Tag: arrest

Total 288 Posts

കോഴിക്കോട് 10 മാസം പ്രായമായ കുഞ്ഞിനു നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കോഴിക്കോട്: മാങ്കാവില്‍ 10 മാസം പ്രായമായ പെണ്‍കുഞ്ഞിനു നേരെ ലൈംഗികാതിക്രമം. ഇതര സംസ്ഥാനക്കാരനായ ലോട്ടറി കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര സ്വദേശി ശശിധരന്‍(76) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കസബ പൊലീസ് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. മാങ്കാവ് എസ്.ബി.ഐ എ.ടി.എം കൗണ്ടറിന് മുന്‍വശത്ത് വെച്ചാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഇയാള്‍ കുഞ്ഞിനു നേരെ അതിക്രമം

കോഴിക്കോട് ബീച്ച് കാണിക്കാമെന്ന് പറഞ്ഞ് ലഹരി നൽകി മൂന്ന് കുട്ടികളെ പീഡിപ്പിച്ചു; ഒളിവില്‍ പോയ പോക്‌സോ കേസ് പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളെ ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി പുലിക്കുത്ത് സുലൈമാന്‍ (36) ആണ് പിടിയിലായത്. കോഴിക്കോട് ബീച്ച് കാണിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടികളെ പ്രലോഭിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇവിടെ എത്തുന്ന കുട്ടികള്‍ക്ക് ലഹരിനല്‍കി പീഡിപ്പിക്കുകയായിരുന്നു. ഇത് പല ദിവസങ്ങളായി തുടര്‍ന്നിരുന്നു. പ്രതി

കരിപ്പൂരില്‍ മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തി; കുന്നമംഗലം സ്വദേശിയായ യുവതി പിടിയില്‍, കുടുക്കിയത് പൊലീസിന്റെ ജാഗ്രത

കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. കുന്നമംഗലം സ്വദേശി ഷബ്നയാണ് അറസ്റ്റിലായത്. വസ്ത്രത്തിനുള്ളില്‍ സ്വര്‍ണം മിശ്രിത രൂപത്തില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ പിടിയിലായത്. 1.17കോടി രൂപയോളം വിലവരുന്ന 1884 ഗ്രാം സ്വര്‍ണം ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഇന്നലെ സന്ധ്യയോടെയാണ് ഇവര്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും പൊലീസ് പരിശോധനയില്‍

കഞ്ചാവ് വാങ്ങാനെന്ന വ്യാജേനെ കുട്ടിയെക്കൊണ്ട് വില്‍പ്പനക്കാരനെ വിളിച്ചുവരുത്തി പോലീസില്‍ ഏല്‍പ്പിച്ചു; കോഴിക്കോട് മയക്കുമരുന്ന് കേസിലെ പ്രതിയെ ആസൂത്രിതമായി കുടുക്കി മയക്കുമരുന്നിൽ നിന്ന് മോചിതനായ വിദ്യാർത്ഥിയുടെ അച്ഛൻ

കോഴിക്കോട്: നഗരത്തിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാളെ ആസൂത്രിതമായി കുടുക്കി മയക്കുമരുന്നില്‍ നിന്നും മോചിതനായ വിദ്യാര്‍ഥിയുടെ അച്ഛന്‍. പൊറാട്ട നാസര്‍ എന്നറിയപ്പെടുന്ന പറവൂര്‍ സ്വദേശി അന്‍സാറിനെയാണ് ആസൂത്രിതമായി കുടുക്കി പോലീസിനെ ഏല്‍പ്പിച്ചത്. കഞ്ചാവ് വാങ്ങാനെന്ന വ്യാജേനെ കുട്ടിയെക്കൊണ്ട് വില്‍പ്പനക്കാരനെ വിളിച്ചുവരുത്തുകയായിരുന്നു. നര്‍ക്കോട്ടിക് സെല്ലും പോലീസും ഏറെനാളായി അന്വേഷിക്കുന്നയാളാണ് നാസര്‍. 35ഓളം പരാതികളാണ് ഇയാളുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക് സെല്ലിന്

പിഞ്ചു കുഞ്ഞടക്കം മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കൂരാച്ചുണ്ട് സ്വദേശിയായ അമ്മയും കാമുകനും പിടിയില്‍

