Tag: accident
കൊയിലാണ്ടി കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
കൊയിലാണ്ടി: കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8.30തോടെയാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടിയില്‍ നിന്നും താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന കാര്‍ത്തിക ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ബസ്സ് മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ പിക്കപ്പ് വാനില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കും ബസ്സിലുണ്ടായിരുന്ന നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ
കോഴിക്കോട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; പത്ത് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കൈതപ്പൊയിലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് ബാംഗ്ലൂരുവിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന പിക്കപ്പ് ലോറിയുമായി ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ പത്ത് തീര്‍ത്ഥാടകരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 35 പേരാണ് ബസിലുണ്ടായിരുന്നത്. Description: Kozhikode Sabarimala pilgrims’ bus met with an accident
പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞു; മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: കരിമ്പ പനയംപാടത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥികളായ മൂന്ന് പെൺകുട്ടികളാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. സ്‌കൂള്‍ വിട്ടു ബസ് കാത്തു നിന്ന വിദ്യാര്‍ഥികള്‍ക്കു മുകളിലേക്ക് അമിത വേഗതയില്‍ എത്തിയ ലോറി ഇടിച്ചുകയറി
മൂടാടി വെളളറക്കാട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
മൂടാടി: വെളളറക്കാട് മൂടാടി സൗത്ത് എല്‍.പി സ്‌കൂളിന് സമീപം കാറുകളും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം സംഭവം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ കൊടുവള്ളി സ്വദേശികളാണെന്നാണ് വിവരം. കൊടുവള്ളി സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അമിതവേഗതയിലായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഈ കാര്‍ എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഈ
പയ്യോളിയിൽ ചരക്ക് കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് അപകടം
പയ്യോളി: പയ്യോളിയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി മതിലിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ 11.30 ഓടെ ദേശീയപാതയിൽ സർവ്വീസ് റോഡിലാണ് സംഭവം. ദേശീയപാതാ മതിലിൽ ഇടിച്ച ലോറി സമീപത്തെ വശത്തെ മണ്ണിൽ താഴ്ന്നുപോവുകയായിരുന്നു. മഹാരാഷ്ട്രയിലേയ്ക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് പയ്യോളി രണ്ടാംഗേറ്റിന് സമീപം സർവ്വീസ് റോഡിൽ അപകടത്തിൽപ്പെട്ടത്. ലോറിയുടെ മുന്നിൽ അശ്രദ്ധമായി പോവുകയായിരുന്ന ബൈക്കിനെ രക്ഷപ്പെടുത്താനുള്ള
കൊയിലാണ്ടി ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് മുകളില്‍ ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് അപകടം: ബൈക്ക് യാത്രികന് പരിക്ക്
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് മുകളില്‍ ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് അപകടം. അപകടത്തില്‍ കൊളക്കാട് സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ഭര്‍ത്താവ് അബ്ദുള്‍ ലത്തീഫ് (53)ന് പരിക്കേറ്റു. പിറകിലുണ്ടായിരുന്ന ഭാര്യ ആയിശ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. അബ്ദുല്‍ ലത്തീഫിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.
പാലക്കാട് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച് ബസ് മറിഞ്ഞ് അപകടം; 15 പേര്‍ക്ക് പരിക്ക്
പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറ ബസ്സ്റ്റോപ്പിനുസമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 12.30നാണ് അപകടം. തമിഴ്‌നാട് തിരുത്തണിയില്‍നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. 25 തീര്‍ഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. വാഹനത്തിന്റെ നിയന്ത്രണംതെറ്റി ഡിവൈഡറില്‍ ഇടിച്ചതാണെന്ന് ഹൈവേ പോലീസ് പറഞ്ഞു. നാട്ടുകാരും, വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ്
അഴിയൂരിൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
അഴിയൂർ: അഴിയൂർ ചെക്ക്പോസ്റ്റിന് സമീപത്ത് ബസിടിച്ച് സാരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയി ലിരിക്കെയാണ് മരണം സംഭവിച്ചത്. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കഡറി സ്കൂളിന് സമീപം കുന്നോത്ത് അൻസീറിന്റെയും അഴിയൂർ ചുങ്കം മനയിൽ മുക്കിൽ സമീപം താമസിക്കുന്ന തയ്യിൽ കൊട്ടി കൊല്ലന്റവിട (ദറജയിൽ) റിൻശയുടെയും മകൻ സെയിൻ അബ്ദുള്ള (13) ആണ്
കണ്ണൂരില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്
കണ്ണൂര്‍: പിലാത്തറ ചെറുതാഴത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ ഏഴുമണിയോടെയാണ് സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന കര്‍ണാടക സ്വദേശികളായ 23 പേരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതോടെ ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിവരം. റോഡിൽ നിന്ന് പുറത്തേക്ക് നീങ്ങിയ ബസ് സമീപത്തെ വീടിന്റെ മതിലിനിടിച്ച് മറിയുകയായിരുന്നു.
കൂടരഞ്ഞി കൂമ്പാറയില്‍ മിനി പിക്കപ്പ് വാന്‍ മറിഞ്ഞുള്ള അപകടം; ഒരു മരണം, 16 പേര്‍ക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം
കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറയില്‍ മിനി പിക്കപ്പ് വാന്‍ മറിഞ്ഞുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ ഉള്‍പ്പടെ 17 പേരാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. പശ്ചിമബംഗാള്‍ സ്വദേശി എസ്.കെ.ഷാഹിദുല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ വാഹനം