Tag: attack
ബൈക്കിൽ സഞ്ചരിക്കവെ പിന്തുടർന്ന് ചാടിക്കടിച്ചു; മേപ്പയ്യൂർ വിളയാട്ടൂരിൽ യുവാവിനെ ആക്രമിച്ച് തെരുവുനായ
മേപ്പയ്യൂർ: മേപ്പയ്യൂരിൽ തെരുവുനായയുടെ കടിയേറ്റ് ഒരാൾക്ക് പരിക്ക്. വിളയാട്ടൂർ മൂട്ടപ്പറമ്പ് കിഴക്കെ കണിയാങ്കണ്ടി കെ.കെ. സനീഷിനാണ് കടിയേറ്റത്. വിളയാട്ടൂർ ഹെൽത്ത് സബ് സെൻററിന് സമീപത്തുകൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സനീഷിനെ നായ പിന്തുടർന്ന് ചാടിക്കടിക്കുകയായിരുന്നു. കീഴ്പയ്യൂരിലും കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണമുണ്ടായിരുന്നു. നെല്ലോടൻചാൽ പ്രദേശത്ത് ഒളോറ അമ്മതിന്റെ രണ്ട് ആടുകൾകളെയാണ് നായ കടിച്ച് പരിക്കേൽപ്പിച്ചത്. പഞ്ചായത്തിലെ വിവിധയിടങ്ങൾ
വീടുകളിൽ കയറി കാറിനും ഓട്ടോറിക്ഷയ്ക്കും സ്കൂട്ടറിനും തീ വെച്ചു: ചേളന്നൂർ ഭാഗത്ത് ആക്രമണം നടത്തിയ പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി പോലീസ്; പിടിയിലായത് വധശ്രമകേസുകളിൽ വിചാരണ നേരിടുന്ന വ്യക്തി
കാക്കൂർ: ചേളന്നൂർ പുനത്തിൽ താഴം പ്രദേശത്ത് ഏറെ നാളുകളായി നാട്ടുകാർക്ക് ഭീതി സൃഷ്ടിച്ചു കൊണ്ട് അക്രമങ്ങൾ നടത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പുനത്തിൽ താഴം മേലെടത്ത് മീത്തൽ സുരേഷ് (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പ്രദേശത്തെ നാല് വീടുകളിൽ അതിക്രമിച്ച് കയറി വീട്ടിലെ വാഹനങ്ങൾ ഇയാൾ തീവെച്ച് നശിപ്പിച്ചിരുന്നു. പ്രദേശവാസിയുടെ ചെവി കടിച്ച്
‘വീട്ടില്‍ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചതിന് ശേഷം കാര്‍ കത്തിച്ചു’; കല്ലേരിയിൽ യുവാവിനെ ആക്രമിച്ചതിന് പിന്നിൽ സ്വര്‍ണക്കടത്തല്ല, മുൻവെെരാഗ്യം
വടകര: കല്ലേരി സ്വദേശിയായ യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ആക്രമിച്ചശേഷം കാര്‍ കത്തിച്ചത് വ്യക്തിവൈരാഗ്യം മൂലമെന്ന് അറസ്റ്റിലായ മൂന്നുപേരുടെ മൊഴി. സ്വര്‍ണക്കടത്ത്, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് അക്രമമെന്ന പ്രചാരണം ഉണ്ടായെങ്കിലും പരാതിക്കാരനെ പോലെത്തന്നെ ഇതെല്ലാം നിഷേധിക്കുന്ന മൊഴിയാണ് മൂന്നു പേരുടെയും. ഇവരെ വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം
അവധി രേഖപ്പെടുത്തിയതിന് മുകളില്‍ ഒപ്പിട്ടു; ചോദ്യം ചെയ്ത വനിതാ ഹെഡ് ക്ലാര്‍ക്കിന് ക്രൂരമര്‍ദ്ദനം; സംഭവം കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍
കോഴിക്കോട്: സിവില്‍ സ്റ്റേഷനില്‍ വനിതാ ഹെഡ് ക്ലാര്‍ക്കിന് സഹപ്രവര്‍ത്തകന്റെ ക്രൂരമര്‍ദ്ദനം. സിവില്‍ സ്റ്റേഷനിലെ ദേശീയപാതാ ബൈപ്പാസ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലാണ് സംഭവം. ഓഫീസിലെ ഹെഡ് ക്ലാര്‍ക്ക് എ.വി.രഞ്ജിനിക്കാണ് പരിക്കേറ്റത്. തടയാന്‍ ശ്രമിച്ച ക്ലാര്‍ക്ക് പി.ഫിറോസിനും മര്‍ദ്ദനമേറ്റു. സംഭവത്തില്‍ ഇതേ ഓഫീസിലെ ക്ലാര്‍ക്ക് പി.എസ്.അരുണ്‍കുമാറിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ പത്ത്
ബാലുശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവിനെതിരായ ആള്‍ക്കൂട്ട ആക്രമണം; പിന്നില്‍ രാഷ്ട്രീയ വിരോധം: 29 പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്
ബാലുശേരി: ബാലുശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിനു നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വെള്ളത്തില്‍മുക്കിക്കൊല്ലാന്‍ ശ്രമിച്ചെന്നും എഫ്.ഐ.ആറിലുണ്ട്. ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പില്‍ ജിഷ്ണു ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമിക്കപ്പെട്ടത്. കൂട്ടുകാരന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ
