Tag: arts festival
സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണ്ണക്കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു; രണ്ടാംദിനം സദസ്സുകള്‍ സജീവം
കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ട് ദിനം പിന്നിടുമ്പോള്‍ 458 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. അഞ്ച് പോയിന്റിന്റെ വ്യത്യാസത്തില്‍ 453 പോയിന്റുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാമത്. നിലവിലെ ജേതാക്കളായ പാലക്കാട് മൂന്നാം സ്ഥാനത്താണ്. 448 പോയിന്റാണ് പാലക്കാടിന്. 439 പോയിന്റുള്ള തൃശൂരും 427 പോയിന്റുള്ള മലപ്പുറവുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. സ്‌കൂള്‍ തലത്തില്‍ തിരുവനന്തപുരം
‘പേരാമ്പ്രയുടെകൂടി ആട്ടം’; സംസ്ഥാന കലോത്സവത്തില്‍ കൂടിയാട്ടത്തില്‍ മിന്നും വിജയവുമായി പേരാമ്പ്ര ഹയര്‍ സെക്കന്‍ററി സ്കൂള്‍
പേരാമ്പ്ര: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച വിജയവുമായി പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂള്‍. ഹയര്‍സെക്കന്ററി വിഭാഗം കൂടിയാട്ടമത്സരത്തില്‍ സ്‌കൂളില്‍ നിന്നും മത്സരിച്ച ടീം എ ഗ്രേഡ് കരസ്ഥമാക്കി. വിദ്യാര്‍ത്ഥികളായ ഗീതാഞ്ജലി എ.കെ, ഋതിക, പൂജാ ഷിംജിത്ത്, നേഹ നന്ദന, ശ്രാവണ, ബോബിഷ, അവന്തിക ആര്‍ ഗിരീഷ് എന്നിവരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുത്തത്. മത്സരഇനം എന്നതിലുപരി കൂടിയാട്ടം ഒരു
എന്തുകൊണ്ടാണ് സ്കൂൾ കലോൽസവത്തിന് മീൻകറി വിളമ്പാത്തത്?
രൂപേഷ് ആര്‍. കേരളത്തിലെ സസ്യഭക്ഷണ ശീലക്കാർ രണ്ടു വിധമാണ് ഒന്ന് ആചാരപരം രണ്ട് ചോയിസിന്റെ പുറത്ത്. ഈ രണ്ട് വിഭാഗക്കാരും മൈക്രോ മൈനോറിറ്റിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയയായ സ്കൂൾ കലോൽസവത്തിൽ മീൻ കൂട്ടാൻ (മീൻകറി ) വിളമ്പാത്തത് ? ഒറ്റ നോട്ടത്തിൽ തന്നെ പറയാം മൽസ്യം/മാംസം ജാതിപരമായി ഒരു അധഃകൃത
”ചിലങ്കകെട്ടി കലോത്സവ വേദിയില്‍ കാലെടുത്തുവെച്ചപ്പോഴുള്ള ആശാലത എന്ന കുട്ടിയുടെ ആശങ്ക ഇപ്പോഴുമുണ്ട്”; കലോത്സവവേദിയില്‍ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് ആശ ശരത്
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ മുഖ്യാതിഥിയായെത്തി പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ആശ ശരത്. ഈ വേദിയിലേക്ക് കടന്നപ്പോള്‍ പഴയ ഓര്‍മകള്‍ തികട്ടി വന്നതായി ആശ ശരത് പറഞ്ഞു. ചിലങ്കകെട്ടി കലോത്സവ വേദിയില്‍ കാലെടുത്തുവെച്ചപ്പോഴുള്ള ആശാലത എന്ന പെണ്‍കുട്ടിയുടെ ആശങ്ക ഇപ്പോഴുമുണ്ടെന്നും അവര്‍ പറഞ്ഞു. ഈ വേദിയില്‍ എത്തിയാല്‍ തന്നെ വിജയിയായി. അത്രമാത്രം കഠിനാധ്വാനം
കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറും-മുഖ്യമന്ത്രി; കോഴിക്കോടിന്റെ മണ്ണില്‍ 61ാമത് കലോത്സവമാമാങ്കത്തിന് തിരിതെളിഞ്ഞു
കോഴിക്കോട്: കോഴിക്കോടിന്റെ മണ്ണില്‍ നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറുമെന്ന് കലോത്സവമാമാങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. മത്സരം എന്നതിലുപരി ഇത് ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്. വിജയിക്കുന്നതിലല്ല, മത്സരിക്കുക എന്നതിനാണ് പ്രാധാന്യം. രക്ഷിതാക്കള്‍ അനാവശ്യ മല്‍സര പ്രവണത കാണിക്കുന്നു എന്ന വിമര്‍ശനം ഉണ്ട്. എല്ലാ