കൂരാച്ചുണ്ട്: പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ അമ്മ പിടിയില്‍. കൂരാച്ചുണ്ട് സ്വദേശികളായ ഇരുപത്തിയേഴുകാരിയും കാമുകനായ ഇരുപത്തിയാറുകാരനുമാണ് അറസ്റ്റിലായത്. ഇരുവരെയും കൂരാച്ചുണ്ട് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം വൈത്തിരിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വിവാഹിതയും 12 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നുകുട്ടികളുടെ അമ്മയുമായ യുവതിയെ കഴിഞ്ഞ നാലാം തീയതി മുതലാണ് കാണാതായത്. വീട്ടുകാര്‍ നല്‍കിയ

കള്ളക്കടത്തിന് പ്രതിഫലമായി വാഗ്ദാനം ലഭിച്ചത് 65,000 രൂപ; കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ നാല് ക്യാപ്സ്യൂളുകളായ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് ഒരുകിലോയിലേറെയുള്ള സ്വര്‍ണമിശ്രിതം കസ്റ്റംസ് പിടികൂടി. മലപ്പുറം കൂട്ടായി സ്വദേശി തോടത്ത് സാദിക്കി(40)നെയാണ് 1.293 കിലോ സ്വര്‍ണമിശ്രിതവുമായി കോഴിക്കോട് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ഇയാളില്‍ നിന്നും ശരീരത്തില്‍ നാല് ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച 70 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണം കടത്തുന്നതിന് പ്രതിഫലമായി 65,000 രൂപയാണ് കള്ളക്കടത്തുസംഘം തനിക്ക് വാഗ്ദാനം

ബംഗളുരുവില്‍ നിന്നും മാരകമയക്കുമരുന്ന് എത്തിച്ച് ജില്ലയുടെ പല ഭാഗങ്ങളിലായി ചില്ലറ വില്‍പ്പന; കുന്ദമംഗലത്ത് 20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കുന്ദമംഗലം: ബംഗളുരുവില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. പൂവാട്ട് പറമ്പ്സ്വദേശി കളരി പുറായില്‍ സാബു എന്ന കെ.പിഹര്‍ഷാദ് (24) വെള്ളിപറമ്പ് സ്വദേശി പാലാട്ടു മീത്തല്‍ ഷംസുദ്ധീന്‍ (38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കുന്ദമംഗലം ബസ്റ്റാന്‍ഡിന്റെ പിന്‍ ഭാഗത്തുനിന്നാണ് 20 ഗ്രാം എംഡിഎംഎയുമായി ഇരുവരെയും പിടികൂടിയത്. നാര്‍കോട്ടിക്

പതിനാറുകാരിയെ പീഡിപ്പിച്ചകേസ്; കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍

ഫറോക്ക്: പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ചാലിയം കൈതവളപ്പില്‍ മുഹമ്മദ് സഹദ് (18), നല്ലളം ചാലാട്ടി പി. മുഹമ്മദ് ഷാമില്‍ (21), ചാലിയം കടുക്ക ബസാര്‍ അരയന്‍ വളപ്പില്‍ എ.വി മുഹമ്മദ് ഫിറാദ്(22) എന്നിവരെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ഫറോക്ക് ഭാഗത്തുവെച്ച്

കരിപ്പൂരില്‍ സ്വര്‍ണവേട്ട; ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 1.8 കോടി രൂപയുടെ സ്വര്‍ണവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 1.8 കോടി രൂപ വില മതിക്കുന്ന സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍. ജിദ്ദയില്‍നിന്നും എത്തിയ മലപ്പുറം ജില്ലക്കാരായ മൂന്നു യാത്രക്കാരില്‍നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. ഇവരില്‍ നിന്നും മൂന്നു കിലോഗ്രാമോളം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന പുല്‍പറ്റ

ബസ് യാത്രക്കിടെ സഹയാത്രികന്റെ മൊബൈല്‍ മോഷ്ടിച്ചു; താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍

കോഴിക്കോട്: ബസ് യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. താമരശ്ശേരി കട്ടിപ്പാറ സ്വദേശി ആര്യാകുളം വീട്ടില്‍ മുഹമ്മദ് അഷര്‍(33)നാണ് അറസ്റ്റിലായത്. കസബ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അവിടനെല്ലൂര്‍ സ്വദേശിയുടെ പതിനാലായിരംരൂപ വിലവരുന്ന ഫോണാണ് കൂട്ടാലിട റൂട്ടില്‍ ഓടുന്ന സ്വകാര്യബസിന്റെ ബര്‍ത്തില്‍ സൂക്ഷിച്ച ബാഗില്‍നിന്ന് മോഷണംപോയത്. പുതിയസ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട ബസ് കൂട്ടാലിടയിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

error: Content is protected !!