‘വെട്ടി വീഴ്ത്തിയ ശേഷം കത്തിക്കാനായിരുന്നു ഉദ്ദേശം, അതിനായി പെട്രോളും കരുതിയിരുന്നു’; നാദാപുരത്ത് പെണ്‍കുട്ടിയെ ആക്രമിച്ച റഫ്‌നാസ് ലക്ഷ്യമിട്ടത് ക്രൂരമായ കൊലപാതകമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
വടകര: നാദാപുരത്ത് പെണ്‍കുട്ടിയെ ആക്രമിച്ച റഫ്‌നാസ് എന്ന യുവാവ് പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തല്‍. പെണ്‍കുട്ടിയെ ആക്രമിക്കുന്ന സമയത്ത് ഇയാള്‍ കയ്യില്‍ പെട്രോള്‍ കരുതിയിരുന്നു. ഇത് തീ വയ്ക്കാനായിരുന്നെന്ന് റഫ്‌നാസ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കുപ്പില്‍ പെട്രോള്‍ വാങ്ങിയ കല്ലാച്ചിയിലെ പമ്പിലും കൊടുവാള്‍ വാങ്ങിയ കക്കട്ടിലെ കടയിലും വട്ടോളി പെട്രോള്‍ പമ്പിലും പെണ്‍കുട്ടി
നാദാപുരത്ത് പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് കാരണം മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തത് കൊണ്ടുള്ള വൈരാഗ്യമെന്ന് പ്രതി; പെണ്‍കുട്ടിക്ക് തുടര്‍ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍
കോഴിക്കോട്: നാദാപുരത്ത് യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷം ഇന്ന് തുടര്‍ശസ്ത്രക്രിയകള്‍ ഉണ്ടായേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിക്ക് ഇന്നലെ ശസ്ത്രക്രിയ നടത്തിയിരുന്നു. ബിരുദ വിദ്യാര്‍ത്ഥിനിയായ നഹീമ സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ ചികിത്സയില്‍ നിരീക്ഷണത്തിലാണ്. അതേസമയം നാദാപുരം പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതി റഫ്‌നാസിനെ റിമാന്‍ഡ്
പട്ടാപ്പകല്‍ ഏഴാം ക്ലാസുകാരിക്ക് ക്രൂര മര്‍ദ്ദനം, വാനിലെത്തിയ സംഘം സൈക്കിള്‍ ഇടിച്ചിട്ടു, മുടി മുറിച്ചു; സംഭവം ചാലക്കുടിയില്‍
തൃശൂര്‍: ചാലക്കുടിയില്‍ പട്ടാപ്പകല്‍ ഏഴാം ക്ലാസുകാരിക്ക് ക്രൂര മര്‍ദ്ദനം. സൈക്കിളില്‍ യാത്ര ചെയ്യവെയാണ് അക്രമി സംഘം കുട്ടിയെ മര്‍ദ്ദിച്ചത്. കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാന്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. വാനിലെത്തിയ അക്രമി സംഘം സൈക്കിള്‍ ഇടിച്ചിട്ടു. തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ശേഷം അക്രമികള്‍ കുട്ടിയുടെ മുടി മുറിച്ച് റോഡിലിട്ടു.
കലവൂരില്‍ സി.പി.എം നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; രണ്ട് ആര്‍.എസ്.എസുകാര്‍ അറസ്റ്റില്‍
ആലപ്പുഴ: കലവൂരില്‍ സി.പി.എം നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വളവനാട് ലോക്കല്‍ കമ്മിറ്റിയംഗം സന്തോഷിനാണ് വെട്ടേറ്റത്. സംഭവത്തില്‍ ബി.എം.എസ്- ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കുരുവി സുരേഷ്, ഷണ്‍മുഖന്‍ എന്നിവര്‍ അറസ്റ്റിലായി. സന്തോഷിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ വീട്ടില്‍ കയറി നാലംഗസംഘം അക്രമിച്ചു; ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
പേരാമ്പ്ര: മുതുകാട് ചെങ്കോട്ടക്കൊല്ലിയിൽ വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കേളംപൊയിൽ ജാനൂട്ടിക്കാണ് (50) തലക്ക് പരിക്കേറ്റത്. നാലംഗ സംഘമാണ് തിങ്കളാഴ്ച്ച രാത്രി 7.30തോടെ അക്രമണം നടത്തിയത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് തലക്ക് അടിച്ചതെന്ന് മകൻ പറഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്