Tag: Alapuzha

Total 3 Posts

പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ: പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ കൊടുപ്പുന്ന സ്വദേശി അഖില്‍.പി ശ്രീനിവാസനാണ് (30) മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്. കൊടുപ്പുന്നയില്‍ കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖില്‍. പരിക്കേറ്റ അഖിലിനെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.

പോലീസിനെ കണ്ട് കള്ളൻ ഓടയില്‍ കയറി ഒളിച്ചു; പുറത്തെടുക്കാൻ ഓടയുടെ സ്ലാബ് പൊളിച്ച്‌ പോലീസും ഫയര്‍ഫോഴ്സും, ഒടുവിൽ പിടിയിൽ

ആലപ്പുഴ: കായംകുളത്ത് പോലീസിനെ കണ്ട് കള്ളൻ ഓടയിൽ കയറി യൊളിച്ചു. കള്ളനെ പുറത്തുചാടിക്കാൻ പതിനെട്ടടവും പയറ്റി പോലീസ്. ഒടുവിൽ ഓട പൊളിച്ചാണ് കള്ളനെ പിടികൂടിയത്. കായംകുളം റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു നാടകീയ രംഗങ്ങള്‍. പരിസരത്തെ വീടുകളില്‍ മോഷണശ്രമം നടത്തിയ കള്ളൻ ചെന്നുപെട്ടത് പട്രോളിങ് നടത്തുന്ന പോലീസിന് മുമ്പില്‍. ഇവിടെനിന്ന് ഓടിയ കള്ളന്റെ പിന്നാലെ പോലീസും ഓടി.

ആലപ്പുഴയിലേത് അരും കൊല: കൊല്ലപ്പെടുമ്പോള്‍ യുവതി ആറുമാസം ഗര്‍ഭിണി; സംഭവത്തില്‍ കാമുകനും മറ്റൊരു കാമുകിയും അറസ്റ്റില്‍

കുട്ടനാട്: ആറുമാസം ഗർഭിണിയായ യുവതിയെ കൈനകരി പള്ളാത്തുരുത്തിക്കു സമീപം ആറ്റിൽത്തള്ളി കൊലപ്പെടുത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. പുന്നപ്ര തെക്ക് തോട്ടുങ്കൽ അനീഷിന്റെ ഭാര്യ അനിതയാണ് (32) കൊല്ലപ്പെട്ടത്. അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷ് സദാനന്ദൻ (36), പ്രബീഷിനൊപ്പം കഴിഞ്ഞിരുന്ന കൈനകരി തോട്ടുവാത്തല പതിശേരിൽ രജനി (38) എന്നിവരെയാണ് അറസ്റ്റ്

error: Content is protected !!