Tag: atm theft
കോഴിക്കോട് എടിഎം കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമം; പ്രതിയെ കൈയ്യോടെ പൊക്കി പോലിസ്
കോഴിക്കോട്: എടിഎം കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മലപ്പുറം സ്വദേശി വിജേഷാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. പുലർച്ചെ 2.30 നായിരുന്നു സംഭവം. പറമ്പിൻകടവ് പാലത്തിലെ പ്രധാനറോഡിനോട് ചേർന്നുള്ള എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന കൺട്രോൾ റൂമിലെ പൊലീസ് സംഘം എടിഎമ്മിന്റെ ഷട്ടർ താഴ്ന്ന് കിടക്കുമ്പോഴും ഉള്ളിൽ ലൈറ്റ് കണ്ട് സംശയം
കൊയിലാണ്ടിയില്‍ എ.ടി.എമ്മില്‍ നിറയ്ക്കാനുളള പണം കവര്‍ന്ന സംഭവം; പണം കൈകാര്യം ചെയ്തത് താഹ, നഷ്ടപ്പെട്ട മുഴുവന്‍ തുകയും കണ്ടെത്താന്‍ പൊലീസ്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ എ.ടി.എമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഴുവന്‍ പണവും കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുന്നു. പണം കണ്ടെത്താനായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കും. 72.40ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് ഇ്ത്യാ വണ്‍ എ.ടി.എം മാനേജര്‍ പൊലീസിനെ അറിയിച്ചത്. ഇതില്‍ 37ലക്ഷം കവര്‍ച്ചയുടെ മുഖ്യ സൂത്രധാരനായ താഹയില്‍
തൃശൂരിലെ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം തമിഴ്നാട്ടിൽ പിടിയിൽ; പോലിസും കവർച്ചാ സംഘവും ഏറ്റുമുട്ടി, ഒരു പ്രതി കൊല്ലപ്പെട്ടു, രണ്ട് പൊലീസുകാർക്ക് പരിക്ക്
തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം തമിഴ്നാടിൽ പിടിയിൽ. ഹരിയാനക്കാരായ സംഘം നാമക്കല്ലിൽ വെച്ചാണ് തമിഴ്നാട് പൊലീസിൻറെ പിടിയിലായത്. പ്രതികളെ പിന്തുടരുന്നതിനിടെ തമിഴ്നാട് പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ ഒരു പ്രതി കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. കൊള്ളസംഘത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും