Tag: arrest
അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവം കൊലപാതകം; കുട്ടിയുടെ ബന്ധുവായ സ്ത്രീ അറസ്റ്റില്‍
പേരാമ്പ്ര: അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ ബന്ധുവായ സ്ത്രീ അറസ്റ്റില്‍. മരിച്ച കുട്ടിയുടെ ബാപ്പയുടെ സഹോദരിയായ താഹിറ (34) ആണ് അറസ്റ്റിലായത്. പഞ്ചായത്ത് അംഗം ബിന്ദുവിന്റെ സാന്നിധ്യത്തില്‍ വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമൊടുവിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. താഹിറ പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ്
ഗ്രാമിന് ആയിരം രൂപയ്ക്ക് ബെംഗളൂരില്‍ നിന്നും കൊണ്ടുവരുന്ന എംഡിഎംഎ റീട്ടെയില്‍ മാര്‍ക്കറ്റില്‍ മൂവായിരം രൂപക്ക് വില്‍പന, ഒരു ഫോണ്‍ കോളില്‍ ഏത് ലഹരിയും മുന്നിലെത്തിക്കും; കോഴിക്കോട് പിടിയിലായത് വന്‍ ലഹരി മാഫിയയിലെ കണ്ണി
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരിവേട്ട. കാസര്‍ഗോഡ് സ്വദേശിയായ യുവാവ് പിടിയില്‍. അഹമ്മദ് ഇര്‍ഷാദാണ് അറസ്റ്റിലായത്. ബെംഗളൂരു കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തുന്ന മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാള്‍. പ്രതിയില്‍ നിന്നും 70 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. ബെംഗളൂരില്‍ നിന്നും കോഴിക്കോട് വഴി കടത്തിക്കൊണ്ടു പോകുകയായിരുന്ന വീര്യം കൂടിയ രാസലഹരിമരുന്നാണ് പിടികൂടിയത്. എലത്തൂര്‍
എക്സൈസ് പിന്തുടര്‍ന്നു, രക്ഷപ്പെടാനായ് കാറോടിച്ച് കയറ്റിയത് പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക്; കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കോഴിക്കോട്: എക്‌സൈസ് സംഘം പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് രക്ഷപ്പെടാനായ് കാര്‍ കയറ്റിയത് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസ് വളപ്പിലേക്ക്, യുവാവ് എം.ഡി.എം.എയുമായി അറസ്റ്റില്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഒമര്‍ സുന്‍ഹര്‍ (35) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കൈയില്‍നിന്ന് 15 ഗ്രാം എം.ഡി.എം.എ.യും പിടികൂടി. കാറില്‍നിന്ന് മൂന്നു ഗ്രാമും ശരീരത്തില്‍ ഒളിപ്പിച്ച 12 ഗ്രാമുമാണ് പിടികൂടിയത്.
സംഘം ചേര്‍ന്ന് ബൈക്ക് മോഷണം; കോഴിക്കോട് സ്വദേശികളായ ബാപ്പയും മക്കളും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: വാഹന മോഷണം ഉള്‍പ്പെടെ നിരവധി മോഷണക്കേസുകളില്‍ പ്രതികളായ ബാപ്പയും മക്കളും ഉള്‍പ്പെടെ അറസ്റ്റില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി തായിഫ് (22), ഫറോക്ക് സ്വദേശികളായ സഹോദരന്മാരായ ഷിഹാല്‍ (21) ഫാസില്‍ (23) എന്നിവരും ഇവരുടെ ബാപ്പ ഫൈസലുമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊളത്തറ സ്വദേശിയുടെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട പള്‍സര്‍ 220 മോഷണം നടത്തിയ സംഘമാണ്
അനസ്സ് ആന്‍ഡ് അനസ്സ് എന്ന ഗ്യാങ് രൂപവത്കരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം, 25 ഓളം മോഷണക്കേസുകളിലെ പ്രതി പിടിയില്‍; കോഴിക്കോട് സ്വദേശിയായ സഹായി ഓടിരക്ഷപ്പെട്ടു
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനമോഷണം, മാലപൊട്ടിക്കല്‍, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിവന്നിരുന്ന കുപ്രസിദ്ധ സംഘത്തിലെ പ്രധാനി പിടിയില്‍. തിരുവനന്തപുരം വിളപ്പില്‍ശാല, ഇടമല പുത്തന്‍വീട് അന്‍സില്‍ മന്‍സിലില്‍ അനസി(34)യാണ് പിടിയാലായിരിക്കുന്നത്. പ്രതിയോടെപ്പം ഉണ്ടായിരുന്ന സഹായി കോഴിക്കോട് സ്വദേശി അനസ് ഓടി രക്ഷപ്പെട്ടു. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. രാത്രിയില്‍ കൊല്ലം റയില്‍വേ മെമു
