Tag: anti-drug campaign

Total 4 Posts

ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് വിദ്യാർഥികൾ; കന്നാട്ടി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം

പേരാമ്പ്ര: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കന്നാട്ടി എൽ പി സ്കൂൾ വിദ്യാർഥികൾ ലഹരിക്കെതിരെ വിദ്യാലയ മുറ്റത്ത് കുട്ടിച്ചങ്ങല തീർത്തത് നവോന്മേഷം പകർന്നു. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിജ്ഞയെടുത്താണ് ദിനാചരണ പരിപാടികൾക്ക് തുടക്കമായത്. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷീജ എം കെ ബോധവത്കരണ പ്രഭാഷണം നടത്തി. വിദ്യാർഥികൾക്ക് വ്യത്യസ്ത ബോധവത്കരണ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു.

ലഹരിക്കെതിരെ കരംചേർത്ത് നിരനിരയായി നിന്നു; മേപ്പയ്യൂരിൽ ലഹരിവിരുദ്ധ മനുഷ്യ ചങ്ങല, അണിനിരന്നത് ആയിരങ്ങൾ

മേപ്പയ്യൂർ: നാടിന്റെ ഭാവിക്കായി ലഹരി യെ പടിയിറക്കാം എന്ന മുദ്രാവാക്യവുമായി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങല മനുഷ്യമതിലായി മാറി. വർദ്ധിച്ചു വരുന്ന മയക്കു മരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനെതിരെ ജനഐക്യത്തോടെ ശ്രദ്ധേയമായ പ്രവർത്തനം കൊണ്ട് ലഹരിമുക്തമായ സമൂഹം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് മുനുഷ്യ ശൃഖല തീർത്തത്.

‘ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ’; ലഹരി വിരുദ്ധ ക്യാമ്പയിനുമായി പഞ്ചായത്ത്

പേരാമ്പ്ര: പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ രണ്ട് മാസം നീളുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ‘ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ’ എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. നവംബര്‍ 1ന് ആരംഭിച്ച് 2023 ജനുവരി 1ന് സമാപിക്കുന്ന തരത്തിൽ വിപുലമായ പ്രചാരണ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുക. ക്യാമ്പയിന്‍റെ പ്രചാരണ പോസ്റ്റര്‍ പേരാമ്പ്ര എ.എസ്.പി ടി.കെ.വിഷ്ണു പ്രദീപ് പേരാമ്പ്ര ബ്ലോക്ക്

ലഹരിക്കെതിരെ ക്യാമ്പയിന്‍; വിദ്യാര്‍ത്ഥികളുടെ ‘കൈയൊപ്പ്’ ശേഖരണവുമായി കാവുന്തറ എ.യു.പി സ്‌കൂള്‍ പി.ടി.എ

നടുവണ്ണൂര്‍: ലഹരിക്കെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ച് കാവുന്തറ എ.യു.പി സ്‌കൂള്‍. ഒക്ടോബര്‍ 12,13 തിയ്യതികളിലായി കാവുന്തറ എ.യു.പി സ്‌കൂളില്‍ വെച്ച് നടന്ന പേരാമ്പ്ര സബ് ജില്ല ശാസ്ത്രമേളയോടനുബന്ധിച്ചായിരുന്നു ക്യാമ്പയിന്‍ നടത്തിയത്. സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി അഡ്വ: കെ എം. സച്ചിന്‍ ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളില്‍

error: Content is protected !!