Tag: arrest
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ശ്രമം; ബെഹ്റൈനില്‍ നിന്നും 41 ലക്ഷം രൂപയുടെ സ്വര്‍ണവുമായി എത്തിയ കൂരാച്ചുണ്ട് സ്വദേശിയും സ്വര്‍ണ്ണം സ്വീകരിക്കാനെത്തിയ രണ്ട് പേരാമ്പ്ര സ്വദേശികളും പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പൊലീസ് പിടികൂടി. സംഭവത്തില്‍ കൂരാച്ചുണ്ട് പേരാമ്പ്ര സ്വദേശികള്‍ പിടിയില്‍. ബെഹ്റൈനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കൂരാച്ചുണ്ട് സ്വദേശി റഷീദ് അമീന്‍ (47), ഇയാളില്‍ നിന്നും സ്വര്‍ണം സ്വീകരിക്കാനെത്തിയ പേരാമ്പ്ര സ്വദേശികളായ അഷ്റഫ് (47), സിയാദ് (25) എന്നിവരെയാണ് പിടികൂടിയത്. ശരീരത്തിനകത്ത് 767
പൗഡര്‍ ടിന്നിലും ഒഴിഞ്ഞ സോപ്പ് കൂടിലും ലഹരി ഒളിപ്പിച്ച് ഇരുപത്തിരണ്ടുകാരന്‍; 58 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: വില്‍പനയ്ക്കായി ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ എത്തിച്ച യുവാവ് പൊലീസ് പിടിയിലായി. 58 ഗ്രാം എംഡിഎംഎയുമായാണ് അറസ്റ്റ് യുവാവ് അറസ്റ്റിലായത്. കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുവെച്ചാണ് എംഡിഎംഎ യുമായി വെള്ളയില്‍ നാലുകൂടി പറമ്പില്‍ വീട്ടില്‍ ഗാലിദ് അബാദി എന്ന ഇരുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര വിപണിയില്‍ 5 ലക്ഷത്തോളം വില വരുന്ന മയക്കുമരുന്നാണ്
പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍ക്കല്‍; പ്രായപൂര്‍ത്തിയാവാത്ത ഒരാളുള്‍പ്പെടെ മൂന്ന് പേരാമ്പ്ര സ്വദേശികള്‍ പിടിയില്‍
പേരാമ്പ്ര: ബൈക്ക് മോഷണക്കേസില്‍ പേരാമ്പ്ര സ്വദേശികള്‍ പിടിയില്‍. പേരാമ്പ്ര സ്വദേശികളായ അല്‍ഫര്‍ദാന്‍ (18), വിനയന്‍ (48) പ്രായംപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് വയനാട് വെള്ളമുണ്ട എസ്.ഐ. ഷറഫുദ്ദീനും സംഘവും അറസ്റ്റുചെയ്തത്. തരുവണയില്‍നിന്ന് കഴിഞ്ഞദിവസം മോഷണംപോയ ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികള്‍ വലയിലായത്. ഈ സംഘത്തോടൊപ്പം പ്രായംപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്ളതായി പോലീസ് പറഞ്ഞു. വയനാട്ടിലും അയല്‍ജില്ലകളിലുമായി പതിനഞ്ചോളം ബൈക്കുകള്‍
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട; ഇരുകാലുകളിലും സ്വർണ്ണം കെട്ടി കടത്താൻ ശ്രമിച്ച വടകര ചോമ്പാല സ്വദേശി പിടിയിൽ
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 80 ലക്ഷത്തിന്‍റെ സ്വര്‍ണവുമായി ഒരാളെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തു. മസ്ക്കറ്റില്‍ നിന്നെത്തിയ ചോമ്പാലയിലെ പി. അജാസില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. മസ്കറ്റില്‍നിന്നു ഗോ എയര്‍ വിമാനത്തിലെത്തിയ ഇയാളെ കണ്ണൂരില്‍ നിന്നെത്തിയ ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ചെക്കിംഗ് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്
മോഷ്ടിച്ച വാഹനങ്ങളുമായി കറങ്ങിനടന്ന് കടകളില്‍ മോഷണം; ജില്ലയിലും അയല്‍ ജില്ലകളിലുമായി നിരവധി വാഹന മോഷണക്കേസ്, കോഴിക്കോട് യുവാവ് പോലിസ് പിടിയില്‍
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പതിവായി വാഹനം മോഷ്ടിക്കുന്ന യുവാവ് പിടിയില്‍. കരുവിശ്ശേരി കരൂല്‍ത്താഴം സ്വദേശി സാജല്‍(18) എന്ന കണ്ണനാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി അക്ബറിന്റെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ബാബുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗാന്ധിറോഡ് ഭാഗത്തുനിന്ന് മോഷ്ടിച്ച വാഹനവുമായി പിടികൂടിയത്. ആക്റ്റീവ, ആക്‌സസ് ഇനത്തില്‍പ്പെട്ട
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വര്‍ണവുമായി വടകര വില്യാപ്പള്ളി സ്വദേശി പിടിയില്‍
[toop1] വടകര: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതിനിടെ യുവാവ് പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച വടകരവില്യാപ്പള്ളി കുനിയേരി പൊന്‍മേരിപറമ്പില്‍ വി.പി. ഷംസുദ്ധീനെ (40) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 52 ലക്ഷം രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു.
