Tag: accident

Total 424 Posts

കോഴിക്കോട് നടുവട്ടത്ത് വൈദ്യുത പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം; കെ.എസ്.ഇ.ബിയുടെ അനാസ്ഥയെന്ന് ആരോപണം (വീഡിയോ കാണാം)

കോഴിക്കോട്: നടുവട്ടത്ത് വൈദ്യുത പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. 12:45 ഓടെയാണ് അപകടമുണ്ടായത്. കെ.എസ്.ഇ.ബി ജീവനക്കാര്‍ വൈദ്യുത പോസ്റ്റ് മാറ്റി പുതിയ പോസ്റ്റ് സ്ഥാപിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് മാറ്റുകയായിരുന്ന പഴയ പോസ്റ്റ് ബൈക്കില്‍ പോകുകയായിരുന്ന അര്‍ജുന്റെ ദേഹത്തേക്ക് വീണത്. അര്‍ജുന്‍ സംഭവ സ്ഥലത്ത്

കണ്ണൂരില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ റോഡരികില്‍ നിന്നവരുടെ മേല്‍ പാഞ്ഞുകയറി, രണ്ട് മരണം, അഞ്ചുപേര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: കണ്ണപുരത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. കണ്ണപുരം യോഗശാല സ്വദേശി എം.നൗഫല്‍, പാപ്പിനിശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില

കാര്‍ മതിലിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; നാലുപേര്‍ക്ക് പരിക്ക്, അപകടം ചേളന്നൂരില്‍

കോഴിക്കോട്: കോഴിക്കോട് കാര്‍ മതിലിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലത്ത് അടുവാറക്കല്‍ താഴം പൊറ്റമ്മല്‍ ശിവന്റെ മകന്‍ അഭിനന്ദ് (20) ആണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. അടുവാറക്കല്‍ താഴം കൊല്ലരുകണ്ടിയില്‍ പ്രഫുല്‍ (20), നരിക്കുനി മേക്കയാട്ട് അഭിജിത്ത് (20), അടുവാറക്കല്‍ മീത്തല്‍ സേതു (19), എരവന്നൂര്‍ കക്കുഴി പറമ്പില്‍ സലാഹുദ്ദീന്‍ (20)

പയ്യോളിയില്‍ നിയന്ത്രണം വിട്ട ബസ് മൂന്ന് ബൈക്കുകള്‍ ഇടിച്ച് തകര്‍ത്തു (വീഡിയോ കാണാം)

പയ്യോളി: പയ്യോളി പേരാമ്പ്ര റോഡില്‍ ബസ് നിയന്ത്രണം വിട്ട് മൂന്ന് ബൈക്കുകള്‍ തകര്‍ന്നു. എക്‌സ്‌പോ ടൈലേഴ്‌സിനു മുന്നില്‍ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പേരാമ്പ്രയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിടുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കുകളെ ബസ് ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു. വീഡിയോ കാണാം:

ഉമ്മയുടെ കൈവെട്ടിച്ചു മുന്നോട്ടോടി; അത്തോളിയിൽ സ്കൂട്ടറിടിച്ച് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

അത്തോളി: അത്തോളിയിൽ സ്കൂട്ടറിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുകാരൻ മരിച്ചു. കൂനഞ്ചേരി പുത്തലത്ത് സിറാജിൻ്റെ മകൻ മുനവർ അലിയാണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂളിലേക്കിറങ്ങിയപ്പോൾ വീടിനടുത്ത് വച്ചാണ് അപകടം. സകൂൾ ബസ് കാത്ത് നിൽക്കവെ ഉമ്മ നസീമയുടെ കൈവിട്ട് മുനവർ റോഡിന് മറുഭാഗത്തേക്ക് ഓടുന്നതിനിടെയാണ് സ്കൂട്ടറിടിച്ചത്. ഉടനെ തന്നെ മൊടക്കല്ലൂർ എം.എം.സി യിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നാളെ

കൊയിലാണ്ടി സംസ്ഥാന പാതയില്‍ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; പരിക്കേറ്റ യുവാവ് മരിച്ചു

കൊയിലാണ്ടി: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച്‌ പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഓമശേരി പുത്തൂര്‍ നടമ്മല്‍ പൊയില്‍ എളവമ്ബ്ര കുന്നുമ്മല്‍ വിനു ആണ് മരിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെ അഗസ്ത്യന്‍മുഴിക്ക് സമീപം പെരുമ്പടപ്പിൽ ആണ് സംഭവം. വിനുവിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവിന്റെയും നില ഗുരുതരമാണ്. താമരശ്ശേരി ഭാഗത്ത് നിന്ന്

