Tag: baby

Total 2 Posts

പാലക്കാട് മണ്ണാര്‍ക്കാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. കാഞ്ഞിരപ്പുഴ സ്വദേശിനിയായ പ്രീതയാണ് ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്. ഇന്ന് രാവിലെ പ്രസവവേദനയെത്തുടര്‍ന്ന് പ്രീതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. രാവിലെ പത്ത് മണിയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയില്‍ പ്രസവിക്കുകയായിരുന്നു. ഫെബ്രുവരി 28ന് ആയിരുന്നു പ്രീതയ്ക്ക് ഡെലിവെറി ഡേറ്റ് നല്‍കിയിരുന്നത്. അമ്മയും

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കുറ്റ്യാടി: പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അടുക്കത്ത് തെയ്യമ്പാടി നവാസിന്റെ മകന്‍ റിഷാനാണ് (13) കുറ്റ്യാടി ചെറുപുഴയില്‍ തട്ടാര്‍കണ്ടിതാഴെ കടവില്‍ മുങ്ങിമരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു റിഷാന്‍. കുറ്റ്യാടി ഗവ.ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് മരുതോങ്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്: ഫാത്തിമ പൈക്കളങ്ങാടി.

error: Content is protected !!