Tag: animals

Total 2 Posts

മാവൂരില്‍ ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു,കര്‍ഷകര്‍ പ്രതിസന്ധിയില്‍

മാവൂര്‍ : കോഴിക്കോട് ജില്ലയിലെ മാവൂരില്‍ ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നുവെന്ന് പരാതി.പ്രദേശത്തെ കര്‍ഷകര്‍ പ്രതിസന്ധിയില്‍.കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് പ്രശ്‌നം രൂക്ഷമാകാന്‍ തുടങ്ങിയത്. ഊര്‍കടവിലെ അരീക്കുഴിയില്‍ ഷബീറിന്റെ ആടുകളാണ് കൂടുതല്‍ ചത്തത്. ഇദ്ദേഹത്തിന് മാത്രം നഷ്ടമായത് 19 ആടുകളെയാണ്.കൂടാതെ മറ്റ് ആടുകള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.തൊട്ടടുത്ത വീട്ടിലെ അരീക്കുഴിയില്‍ അബ്ദുള്‍ നാസറിന്റൈ നാല് ആടുകളും രോഗം ബാധിച്ച് ചത്തെന്നാണ് റിപ്പോര്‍ട്ട്.

ചക്കിട്ടപ്പാറയില്‍ വന്യമൃഗശല്യം രൂക്ഷം; പരാതിയുമായി നാട്ടുകാര്‍

ചക്കിട്ടപാറ: പെരുവണ്ണാമൂഴി, മുതുകാട്, ചെങ്കോട്ടക്കൊല്ലി, വട്ടക്കയം പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം രൂക്ഷം. വനഭൂമിയോടു ചേര്‍ന്നുള്ള കൃഷിയിടങ്ങളിലാണ് കുരങ്ങ്, മലയണ്ണാന്‍ എന്നിവ നാശം വിതയ്ക്കുന്നത്. സൗരവേലി പ്രവര്‍ത്തിക്കാത്തതിനാല്‍ കാട്ടാന, കാട്ടുപന്നി, മുള്ളന്‍പന്നി എന്നിവ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയാണ്. ഇടവിളകള്‍, തേങ്ങ, കരിക്ക്, അടയ്ക്ക, കൊക്കോ, വാഴ എന്നിവ വന്യമൃഗങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. പ്രദേശത്തെ പുഴയില്‍ മരം വീണു

error: Content is protected !!