‘ടീച്ചറേയെന്ന വിളിയുമായി ഇനി അവനില്ല’; കുറ്റ്യാടിയില്‍ ടിപ്പര്‍ ലോറിയടിച്ച് മരിച്ച അഫ്‌നാന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്

കുറ്റ്യാടി: വാരാന്ത്യ അവധി കഴിഞ്ഞ് തിങ്കളാഴ്ച കാണാമെന്ന് ടീച്ചറോടും സുഹൃത്തുക്കളോടും പറഞ്ഞ് വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് മടങ്ങിയ അഫ്‌നാന്റെ മരണവാര്‍ത്തായാണ് പിന്നീട് സുഹൃത്തുക്കളും അധ്യാപകരുമെല്ലാം അറിയുന്നത്. എട്ടുവയസുകാരനായ അഫ്‌നാന്‍ വടയം സൗത്ത് എല്‍.പി.സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. കോവിഡിന് ശേഷം സ്‌കൂള്‍ പൂര്‍വ്വസ്ഥിതിയില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ സുഹൃത്തുക്കളുടെ ഒപ്പമിരുന്ന് കളിച്ച് രസിച്ച് പഠിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു അഫ്‌നാന്‍. എന്നാല്‍

ഇടിച്ച് വീഴ്ത്തിയ ശേഷം ശരീരത്തിലൂടെ കയറിയിറങ്ങി; കുറ്റ്യാടിയില്‍ ടിപ്പര്‍ ലോറിയിടിച്ച് എട്ടുവയസുകാന്‍ മരിച്ചത് കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ

കുറ്റ്യാടി: കുറ്റ്യാടിയില്‍ ടിപ്പര്‍ ലോറിയിടിച്ച് എട്ടുവയസുകാരന്‍ മരിച്ചത് കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍. ചുണ്ടേമ്മല്‍ അസ്ലമിന്റെ മകന്‍ അഫ്നാനാണ് ഇന്ന് വൈകീട്ട് വാഹനാപകടത്തില്‍ മരണപ്പെട്ടത്. എട്ടു വയസ്സാണ്. കളി കഴിഞ്ഞ വീട്ടിലേക്ക് വരികയായിരുന്നു അഫ്‌നാനും സഹോദരനും മഴയെ തുടര്‍ന്ന് ഒരിടത്ത് കയറി നിന്നിരുന്നു. ഈ സമയം ഇതുവഴി കടന്നുപോവുകയായിരുന്ന പരിചയത്തിലുള്ള ഓട്ടോക്കാരന്‍ ഇരുവരെയും വീടിന് സമീപത്ത്

റോഡ് മുറിച്ചു കടക്കവെ ടിപ്പര്‍ ലോറിയിടിച്ചു; കുറ്റ്യാടിയില്‍ വിദ്യാര്‍ത്ഥി മരിച്ചു

കുറ്റ്യാടി: കുറ്റ്യാടിക്കടുത്ത് വടയോത്ത് വാഹനമിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു.ചുണ്ടേമ്മല്‍ അസ്ലമിന്റെ മകന്‍ അഫ്‌നാനാണ് മരിച്ചത്. എട്ട് വയസാണ്. തീക്കുനി -കുറ്റ്യാടി റോഡില്‍ വടയം പള്ളിക്കടുത്ത് ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. സഹോദരനോടൊപ്പം ഓട്ടോറിക്ഷ ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി വിദ്യാര്‍ത്ഥിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ കുറ്റ്യാടി

തിരുവങ്ങൂരില്‍ വാഹനാപകടം; ബൈക്കും കാറും കൂട്ടിയിടിച്ച് അച്ഛനും മകളും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: തിരുവങ്ങൂരില്‍ ബൈക്കും കാറും കൂട്ടിമുട്ടി മൂന്നു പേര്‍ക്ക് പരിക്ക്. കോഴിക്കോട് ഭാഗത്തേക്ക് പൊയ്‌ക്കൊണ്ടിരുന്ന ബൈക്കും കാറും കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. വൈകിട്ട് നാലേ മുക്കാലോടെയാണ് സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ല. തിരുവങ്ങൂര്‍ ക്ഷേത്രത്തിനടുത്ത് വെച്ചാണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ സലീഷ് (48), മകള്‍ സ്‌നേഹ(18), ഷഫീന്‍(10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉടനെ തന്നെ ആംബുലന്‍സില്‍ ഇവരെ കൊയിലാണ്ടി താലൂക്ക്

error: Content is protected !!