍ ഉമ്മുകുല്‍സു (31) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് എടരിക്കോട് സ്വദേശി താജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ മൂന്ന് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. താജുദ്ദീനെ കൂടാതെ മലപ്പുറം തിരൂര്‍ ഇരിങ്ങാവൂര്‍ സ്വദേശികളായ ആദിത്യന്‍ ബിജു (19), ജോയല്‍ ജോര്‍ജ് (19) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാംപ്രതിയായ താജുദ്ദീനെ മലപ്പുറം കൊളത്തൂരില്‍നിന്നാണ് ബാലുശ്ശേരി പോലീസ്
ഉണ്ണികുളത്ത് വാടക വീട്ടിലെത്തിയ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍; ഭര്‍ത്താവ് താജുദ്ദീനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്
ബാലുശ്ശേരി: ഉണ്ണികുളത്ത് വാടക വീട്ടിലെത്തിയ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം ഇരിങ്ങല്ലൂര്‍ സ്വദേശികളായ ആദിത്യന്‍ ബിജു (19), ജോയല്‍ ജോര്‍ജ് (19) എന്നിവരാണ് അറസ്റ്റിലായത്. ഉമ്മുക്കുല്‍സുവിന്റെ ഭര്‍ത്താവ് താജുദ്ദീന്‍ സുഹൃത്തുക്കളാണ് ഇവര്‍. കേസിലെ ഒന്നാം പ്രതിയായ താജുദ്ദീന്‍ ഇപ്പോളും ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്
നേരിട്ട് പോകേണ്ട, ബാലുശേരി പഞ്ചായത്തിലും ഇനി സേവനങ്ങള്‍ ഓണ്‍ലൈനില്‍
ബാലുശേരി: സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഐഎല്‍ജിഎംഎസ് സംവിധാനം ബാലുശേരിയിലും തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച ആപ്ലിക്കേഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായം (ഐഎല്‍ജിഎംഎസ്). പഞ്ചായത്തുകളുടെ സോഫ്റ്റ്വെയറില്‍ രജിസ്റ്റര്‍
ബാലുശേരി കിനാലൂർ ഓടക്കാളി ഭഗവതി ക്ഷേത്രത്തിൽ പട്ടികജാതിക്കാരായ കർമികളെ പ്രവേശിപ്പിക്കുന്നില്ലെന്ന് പരാതി
ബാലുശേരി: കിനാലൂർ ഓടക്കാളി ഭഗവതി ക്ഷേത്രത്തിൽ പാരമ്പര്യ കർമികൾക്ക് ക്ഷേത്രാചാരം നടത്താൻ ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതി. ആചാരപ്രകാരം കർമം ചെയ്യാൻ അവകാശമുള്ള പുത്തലത്ത് തറവാട്ടിലെ ദാമോദരൻ വാക്കയെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നില്ലെന്നാണ് പരാതി. ഓടക്കാളിക്കാവിലെ കോയിമ്മസ്ഥാനത്തുള്ള രവീന്ദ്രൻ നായരും അനുയായികളുമാണ് ഓടക്കാളി വാക്കമാരെയും കുടുംബാംഗങ്ങളെയും ജാതീയമായ അവഹേളനങ്ങളോടെ പീഡിപ്പിക്കുന്നതെന്നാണ് ആക്ഷേപം. വർഷങ്ങളായി പട്ടികജാതി വിഭാഗത്തിലെ പാണൻ
സ്വന്തം ജീവിതം പോലും പണയപ്പെടുത്തി, കുത്തൊഴുക്കിനെ ധീരമായി നേരിട്ടു, ബാലുശ്ശേരിയിൽ ഒഴുക്കിൽപ്പെട്ട് മൂന്നു പേരെ രക്ഷിച്ച ഹരീഷ് മാതൃകയാണ്
ബാലുശ്ശേരി: ഹരീഷിന്റെ അവസരോചിതമായ ധീരതയിൽ രക്ഷപ്പെട്ടത് ഒരു കുടുംബത്തിലെ മൂന്ന് ജീവൻ. മഞ്ഞപ്പുഴയിലെ കുത്തൊഴുക്കിലകപ്പെട്ട മൂന്നുപേരെ രക്ഷിച്ച മധുര അഴകനല്ലൂർ സ്വദേശി ഹരീഷ് നാടിന്റെ അഭിമാനമായി. കഴിഞ്ഞ ദിവസം ബാലുശ്ശേരി പഴയ മഞ്ഞപ്പാലത്തിനടുത്ത് പുഴയിലാണ് അപകടം സംഭവിച്ചത്. വടകര മടപ്പള്ളി തെരു പറമ്പത്ത് സദാനന്ദന്റെ ഭാര്യ മിനിയും സഹോദരന്റെ മകൻ വിനയ് മോഹനുമാണ് പുഴയിൽ ഒഴുക്കിൽപെട്ടത്.
ഇളവുകൾ പാളി; കുതിച്ചുയർന്ന് കോവിഡ് നിരക്ക്: ബാലുശ്ശേരി വീണ്ടും അടച്ചിടലിലേക്ക്
ബാലുശ്ശേരി : സംസ്ഥാനത്ത് നാല് കാറ്റഗറിയായി തിരിച്ച് ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ അഞ്ചുശതമാനത്തിൽ താഴെ ആയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ബാലുശേരിയിൽ രണ്ടാഴ്ചകൊണ്ട് പതിനഞ്ചുശതമാനത്തിന് മുകളിലേക്കെത്തി. ഇതോടെ ശനി, ഞായർ, ഒഴികെ എല്ലാ ദിവസവും തുറന്നു പ്രവർത്തിച്ചിരുന്ന കടകൾ വ്യാഴാഴ്ചമുതൽ അടച്ചിട്ടു. ബാലുശ്ശേരി പഞ്ചായത്തിൽ 117 കോവിഡ് കേസുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. നിർമാണമേഖല, തൊഴിലുറപ്പ് ജോലികൾ,