Tag: Autoriksha

Total 4 Posts

‘ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്’; ഇനി മുതൽ ഓട്ടോറിക്ഷകൾക്ക് കേരളം മുഴുവൻ സർവീസ് നടത്താം, ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ

തിരുവന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ. ഇനി മുതൽ ഓട്ടോറിക്ഷകൾക്ക് കേരളം മുഴുവൻ സർവീസ് നടത്താൻ അനുമതി ലഭിക്കും. ഈ തീരുമാനമെടുത്തത് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗത്തിലാണ്. കണ്ണൂർ മാടായി ഏര്യയിലെ സിഐടിയു ഓട്ടോറിക്ഷ യൂണിയൻ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പെർമിറ്റിൽ ഇളവ് നൽകിയത്. പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിന്, ഓട്ടോറിക്ഷകൾ സ്റ്റേറ്റ് പെർമിറ്റായി

ബാലുശ്ശേരി ബസ് സ്റ്റാൻഡിനുള്ളിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ പരിക്കേറ്റ പാടുകൾ, ഷർട്ട് കീറിയ നിലയിൽ

ബാലുശ്ശേരി: ബസ് സ്റ്റാൻഡിനുള്ളിൽ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനത്ത് ചേരത്തൊടി വയലിൽ ഇമ്പിച്ചി മൊയ്തീന്റെ മകൻ മഞ്ഞപ്പാലംകാട്ടാമ്പള്ളിക്കൽ മൻസൂറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തിയെട്ടു വയസ്സായിരുന്നു. ഇന്ന് രാവിലെ സ്റ്റാൻഡിലെത്തിയവരാണ് മൃതദ്ദേഹം കണ്ടത്. ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്. പിടിവലി നടന്നതായും ഷർട്ട് കീറിയ നിലയിലുമാണ് കണ്ടെത്തിയത്. ബസ് സ്റ്റാന്റിനുള്ളിലെ കടവരാന്തയിലാണ്

ഇടിയുടെ ആഘാതത്തിൽ ഓട്ടോ റോഡരികിലേക്ക് മറിഞ്ഞു വീണു, അടിയിൽപെട്ട ഡ്രെെവറെ പുറത്തെടുത്തത് ഓട്ടോറിക്ഷ എടുത്തുയർത്തി; നടുവണ്ണൂരിൽ ആംബുലൻസ് ഓട്ടോറിക്ഷയിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു

നടുവണ്ണൂർ: നടുവണ്ണൂരിൽ ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രെെവർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ കാവുന്തറ തെങ്ങിടക്കുഴി പ്രബീഷിന് (35) ആണ് പരിക്കേറ്റത്. നടുവണ്ണൂർ എസ്ബിഐക്ക് സമീപം ഇന്ന് വെെകീട്ടാണ് സംഭവം. രോ​ഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിച്ച ശേഷം കുറ്റ്യാടി ​ഗവ.താലൂക്കാശുപത്രിയിലേക്ക് തിരികെ വരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. പേരാമ്പ്ര ഭാ​ഗത്തേക്ക് വരുന്ന ആംബുലൻസ് എതിർദിശയിലായിരുന്ന

കാര്‍ യാത്രക്കാര്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ചു; പേരാമ്പ്രയില്‍ പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികള്‍

പേരാമ്പ്ര: ഓട്ടോറിക്ഷാ ഡ്രൈവറെ കാര്‍ യാത്രക്കാര്‍ ആക്രമിച്ച സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ 11 മണി വരെ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തിയില്ല. ഞായറാഴ്ച വൈകീട്ടാണ് കാര്‍ യാത്രക്കാര്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ചത്. ചേനോളി റോഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന സി.ഐ.ടി.യു പ്രവര്‍ത്തകന്‍ കൂടിയായ ചേനോളി കോറോത്ത് അന്‍വറിനാണ് മര്‍ദ്ദനമേറ്റത്.

error: Content is protected !!