Tag: arrest

Total 288 Posts

പേരാമ്പ്രയില്‍ ബസ് യാത്രികയുടെ സ്വര്‍ണമാല മോഷ്ടിച്ചു; തമിഴ്നാട് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍

പേരാമ്പ്ര: ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ രണ്ട് തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍. ദിണ്ടിഗല്‍ പൊന്‍മാന്തറ പരമേശ്വരി (37), മുരുകേശ്വരി (35) എന്നിവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍വെച്ചാണ് സംഭവം. വെള്ളിയൂര്‍ സ്വദേശി മുഫീദയുടെ കുഞ്ഞിന്റെ ഒരു പവന്‍ സ്വര്‍ണമാലയാണ് മോഷ്ടിച്ചത്. ഇരുവരെയും പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു.

ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട പതിനേഴുകാരിയെ ചെന്നൈയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; കേസില്‍ യുവാവ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പടിയില്‍

കോഴിക്കോട്: നഗരത്തിലെ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായ പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര മേലെകരിഞ്ഞവിള എസ്.എം. ആഷിഷാണ് (19) മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ ഇയാള്‍ ചെന്നൈയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിനടുത്ത് മരമലൈനഗറിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയാണ് യുവാവ്. വിനോദയാത്രയ്ക്ക് ക്ഷണിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിച്ച് യുവതിയെ

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; 50 ലക്ഷത്തോളം വില വരുന്ന സ്വര്‍ണവുമായി മേപ്പയ്യൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം രണ്ടു പേര്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നെത്തിയ മേപ്പയ്യൂര്‍ സ്വദേശി അബ്ദുള്‍ ഷബീര്‍, കണ്ണൂര്‍ സ്വദേശി സയ്യിദില്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. രണ്ട് പേരില്‍ നിന്നുമായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം കണ്ടെടുത്തു. അബ്ദുള്‍ ഷബീറില്‍ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന

വില്‍പ്പനയ്ക്കായി കഞ്ചാവ് കൊണ്ടുവന്നു, അറസ്റ്റ്; കുറ്റ്യാടി സ്വദേശിയെ കയ്യോടെപൊക്കി പേരാമ്പ്ര എക്സെെസ്

പേരാമ്പ്ര: വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 100 ഗ്രാം കഞ്ചാവുമായി പേരാമ്പ്ര ടൗണില്‍ ഒരാള്‍ പിടിയില്‍. കുറ്റ്യാടി സ്വദേശി അബ്ദുല്‍ സലീംമാണ് പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ്കുമാര്‍. എന്‍. പിയും പാര്‍ട്ടിയും ഇന്നലെ പേരാമ്പ്ര, ചെനോളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ പേരാമ്പ്ര ടൗണ്‍ ഭാഗത്ത് സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്തുന്നതായി രഹസ്യ

ബംഗാള്‍സ്വദേശിയുടെ മരണം കൊലപാതകം; തമിഴ്‌നാട് സ്വദേശി ടൗണ്‍ പോലീസിന്റെ പിടിയില്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബംഗാള്‍സ്വദേശി സാബക്കി(30)ന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശി അര്‍ജു(29)നാണ് അറസ്റ്റിലായത്. ടൗണ്‍ എസ്‌.ഐ. സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ വിശദമായ ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്‌. പുഷ്പ ജങ്ഷനിലെ തുണിക്കടയില്‍ ജോലിചെയ്തിരുന്ന സാബക്കിനെ തിങ്കളാഴ്ച രാവിലെയാണ് ആനിഹാള്‍ റോഡിലെ

കുറ്റ്യാടി സ്വദേശിയായ യുവതിയുടെ ആത്മഹത്യാശ്രമം: ഭര്‍തൃപിതാവ് അറസ്റ്റില്‍

കുറ്റ്യാടി: കുറ്റ്യാടിയില്‍ മൂന്ന് മക്കളുടെ അമ്മയായ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ ഭര്‍ത്താവിന്റെ പിതാവ് അറസ്റ്റില്‍. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പെരിങ്ങത്തൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് വേളം സ്വദേശിയായ 63 കാരനെ കുറ്റ്യാടി സി.ഐ അറസ്റ്റ് ചെയ്ത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച മക്കളെയും കൂട്ടി വീടുവിട്ടിറങ്ങിയ

എക്‌സൈസ്, ക്രിസ്മസ്-പുതുവര്‍ഷ സ്‌പെഷ്യല്‍ ഡ്രൈവ്; മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഉള്ളിയേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍

ബാലുശ്ശേരി: ക്രിസ്മസ്, പുതുവര്‍ഷ സ്‌പെഷ്യല്‍ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 1715 മില്ലി ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ഉള്ളിയേരി പാണക്കാട് വീട്ടില്‍ ഷാഹിലാണ് അറസ്റ്റിലായത്. ബാലുശ്ശേരി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി അത്തോളി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ.ബി. ഗണേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ

പീഡനം: വിഷം കഴിച്ച യുവതി ഗുരുതരാവസ്ഥയില്‍; കുറ്റ്യാടി സ്വദേശിയായ ഭര്‍തൃപിതാവ് അറസ്റ്റില്‍

കുറ്റ്യാടി:പീഡനശ്രമത്തെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച സംഭവത്തില്‍ കുറ്റ്യാടി സ്വദേശിയായ ഭര്‍തൃപിതാവ് അറസ്റ്റില്‍. വേളം ചെറുകുന്ന് സ്വദേശിയെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിന്റെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച രാവിലെ കുട്ടികളെയും കൊണ്ട് യുവതി വീടുവിട്ടിറങ്ങുകയായിരുന്നു. തലശേരി കോടതി പരിസരത്തെ ബീച്ചിലെത്തി വിഷം

താമരശ്ശേരിയില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ അതിഥിതൊഴിലാളി അറസ്റ്റില്‍

താമരശ്ശേരി: അസം സ്വദേശിനിയായ പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍. കട്ടിപ്പാറ കോളിക്കല്‍ ആര്യംകുളത്ത് താമസിക്കുന്ന അസം സ്വദേശിയായ ബഹാദുല്‍ ഹഖ് (32) പിടിയിലായത്. താമരശ്ശേരി പോലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. കുടുംബസമേതം പ്രദേശത്ത് താമസിക്കുന്ന അതിഥി തൊഴിലാളിയുടെ മകള്‍ക്കുനേരെയാണ് ലൈംഗികാതിക്രമം നടന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി.

ആളൊഴിഞ്ഞ പറമ്പില്‍ രാത്രികാലങ്ങളില്‍ മയക്കുമരുന്ന് കച്ചവടം; കാറില്‍ ഒളിപ്പിച്ച എം.ഡി.എം.എയുമായി താമരശ്ശേരി അമ്പയത്തോട് സ്വദേശി പിടിയില്‍

കോഴിക്കോട്: ന്യൂജന്‍ സിന്തറ്റിക് ലഹരി മരുന്നുമായി കോഴിക്കോട് യുവാവ് പിടിയില്‍. താമരശ്ശേരി അമ്പയത്തോട് സ്വദേശി നംഷിദ്( 35)ആണ് പിടിയിലായത്. 7.06 ഗ്രാം എം.ഡി.എം.എയുമായി താമരശ്ശേരി പഴയ ചെക്ക് പോസ്റ്റിനടുത്തുള്ള വര്‍ക്ക് ഷോപ്പില്‍ വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തിയ കാറുള്‍പ്പെടെ കസ്റ്റജിയിലെടുത്തു. കോഴിക്കോട് റൂറല്‍ എസ്പി ആര്‍. കറപ്പസ്വാമിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്

error: Content is protected !!