Tag: alappuzha

Total 4 Posts

ഈ ഭാഗ്യത്തിനുള്ളത് ജീവന്റെ വില; ആലപ്പുഴയില്‍ ബൈക്കിലിടിച്ച് ടിപ്പര്‍ ലോറി മറിഞ്ഞു, ബൈക്ക് യാത്രക്കാരന്‍ ലോറിയുടെ ചക്രത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അപകടത്തിന്റെ നടുക്കുന്ന ദൃശ്യം കാണാം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറത്ത് പള്ളിച്ചന്തയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ നിന്ന് ബൈക്ക് യാത്രക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ടിപ്പര്‍ ലോറി ഇടിച്ച റോഡിലേക്ക് വീണ ഇയാള്‍ മറ്റൊരു ടാങ്കര്‍ ലോറിയുടെ അടിയിലാണ് വീണത്. വീണുകിടന്ന ബൈക്ക് യാത്രക്കാരന്‍

ഗൂഗിളില്‍ നോക്കി കള്ളനോട്ടടി; ലോട്ടറി കച്ചവടക്കാരന് വ്യാജനോട്ട് നല്‍കി ഭാഗ്യം വാങ്ങാനെത്തിയ അമ്മയും മകളും ഭാഗ്യക്കേടിന് ചെന്നെത്തിയത് പൊലീസ് കസ്റ്റഡിയില്‍

ആലപ്പുഴ: കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ അമ്മയും മകളും അറസ്റ്റില്‍. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ വിലാസിനി(68), ഇവരുടെ മകളായ ഷീബ (34) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി കച്ചവടക്കാര്‍ക്ക് കള്ളനോട്ട് കൊടുത്ത് അവരില്‍ നിന്ന് ടിക്കറ്റ് വാങ്ങുകയായിരുന്നു. കോട്ടയം നഗരത്തിലെ ലോട്ടറി കടയില്‍ നിന്ന് ലോട്ടറി വാങ്ങുന്നതിനായി കള്ളനോട്ടുമായി എത്തുകയ വിലാസിനിയെ

ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15 വയസ്സുകാരനെ ആർഎസ്എസുകാർ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനെ ആർഎസ്എസുകാർ കുത്തിക്കൊലപ്പെടുത്തി. പടയണിവെട്ടം പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിന്റെയും പരേതയായ ബീനയുടെയും മകൻ അഭിമന്യുവാണ് കൊല്ലപ്പെട്ടത്. ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ അഭിമന്യുവിന് കുത്തേൽക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ മറ്റ് രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലത്തെ സംഭവം.

ആലപ്പുഴയില്‍ വാഹനാപകടം, യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കളപ്പുര വാര്‍ഡില്‍ ആന്റണിയുടെ മകന്‍ ആഷ്ലിന്‍ ആന്റണി (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മാളിമുക്ക് മേല്‍പ്പാലത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. കളര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന തലവടി ശിവശക്തിയില്‍ കുമാറിന്റെ മകന്‍ ജിഷ്ണു (24)

error: Content is protected !!