ഗൂഗിള്‍പേ വഴി പണംസ്വീകരിച്ച് ആഡംബര കാറില്‍ മയക്കുമരുന്നു വില്‍പ്പന; കോഴിക്കോട് രണ്ടു യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: നഗരത്തിലെ ഗുജറാത്തി സ്ട്രീറ്റില്‍ ആഡംബര കാറില്‍ നിന്നും ടൗണ്‍ പൊലീസ് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടി. നിരവധി എന്‍.ഡി.പി.എസ് കേസുകളില്‍ പ്രതിയായ പുതിയറ ലതാപുരി വീട്ടില്‍ നൈജില്‍ റിറ്റ്സ് (29) , മാത്തോട്ടം ഷംജാദ് മന്‍സില്‍ സഹല്‍ (22) എന്നിവരെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ പരിധിയില്‍ പെട്രോളിങ് ഡ്യൂട്ടിക്കിടെ ടൗണ്‍ പൊലീസ് സ്റ്റേഷന്‍
പച്ചക്കറികളും വസ്ത്രങ്ങളും ദ്വീപിലേക്ക് അയക്കാനെന്ന വ്യാജേനെ ഹാന്‍സിന്റെ 75 കിലോ വരുന്ന മൂന്ന് കെട്ടുകള്‍ എത്തിച്ചു; ബേപ്പൂര്‍ തുറമുഖത്ത് നിരോധിത പുകയില ഉല്‍പന്നവുമായി ഒരാള്‍ പിടിയില്‍
ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് കൊണ്ടുപോവാനായി എത്തിച്ച ഹാന്റ്‌സ് പിടികൂടി. ലക്ഷദ്വീപിലേക്കുള്ള ഉരുവില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹാന്‍സ് പാക്കറ്റുകള്‍ ബേപ്പൂര്‍ പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ബേപ്പൂര്‍ സ്വദേശി പൂണാര്‍ വളപ്പില്‍ ചെറിയാലിങ്ങല്‍ ഫൈസലിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. പച്ചക്കറികളും വസ്ത്രങ്ങളും ദ്വീപിലേക്ക് അയക്കാനെന്ന വ്യാജേനയാണ് ഹാന്‍സിന്റെ 75 കിലോ തൂക്കം വരുന്ന മൂന്ന് കെട്ടുകള്‍
ബാലുശ്ശേരി ബസ് സ്റ്റാന്റില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: രണ്ട് പേര്‍ കസ്റ്റഡിയില്‍
ബാലുശ്ശേരി: കഴിഞ്ഞ ദിവസം ബാലുശ്ശേരി ബസ് സ്റ്റാന്റില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കല്‍ മന്‍സൂറിനെ (38) ആണ് ശനിയാഴ്ച രാവിലെ ബസ് സ്റ്റാന്റിലെ കടയുടെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി മന്‍സൂറിനൊപ്പം ബാലുശ്ശേരി ബസ് സ്റ്റാന്റിലേക്ക് ബൈക്കില്‍
പേരാമ്പ്ര ബസ് സ്റ്റാന്റില്‍ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശിയായ യുവതിയെ നാട്ടുകാര്‍ പിടികൂടി
പേരാമ്പ്ര: സ്വര്‍ണ്ണ മാല പൊട്ടിച്ച സ്ത്രീയെ പിടികൂടി. പേരാമ്പ്ര ബസ് സ്റ്റാന്റില്‍ നിന്ന് ബസില്‍ കയറുന്നതിനിടയില്‍ സ്വര്‍ണ്ണ മാല പൊട്ടിച്ച സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. തമിഴ്‌നാട് ഡിംഡിക്കല്‍ സ്വദേശി സേതുവെന്ന സ്ട്രീറ്റ് ഗംഗാ ദേവി ( 36 )നെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ശനിയാഴ്ച രാവിലെ 9.45 ഓടെയായിരുന്നു സംഭവം. പ്രതിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.