തുടര്‍ച്ചയായി അഞ്ചാം തവണയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്ക് ഇടം നേടി പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂള്‍ നാടന്‍ പാട്ട് ടീം; ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം
പേരാമ്പ്ര: വടകരയില്‍ നടന്ന റവന്യൂ ജില്ലാ കലോത്സവത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കന്‍ന്ററി സ്‌കൂള്‍ നാടന്‍പാട്ട് മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗം നാടന്‍പാട്ട് മത്സരത്തിലാണ് വിദ്യാര്‍ത്ഥികള്‍ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയത്. ആദിപ്രിയ ശൈലേഷ് നയിച്ച ടീമില്‍ ആര്യ നന്ദ, തേജലക്ഷ്മി, അഹല്യ, അമൃത, അഭിരാമി, നിനയ എന്നിവരാണ് പങ്കെടുത്തത്. ഇതോടെ
ജില്ലാ സ്‌കൂള്‍ കലോത്സവം; നാടോടി നൃത്തത്തില്‍ ചടുല താളവുമായി കല്ലോട് സ്വദേശി നിരഞ്ജന എസ്. നമ്പ്യാര്‍, എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി
പേരാമ്പ്ര: വടകരയില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ എ ഗ്രേയ്‌ഡോടെ ഒന്നാം സ്ഥാനം നേടി നിരഞ്ജന എസ്.നമ്പ്യാര്‍. പേരാമ്പ്ര സെന്റ്. ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ നടന്ന യു.പി വിഭാഗം നാടോടി നൃത്ത മത്സരത്തിലാണ് നിരഞ്ജന ഓന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇതിനു പുറമെ കുച്ചുപ്പുടിയില്‍ എ ഗ്രേഡോടെ
കലോത്സവ ലഹരിയില്‍ കൂരാച്ചുണ്ട് ഗ്രാമം; താളമേളങ്ങളുടെ ഉത്സവമായ പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് ഔദ്യോഗിക തുടക്കം
കൂരാച്ചുണ്ട്: വിദ്യാലയങ്ങള്‍ പോലും ലഹരിയുടെ മായാവലയത്തില്‍ അകപ്പെടുന്ന കാലഘട്ടത്തിലാണ് നമ്മളിപ്പോഴുള്ളത്. ലഹരിയെന്ന ഭീകരമായ സത്വത്തെ നേരിടാനുള്ള ഉപകരണങ്ങളാക്കി മാറ്റണം കലോത്സവങ്ങളെന്ന് എം.കെ രാഘവന്‍ എംപി പറഞ്ഞു. കൂരാച്ചുണ്ടില്‍ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റം ഇനിയും ഉണ്ടാകണം. ഈ രംഗത്ത് എടുത്ത് മാറ്റേണ്ടത്
താളമേളങ്ങളുമായി പേരാമ്പ്ര സബ്ജില്ലാ സ്‌കൂള്‍ കലോത്സവം: കൂരാച്ചുണ്ടില്‍ വിളംബര ജാഥ നടത്തി, ഔദ്യോഗിക ഉദ്ഘാടനം ഇന്ന്
കൂരാച്ചുണ്ട്: പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ച് കൂരാച്ചുണ്ടില്‍ വിളംബര ജാഥ നടത്തി. ഇന്നലെ വൈകുന്നേരം നാലിന് നടന്ന വിളംബര ജാഥയില്‍ നിരവധിപേര്‍ അണിനിരന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വൈസ് പ്രസിഡന്റ് റസീന യൂസഫ്, ജനറല്‍ കണ്‍വീനര്‍ ലൗലി സെബാസ്റ്റ്യന്‍, എഇഒ ലത്തീഫ് കരയത്തൊടി, പബ്ലിസിറ്റി കണ്‍വീനര്‍ ജെസ്ലി ജോണ്‍, കെ. സജീഷ്,
പേരാമ്പ്ര സബ്ജില്ലാകലോത്സവത്തില്‍ വഴി തെറ്റില്ല; മത്സരാര്‍ഥികള്‍ക്ക് എളുപ്പം വേദിയിലെത്താന്‍ ക്യു.ആര്‍. കോഡുമായി സെന്‍റ് തോമസ് യു.പി. സ്കൂള്‍
കൂരാച്ചുണ്ട്: പേരാമ്പ്ര സബ്ജില്ലാകലോത്സവം നടക്കുന്ന കൂരാച്ചുണ്ടില്‍ മത്സരാര്‍ത്ഥികള്‍ക്ക് വഴി തെറ്റാതിരിക്കാന്‍ ഹൈടെക് ഹെല്‍പ്പ് ഡെസ്‌ക്കുമായി കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി സ്‌കൂള്‍ അധ്യാപകര്‍. കൂരാച്ചുണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്ന 10 മത്സര വേദികള്‍ പെട്ടെന്ന് കണ്ടെത്താനും ആശയക്കുഴപ്പം ഇല്ലാതെ മത്സരാര്‍ത്ഥികള്‍ക്ക് വേദികളില്‍ എത്താനുമുള്ള സംവിധാനങ്ങളാണ് ആതിഥേയരായ യു.പി സ്‌കൂള്‍ ഒരുക്കിയിരിക്കുന്നത്. മത്സര വേദികളില്‍ വച്ചിരിക്കുന്ന ക്യൂ.ആര്‍