കണ്ണൂരില്‍ നിന്നും ടിക്കറ്റ് എടുക്കാതെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മുഖംമറച്ചിരുന്ന് യാത്ര, സംസ്ഥാനം വിട്ടത് മരുസാഗര്‍ എക്‌സ്പ്രസില്‍, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്നും എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി; നുണയെന്ന് പൊലീസ്
കൊയിലാണ്ടി: ട്രെയിനില്‍ തീവയ്ക്കാനുള്ള ആലോചനയും നടത്തിപ്പും ഒറ്റയ്ക്കാണെന്ന് പ്രതി ഷാറുഖ് സെയ്ഫി. എന്നാല്‍ ആക്രമണം എന്തിനെന്ന ചോദ്യത്തിന് പ്രതി കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. ഷാറൂഖിന്റെ മൊഴികള്‍ പലതും ആലോചിച്ചുറപ്പിച്ച നുണയെന്ന നിഗമനത്തിലാണ് പൊലീസ്. തീയിട്ടശേഷം തീയിട്ടശേഷം കേരളംവിട്ടത് കണ്ണൂരില്‍നിന്ന് മരുസാഗര്‍ എക്‌സ്പ്രസിലാണെന്നാണ് പ്രതി പറഞ്ഞത്. ടിക്കറ്റ് എടുക്കാതെ ജനറല്‍ കംപാര്‍ട്‌മെന്റില്‍ മുഖം മറച്ചിരുന്നു. സഹയാത്രക്കാര്‍ ശ്രദ്ധിച്ചപ്പോള്‍
വിഷു സ്‌പെഷ്യല്‍ ഡ്രൈവ്; പേരാമ്പ്രയില്‍ സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച എട്ട് കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍
പേരാമ്പ്ര: പേരാമ്പ്രയില്‍ സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച എട്ട് കുപ്പി വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍. ചങ്ങരോത്ത് കിളച്ചപറമ്പില്‍ അരവിന്ദനാണ് പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സബീറലിയും പാര്‍ട്ടിയും ചേര്‍ന്ന് വിഷുവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ പേരാമ്പ്ര ടൗണില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ.എം ഷാജി,
ലഹരി ഉപയോഗിക്കാനും ആര്‍ഭാടജീവിതത്തിനു പണം കണ്ടെത്താനും വാഹന മോഷണം; കോഴിക്കോട് കുട്ടിക്കള്ളന്മാര്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വിവിധയിടങ്ങളില്‍നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഏഴുപേരെ പോലീസ് പിടികൂടി. നഗരത്തില്‍ വാഹന മോഷണക്കേസുകള്‍ പതിവായതിനെത്തുടര്‍ന്ന് സിറ്റി പോലീസ് മേധാവി രാജ്പാല്‍ മീണയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പാണ് പ്രതികളെ പിടികൂടിയത്. ഇതില്‍ മൂന്നുപേര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരും പലതവണ ചികിത്സയ്ക്ക് വിധേയരായവരുമാണെന്ന് പോലീസ് പറഞ്ഞു. രാത്രിയില്‍ വീടുവിട്ടിറങ്ങി മോഷ്ടിച്ച
പുലര്‍ച്ചെ വന്ന് വിളിച്ചപ്പോള്‍ വാതില്‍ തുറക്കാന്‍ വൈകി; കലികയറിയ മരുമകന്‍ പയ്യോളിയിലെ ഭാര്യാവീട് അടിച്ച് തകര്‍ത്തു
പയ്യോളി: അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം മരുമകന്‍ ഭാര്യാവീട് അടിച്ച് തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. റംസാന്‍ കാലമായതിനാല്‍ നോമ്പുതുറ കഴിഞ്ഞ് കുടുംബാംഗങ്ങളെല്ലാം ഉറക്കത്തിലായ സമയത്താണ് മരുമകന്‍ വീട്ടിലെത്തി കോളിങ്ങ് ബെല്‍ അടിക്കുന്നത്. വാതില്‍ തുറക്കാന്‍ സമയം വൈകിയതിനെത്തുടര്‍ന്ന് ദേഷ്യം വന്ന മരുമകന്‍ ജാസിര്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തശേഷം വധഭീഷണി മുഴക്കുകയായിരുന്നു.
ട്യൂഷന് പോകുകയായിരുന്ന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി, വിവരം ആരോടും പറയരുതെന്ന് ഭീഷണി; മാവൂരില്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍
മാവൂര്‍: ട്യൂഷന് പോകുകയായിരുന്ന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. ബനാറസ് ബസിലെ കണ്ടക്ടര്‍ കല്‍പ്പള്ളി സ്വദേശി പുന്നോത്ത് മുഹമ്മദ് സിനാനെ (22)യാണ് മാവൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ പ്രവൃത്തിയെ എതിര്‍ത്ത കുട്ടിയോട് ആരോടും പറയരുതെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിയെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. എസ്.ഐ. മഹേഷ്, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