Tag: arrest

Total 288 Posts

പേരാമ്പ്ര എക്‌സൈസ് സംഘത്തിന്റെ പരിശോധന; ഇരുപത് ലിറ്റര്‍ വാഷുമായി അയിനിക്കാട് സ്വദേശിയായ മധ്യവയസ്‌കന്‍ പിടിയില്‍

പയ്യോളി: ഇരുപത് ലിറ്റര്‍ വാഷുമായി അയിനിക്കാട് സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. കൊയിലാണ്ടി അയനിക്കാട് കമ്പിവളപ്പില്‍ ശിവാനന്ദ (50)നാണ് അറസ്റ്റിലായത്. അയിനിക്കാട് വെച്ചാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി പ്രിവന്റീവ് ഓഫീസര്‍ സബീറലിയുടെ നേതൃത്വത്തില്‍ സി.ഇ.ഒമാരായ എം.സി രഘുനാഥ്, കെ.കെ വിജിനീഷ്, എസ്.ജെ അനൂപ് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ്

താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട ബൈക്കുകളില്‍നിന്ന് പെട്രോള്‍ ഊറ്റല്‍ പതിവാക്കിയ മോഷ്ടാവ് പിടിയില്‍; പിന്നില്‍ കൂടുതല്‍ കണ്ണികള്‍ ഉള്ളതായി സൂചന

തിരുവമ്പാടി: ബൈക്കുകളില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍. കൂടരഞ്ഞി മഞ്ഞാലി ജോസഫിനെ (28) യാണ് തിരുവമ്പാടി എസ്.ഐ. കെ.കെ ഹാഷിം അറസ്റ്റു ചെയ്തത്. പ്രദേശത്ത് നാട്ടുകാര്‍ക്ക് സ്ഥിരം തലവേദനയായി മാറിയിരുന്ന മോഷ്ടാവാണ് പിടിയിലായത്. ഞായറാഴ്ച രാത്രി കൂടരഞ്ഞി അങ്ങാടിയിലാണ് സംഭവം. കടവരാന്തയില്‍ നിര്‍ത്തിയിട്ട ബൈക്കുകളില്‍നിന്ന് പെട്രോള്‍ ഊറ്റുന്നത് ശ്രദ്ധയില്‍പ്പെട്ട ജെ.സി.ബി. തൊഴിലാളികള്‍ ഇയാളെ

കീഴരിയൂര്‍ തങ്കമല ക്വാറിയില്‍ രാത്രികാല ഖനനം ചോദ്യം ചെയ്തു; സി.പി.എം ലോക്കല്‍ സെക്രട്ടറിയടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കീഴരിയൂര്‍: തങ്കമല ക്വാറിയിലെ രാത്രികാല ഖനനം ചോദ്യം ചെയ്ത സി.പി.ഐ.എം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ.സുനില്‍, ലോക്കല്‍കമ്മിറ്റി മെമ്പര്‍ ഷംസീര്‍, കെ.പി അമ്മദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് പൊലീസ് വിട്ടയച്ചു. ക്വാറിയുടെ പ്രവര്‍ത്തനം രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയായി നിശ്ചിയിക്കണമെന്നും രാത്രികാല പ്രവര്‍ത്തനം പാടില്ലെന്നും ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍

12,000 രൂപ മോഷ്ടിച്ചതായി സംശയം; അടൂരില്‍ വയോധികനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

അടൂര്‍: വീട്ടില്‍നിന്ന് പണം അപഹരിച്ചെന്ന സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍ വയോധികനെ മര്‍ദിച്ചുകൊന്നെന്ന കേസില്‍ സുഹൃത്ത് അറസ്റ്റില്‍. ഏഴംകുളം ഒഴുകുപാറ കൊടന്തൂര്‍ കിഴക്കേക്കര വീട്ടില്‍ സുനില്‍ കുമാറിനെ(42)യാണ് അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്. തേപ്പുപാറ സ്വദേശി വിലങ്ങു മണി എന്നറിയപ്പെടുന്ന മണിക്കുട്ടനെ (60) കൊന്ന കേസിലാണ് അറസ്റ്റ്. ശനിയാഴ്ച പുലര്‍ച്ചെ തേപ്പുപാറ ഒഴുപാറയയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിവുകള്‍ കണ്ടതിനെ

വില്‍പ്പനയ്ക്കായി ബൈക്കില്‍ എം.ഡി.എം.എ. കടത്താന്‍ ശ്രമം; കുറ്റ്യാടിയില്‍ വാഹനപരിശോധനയ്ക്കിടെ 24കാരന്‍ പോലീസ് പിടിയില്‍

