Tag: accident

Total 424 Posts

ട്വൻ്റിഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് തൃശ്ശൂരിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

തൃശ്ശൂർ: ട്വന്റി ഫോര്‍ വാര്‍ത്താ സംഘം സഞ്ചരിച്ച കാറിടിച്ച്‌ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. തൃശ്ശൂർ പന്തലാംപാടം മേരിമാതാ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ്‌ റോഷന്‍, മുഹമ്മദ് ഇസ്ലാം എന്നിവരാണ് മരിച്ചത്. വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത നീലിപ്പാറ ക്വാറിക്ക് മുന്നില്‍ വെച്ച്‌ ഇന്ന് പകല്‍ ഒന്നരയോടു കൂടിയാണ് അപകടം സംഭവിച്ചത്. വാണിയംപാറ പള്ളിയില്‍

കാർ സ്കൂട്ടറിലിടിച്ച് അപകടം; കൊയിലാണ്ടി വെങ്ങളം സ്വദേശിയായ വയോധികൻ മരിച്ചു

കൊയിലാണ്ടി: എലത്തൂരിൽ സ്ക്കൂട്ടറിൽ കാറിടിച്ച് വെങ്ങളം സ്വദേശിയായ വയോധികൻ മരിച്ചു. വെങ്ങളം കണ്ണവയൽകുനി താമസിക്കും ചീറങ്ങോട്ട് കുനി കുട്ടി മമ്മിയാണ് (62) മരിച്ചത്. സ്റ്റേറ്റ് ബാങ്കിന് സമീപം ഇന്ന് പുലർച്ചെ 3 മണിയോടെ യായിരുന്നു അപകടം. വെങ്ങളത്ത് നിന്നും ചെട്ടിക്കുളത്തേക്ക് ജോലിക്കായി സ്ക്കൂട്ടറിൽ പോവുകയായിരുന്നു കുട്ടിമമ്മി. ഇതിനിടെ എതിർദിശയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ്

എറണാകുളത്ത് ബൈക്കിൽ മിനിലോറിയിടിച്ചു; വടകര മണിയൂർ സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം

വടകര: എറണാകുളം ഏലൂർ കുറ്റിക്കാട്ടുകരയിൽ ബൈക്കിൽ മിനിലോറിയിടിച്ച് വടകര സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം . കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വടകര മണിയൂരിലെ ആദിഷ് (21), ഇടുക്കി സ്വദേശിയായ രാഹുൽ രാജ്(22),എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. ജോലി കഴിഞ്ഞ് കളമശ്ശേരിയിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിൽ മിനി

ഉള്ളിയേരിയില്‍ പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികന്‍ മരിച്ചു

ഉള്ളിയേരി: പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികന്‍ മരിച്ചു. ഉള്ളിയേരി കന്നൂര്‍ കുന്നോത്ത് ഉണ്ണിനായര്‍(73) ആണ് മരിച്ചത്. റിട്ട:ടി.ടി.ആര്‍ ആയിരുന്നു. ഇന്ന് രാവിലെ 6.30 യോടെയാണ് സംഭവം. ഉള്ളിയേരി – കൊയിലാണ്ടി റോഡില്‍ ആനവാതിലിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഉണ്ണിനായരുടെ വയറിനാണ് കൂടുതലായും പരിക്കേറ്റത്. ബാലുശ്ശേരി സ്വദേശിയായ ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും പ്രഭാതനടത്തത്തിന് ഇറങ്ങിയവരും

കൊയിലാണ്ടി ചെങ്ങോട്ട്കാവിൽ കാറും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോയിൽ കാൽകുടുങ്ങിയ ഡ്രൈവർക്ക് രക്ഷകരായി അഗ്നിരക്ഷാസേന

കൊയിലാണ്ടി: ചെങ്ങോട്ട്കാവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുവായിരുന്ന ഇലക്ട്രിക് ഓട്ടോയും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഓട്ടോഡ്രൈവറായ മഹമൂദിന് കാലിന് പരിക്കേറ്റു. ഓട്ടോയിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ. സംഭവ സമയത്ത് ഓട്ടോറിക്ഷയിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ

കൊയിലാണ്ടി ആനക്കുളത്ത് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം; നാല് പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി ആനക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. നാല് പേര്‍ക്ക് പരിക്ക്. ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ചാണ് കടയിലേക്ക് ഇടിച്ചു കയറിയത്. കണ്ണൂരില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ടാറ്റ് പഞ്ച് ഇവിയാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ആയതിനാല്‍ കട നേരത്തെ പൂട്ടിയിരുന്നു. അതിനാലാണ്

നാദാപുരം റോഡിലെ കാറപകടം ; പരിക്കേറ്റ കൊയിലാണ്ടി സ്വദേശിയായ പത്തൊമ്പതുകാരൻ മരിച്ചു

നാദാപുരം റോഡ് : നാദാപുരം റോഡിൽ ഇന്ന് രാവിലെയുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരൻ മരിച്ചു. കൊയിലാണ്ടി കേയന്റെ വളപ്പില്‍ സ്വദേശി അയ്ഷ ബെയ്തിൽ മുഹമ്മദ് സിനാനാണ് മരിച്ചത്. പരിക്ക് ​ഗുരുതരമായതിനാൽ സിനാനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഉച്ചയോടെണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ 8.45ഓടെയാണ്‌ അപകടം നടന്നത്.

നാദാപുരം റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേര്‍ക്ക് പരിക്ക്‌

വടകര: നാദാപുരം റോഡില്‍ വാഹനാപകടം. ഇന്ന് രാവിലെ 8.45ഓടെയാണ്‌ സംഭവം. കണ്ണൂര്‍ ഭാഗത്ത് നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപത്തെ റോഡിലേക്കാണ് കാര്‍ തെന്നിമാറി വീണത്‌. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സുഹൃത്തിനെ ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ആറ് പേരാണ്

കണ്ണൂരിൽ ടാങ്കർ ലോറി ഇടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ടാങ്കർ ലോറി ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവഞ്ചാൽ മണാട്ടിയിലെ പൂക്കോത്ത് ഷാഫീഖ് (35) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപ് കണ്ണോത്തും ചാലിലാണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന ഷഫീഖ് അബദ്ധത്തിൽ റോഡിലേക്ക് വീഴുകയും ടാങ്കർ ലോറിക്കടിയിൽപെടുകയുംമായിരുന്നു. ടയറിനടിയിൽ അകപ്പെട്ട ഷാഫിഖിനെ ഫയർഫോഴ്സെത്തി ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്. തുടർന്ന് കണ്ണൂർ

കാക്കൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; നാദാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്

കാക്കൂര്‍: ബാലുശ്ശേരി – കോഴിക്കോട് പാതയിലുണ്ടായ വാഹനാപകടത്തില്‍ നാദാപുരം സ്വദേശികള്‍ക്ക് പരിക്ക്. ഒരു കുടുംബത്തിലെ അംഗങ്ങളായ സതീഷ് (42), ഭാര്യ മോണിഷ (34), ഇവരുടെ മക്കള്‍ എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ കാക്കൂര്‍ പതിനൊന്നേ രണ്ടിലാണ് അപകടം. ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന സ്വകാര്യ ബസ് എതിര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറുമായി

error: Content is protected !!