Tag: ARIKKULAM

Total 53 Posts

മീത്തലെ പള്ളിയ്ക്കൽ നാരായണൻ നായർ അന്തരിച്ചു

അരിക്കുളം: മുതിർന്ന കോൺഗ്രസ് നേതാവ് അരിക്കുളം മീത്തലെ പള്ളിയ്ക്കൽ നാരായണൻ നായർ അന്തരിച്ചു. 83 വയസ്സായിരുന്നു. ഭാര്യ പരേതയായ കമലാക്ഷിയമ്മ എൻ.കെ.ഉണ്ണിക്കൃഷ്ണൻ (ടൗൺ അർബൻ ബാങ്ക്, കോഴിക്കോട്), ശ്രീനിവാസൻ (കെ.ടി.ഡി.സി വടകര) എന്നിവർ മക്കളാണ്. മരുമക്കൾ: ദിവ്യശ്രീ കൂമുള്ളി( സിററി സഹകരണ ബാങ്ക്, കോഴിക്കോട്) സഹോദരങ്ങൾ: പരേതനായ കണാരൻ നായർ, അമ്മാളു അമ്മ, ചിരുതേയി കുട്ടിയമ്മ.

കാലം തെറ്റിപ്പെയ്ത മഴ
കൊയിലാണ്ടിയിലെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാക്കി

അരിക്കുളം: കാലം തെറ്റി പെയ്ത മഴ കാർഷിക മേഖലയിൽ വരുത്തിവെച്ചത് കനത്ത നഷ്ടം. ബുധനാഴ്ച വൈകീട്ട് പെയ്ത് കനത്ത മഴയിൽ വിളവെടുക്കാൻ പാകമായ ഏക്കർ കണക്കിന് സ്ഥലത്തെ നെല്ലാണ് നശിച്ചത്. നടേരി കുതിരക്കുട വയലിൻ കർഷകർ കഠിനാധ്വാനം ചെയ്തു വിളിച്ച നെൽ കൃഷിയാണ് ഒറ്റദിവസം കൊണ്ട് നശിച്ചത്. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം കർഷകർക്ക് ഉണ്ടായത്.

അരിക്കുളം പഞ്ചായത്ത് ഇടതുപക്ഷം നിലനിര്‍ത്തും; യു ഡി എഫിന് മൂന്ന് സീറ്റ് വരെ ലഭിച്ചേക്കും

അരിക്കുളം: എല്‍ ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് അരിക്കുളം പഞ്ചായത്ത്. ആകെയുള്ള 13 വാര്‍ഡുകളില്‍ നിലവില്‍ 11 ഇടത്ത് എല്‍ ഡി എഫും രണ്ടിടത്ത് യു ഡി എഫുമാണ്. ശക്തമായ ഇടത് കോട്ടയായതിനാല്‍ ഇത്തവണയും എല്‍ ഡി എഫ് വിജയിക്കുമെന്നാണ് നേരത്തേ മുതലുള്ള വിലയിരുത്തല്‍. ഇത് ശരി വെക്കുന്നതാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ എക്സിറ്റ് പോള്‍

error: Content is protected !!