കുറ്റ്യാടി: എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍. വടയം നരിക്കൂട്ടുംചാല്‍ തരിപ്പൊയില്‍ സൂരജി (24)നെയാണ് കുറ്റ്യാടി പോലീസ് സംഘം പിടികൂടിയത്. നരിക്കൂട്ടുംചാലില്‍നിന്ന് വില്‍പ്പനയ്ക്കായി കുറ്റ്യാടിയിലേക്ക് ബൈക്കില്‍ എ.ഡി.എംയുമായി സഞ്ചരിക്കവെയാണ് ഇയാള്‍ അറസ്റ്റിലായത്. നീലേച്ചുകുന്നില്‍വെച്ച് വാഹനപരിശോധനയില്‍ ഏര്‍പ്പെട്ട പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടുന്നതിനിടയില്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. 5.84 ഗ്രാം എം.ഡി.എം.എ. സൂരജില്‍നിന്ന് പിടിച്ചെടുത്തു. ഇന്‍സ്‌പെക്ടര്‍ ഇ.കെ. ഷിജുവിന്റെയും എസ്.ഐ. പി

നമ്പര്‍പ്ലേറ്റ് ഊരിമാറ്റി ബൈക്കില്‍ കറങ്ങിനടന്ന് കവര്‍ച്ച; തിരക്കില്ലാത്ത റോഡില്‍ നടക്കവെ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ യുവാവ് നടക്കാവ് പോലീസിന്റെ പിടിയില്‍

കോഴിക്കോട്: നമ്പര്‍പ്ലേറ്റ് ഊരിമാറ്റിയ ബൈക്കില്‍ കറങ്ങിനടന്ന് കവര്‍ച്ച നടത്തുന്ന യുവാവ് നടക്കാവ് പോലീസിന്റെ പിടിയില്‍. കല്ലായി ഡനിയാസ് ഹൗസില്‍ കെ.എം ഹംറാസ് (19) നെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. തിരക്കില്ലാത്ത റോഡിലൂടെ നടന്നുപോയ കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ച്ചചെയ്ത് കടന്ന് കളയുകയായിരുന്നു ഹംറാസ്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഒട്ടേറെ സി.സി.ടി.വി.

‘ആരിഫ് മുഹമ്മദ് ഖാനെ പത്ത് ദിവസത്തിനകം വധിക്കും’; കേരള ഗവര്‍ണ്ണര്‍ക്ക് ഇ-മെയിലിലൂടെ വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വധഭീണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷംസുദ്ദീനാണ് അറസ്റ്റിലായത്. ഇ-മെയിലിലൂടെയാണ് ഇയാള്‍ ഗവര്‍ണ്ണര്‍ക്കെതിരെ വധഭീഷണി സന്ദേശം അയച്ചത്. പത്ത് ദിവസത്തിനകം ഗവര്‍ണ്ണറെ വധിക്കുമെന്നായിരുന്നു ഇ-മെയില്‍ സന്ദേശം. തുടര്‍ന്ന് ഗവര്‍ണ്ണറുടെ ഓഫീസ് പൊലീസില്‍ പരാതി നല്‍കി. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

പരിചയക്കാരായ യുവതികളുടെയും ബന്ധുക്കളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രം സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചു; മലപ്പുറം സ്വദേശിയായ യുവാവ് പോലീസ് പിടിയില്‍

മലപ്പുറം: മലപ്പുറം കാളികാവില്‍ സ്ത്രീകളുടെ നഗ്‌നചിത്രം നിര്‍മിച്ച് പ്രചരിപ്പിക്കുന്ന യുവാവിനെ പോലീസ് പിടികൂടി. അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യില്‍ ദില്‍ഷാദ് (22)ആണ് പിടിയിലായത്. കാളികാവ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍ പരിചയക്കാരായ യുവതികളുടെയും ബന്ധുക്കളുടേതുമടക്കമുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് നഗ്‌നചിത്രം നിര്‍മ്മിക്കുന്നത്. ഇങ്ങനെ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ അതിനു ശേഷം സോഷ്യല്‍മീഡിയ വഴിയും ഓണ്‍ലൈന്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണവും വിദേശകറന്‍സിയും കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവും വിദേശ കറന്‍സിയും പിടികൂടി. 2358 ഗ്രാം സ്വര്‍ണമിശ്രിതവും 1499 ഗ്രാം സ്വര്‍ണവും വിദേശകറന്‍സിയുമാണ് പിടിച്ചെടുത്തത്. സംഭവങ്ങളില്‍ നാലുപേര്‍ അറസ്റ്റില്‍. കുവൈത്തില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ കോഴിക്കോട് അടിവാരം സ്വദേശി നൗഷാദ് അലിയില്‍നിന്ന് 1086 ഗ്രാം, ജിദ്ദയില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഹസീക് മുപ്പിനിക്കാടനില്‍നിന്ന് 1272 ഗ്രാം

കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍; അറസ്റ്റിലായത് വന്‍ ലഹരിമാഫിയ സംഘത്തിലെ കണ്ണി

കോഴിക്കോട്: വയനാട് തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. കോഴിക്കോട് മാവൂര്‍ പടാരുകുളങ്ങര സ്വദേശി രാജീവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും കേരളത്തിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മൈസൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന

error: Content is protected !!