Tag: airport
വയറ്റില്‍ 992 ഗ്രാം സ്വര്‍ണം; ജിദ്ദയില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍
മലപ്പുറം: ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 992 ഗ്രാം സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫ (41) യില്‍നിന്നാണ് കരിപ്പൂര്‍ പോലീസ് സ്വര്‍ണം പിടികൂടിയത്. ഇന്ന് രാവിലെ 11.15 മണിക്ക് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മുഹ്തഫയെ കസ്റ്റംസ് പരിശോധന
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്: അഞ്ച് പേര് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നര കിലോയിലധികം സ്വര്‍ണ്ണം പിടികൂടി. അഞ്ച് യാത്രക്കാരില്‍ നിന്നായി 3.66 9 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍നിന്ന് പിടികൂടിയത് 482 ഗ്രാം സ്വര്‍ണ മിശ്രിതമാണ്. കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ആണ്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 30 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതം പിടികൂടി
കോഴിക്കോട് : കരിപൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന 648.5 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദുബായില്‍ നിന്നെത്തിയ മലപ്പുറം കോടൂര് സ്വദേശി നെച്ചിക്കണ്ടന്‍ സുഹൈബ് അറസ്റ്റിലായി.