Tag: atham
പൂവിളി, പൂവിളി, പൊന്നോണമായി… അത്തം പിറന്നു, ഇനി പത്തുനാൾ മലയാളിക്ക് ആഘോഷക്കാലം; പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി നാടും നാട്ടാരും
ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം, നാടെങ്ങും പൂവിളിയുയർന്നു. അത്തം മുതൽ തിരുവോണം വരെയുള്ള പത്തുനാൾ ഉത്സവ പ്രതീതിയാണ് മലയാളിക്ക്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയുംപൂവിളികളുമായി ഇന്ന് മുതൽ വീടുകൾ പൂക്കളം കൊണ്ട് അലങ്കരിക്കാൻ തുടങ്ങും. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ കേരളം വാണിരുന്ന അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ
അത്തം പത്തോണമെന്ന പതിവ് ഇക്കുറി മാറുന്നു; ഇന്നും നാളെയും അത്തം, തിരുവോണം ആഗസ്റ്റ് 21ന്
കോഴിക്കോട്: അത്തം പത്തോണമെന്ന പതിവ് ഇക്കുറി മാറുന്നു. ചിങ്ങത്തിലെ തിരുവോണം ഓഗസ്റ്റ് 21നാണ്. സാധാരണനിലയിൽ പത്തുനാൾ മുമ്പേ 12 നാണ് അത്തം വരേണ്ടത്. 12 വ്യാഴാഴ്ച (കർക്കടകം 27) ഉത്രം നക്ഷത്രം ആറു നാഴികയും 29 വിനാഴികയുമുള്ളതിനാൽ അന്ന് ഉത്രമായി കണക്കാക്കുന്നു. രാവിലെ 8.58 മുതൽ 13ന് രാവിലെ 8.20 വരെ അത്തമായതിനാൽ ചിലരെങ്കിലും പന്ത്രണ്ടിന്
ഇന്ന് അത്തം; മലയാളികള്‍ക്ക് ഇനി ഓണത്തിന്റെ നാളുകള്‍, കൊവിഡ് മഹാമാരിയില്‍ ഓണാഘോഷം ജാഗ്രതയോടെ, തൃപ്പൂണിത്തുറ അത്തച്ചമയം ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കി
തിരുവനന്തപുരം:അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലംകൂടിയെത്തി. അത്തം പിറന്നു. വീടുകള്‍ക്കുമുന്നില്‍ ഇന്നുമുതല്‍ പൂക്കളങ്ങളൊരുങ്ങും.ഇന്നേക്ക് പത്താം നാൾ പൊന്നോണം ആണ്. ഇന്ന് സൂര്യോദയം കഴിഞ്ഞുള്ള അൽപനേരം ഉത്രം നക്ഷത്രമാണെങ്കിലും രാവിലെ 8.54 മുതൽ അത്തം തുടങ്ങുകയായി. അത് നാളെ രാവിലെ എട്ടു മണി വരെ നീളും എന്നതിനാൽ ഇന്നും നാളെയും അത്തമാണെന്ന് പറയാം കർക്കിടകത്തിലാണ് ഇത്തവണ അത്തം എന്ന പ്രത്യേകതയുമുണ്ട്.