Tag: bali tharppanam
ഒരേ സമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താം, സഹായത്തിനായി കോസ്റ്റ് ഗാര്‍ഡും ഫയര്‍ഫോഴ്സും പൊലീസും; കര്‍ക്കിടക വാവുബലിതര്‍പ്പണത്തിനായ് കൊയിലാണ്ടി ഉരുപുണ്യകാവ് ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു
കൊയിലാണ്ടി: കര്‍ക്കിടകവാവുബലിയോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് കൊയിലാണ്ടി ഉരുപുണ്യകാവ് ക്ഷേത്രം. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കടല്‍ക്കരയിലെ ക്ഷേത്രബലിത്തറയില്‍ ബലികര്‍മ്മങ്ങള്‍ ആരംഭിക്കും. ഭക്തജനങ്ങളുടെ സൗകര്യത്തിനായി ബലിത്തറ വിപുലീകരിച്ച് നവീകരണപ്രവൃത്തികള്‍ നടത്തുകയും കടലിന് അഭിമുഖമായി സുരക്ഷാവേലികള്‍ കെട്ടുകയും ചെയ്തിട്ടുണ്ട്. ഒരേസമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമാണ് ഇത്തവണ ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. പൊലീസിനൊപ്പം ഫയര്‍ഫോഴ്സും
കുറ്റ്യാടിയില്‍ നിന്നും കര്‍ക്കിടകവാവ് ദിനത്തില്‍ പ്രത്യേക സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി
കുറ്റ്യാടി: കര്‍ക്കിടകവാവ് ദിനത്തില്‍ തിരുനെല്ലിയിലേക്ക് പ്രത്യേകസര്‍വ്വീസ് ഒരുക്കി കെ.എസ്.ആര്‍.ടി.സി. വിശ്വാസികള്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യത്തിനായാണ് കെ.എസ്.ആര്‍.ടി.സി പ്രത്യേക യാത്ര ഏര്‍പ്പെടുത്തുന്നത്. കര്‍ക്കിടകവാവ് ദിനമായ ജൂലൈ 17ന് തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിയ്ക്കും നാലരയ്ക്കുമായി രണ്ട് ബസുകളാണ് കുറ്റ്യാടിയില്‍ നിന്ന് തിരുനെല്ലിക്ക് സര്‍വ്വീസ് നടത്തുക.