Tag: accident

Total 424 Posts

ഓട്ടോയിൽ ടിപ്പറിടിച്ച് ​ഗുരുതരമായി പരിക്കേറ്റു, രണ്ടുമാസമായി ചികിത്സയിലായിരുന്ന കരുവണ്ണൂർ സ്വദേശിനി മരിച്ചു

നടുവണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കരുവണ്ണൂർ സ്വദേശിനി മരിച്ചു. തൊട്ടിൽ പാലം സബ് ട്രഷറി റിട്ട. ഓഫീസർ കരുവണ്ണൂർ ഭാവനയിൽ ജാനുവാണ് മരിച്ചത്. 70 വയസാണ്. രണ്ട് മാസം മുമ്പ് നടുവണ്ണൂർ ഷൈജു സ്മാരക മന്ദിരത്തിന് സമീപം നടന്ന വാഹനാപകടത്തിലാണ് ജാനുവിന് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ടിപ്പറിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ജാനു കോഴിക്കോട് സ്വകാര്യാശുപത്രിയിലും

ചുരിദാര്‍ ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി; യുവതിയും പത്തുമാസം പ്രായമായ കുഞ്ഞും റോഡരികില്‍ തെറിച്ചുവീണു: അപകടം നടന്നത് തിരുവമ്പാടിയില്‍

തിരുവമ്പാടി: ചുരിദാര്‍ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി യുവതിയും കുഞ്ഞും റോഡരികില്‍ തെറിച്ചുവീണു. മലയോര ഹൈവേയില്‍ പുല്ലൂരാംപാറ പൊന്നാങ്കയം സ്‌കൂളിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും പരിക്ക് സാരമല്ല. ഭര്‍ത്താവിനൊപ്പം യാത്രചെയ്യുകയായിരുന്ന കൂടരഞ്ഞി സ്വദേശിനിയായ യുവതിയും പത്തുമാസം പ്രായമായ കുഞ്ഞുമാണ് അപകടത്തില്‍പ്പെട്ടത്.

ഉള്ള്യരിയില്‍ വീണ്ടും വാഹനപകടം; കല്‍പത്തൂര്‍ സ്വദേശി ബാലകൃഷ്ണന്‍ മരിച്ചു; മകള്‍ ഗുരുതരാവസ്ഥയില്‍ മൊടക്കല്ലൂര്‍ ആശുപത്രിയില്‍

ഉള്ള്യേരി: ഉള്ള്യേരിയില്‍ സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് മേപ്പയ്യൂര്‍ കല്പത്തൂര്‍ സ്വദേശി മരിച്ചു. മേപ്പയൂരിലെ ബാലകൃഷ്ണന്‍ ആണ് മരണപ്പെട്ടത്. മകള്‍ അതുല്യ ഗുരുതരാവസ്ഥയില്‍ മൊടക്കല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍. സംസ്ഥാന പാതയില്‍ തെരുവത്ത് കടവിനും ഉള്ളിയേരി എ.യു.പി സ്‌കൂളിനും ഇടയില്‍ രാത്രി 7.30 മണി യോടെയാണ് സംഭവം. മൊടക്കല്ലൂരില്‍ പഠിക്കുന്ന മകളെയും കൂട്ടി ബാലകൃഷ്ണന്‍ വീട്ടിലേക്ക് വരുമ്പോഴാണ് ദാരുണമായ

ഉള്ളിയേരിയില്‍ വാഹനാപകടമുണ്ടായത് ബസ് അശ്രദ്ധമായി സ്റ്റാന്റിലേക്ക് കയറ്റിയതിനാല്ലെന്ന് ആരോപണം; പരിക്കേറ്റത് കൊയിലാണ്ടി സ്വദേശിക്ക് (വീഡിയോ കാണാം)

ഉള്ളിയേരി: ഉള്ളിയേരി ടൗണില്‍ ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റത് കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിക്ക്. കുനിയില്‍ ദിനേശന്റെയും പ്രജിതയുടെയും മകന്‍ അശ്വിന്‍ സച്ചുവിനാണ് പരിക്കേറ്റത്. അശ്വിനും സുഹൃത്ത് റാഷിയും രാവിലെ കോളേജിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഉള്ളിയേരി എം-ഡിറ്റ് കോളേജിലെ ബി.ടെക് വിദ്യാര്‍ത്ഥികളാണ് ഇരുവരും. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും ഉടന്‍ എം.എം.സി ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക്

ജീവൻ രക്ഷിക്കാനുള്ള ശ്രമം കലാശിച്ചത് ദുരന്തത്തിൽ; ഫറോക്ക് നല്ലൂരങ്ങാടിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഫറോക്ക്: നല്ലൂരങ്ങാടിയിൽ ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലംപാറ ചിറ്റൊടി മച്ചിങ്ങൽ ഷെറിൻ ആണ് മരിച്ചത്. മുപ്പത്തിയേഴു വയസ്സായിരുന്നു. ഇന്നലെ രാത്രി പത്തേ മുക്കാലോടെയാണ് അപകടം. ഷെറിനും ഉമ്മ സുബൈദയും ബൈക്കിൽ സഞ്ചരിക്കുമ്പോൾ പെട്ടെന്നു റോഡ് കുറുകെ കടന്ന കാൽനട യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം സംഭവിക്കുകയായിരുന്നു. ഷെറിനെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉള്ള്യേരിയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ഉള്ള്യേരി: ഉള്ള്യേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബെെക്ക് യാത്രികനായ യുവാവിന് പരിക്ക്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഉള്ള്യേരി ജം​ഗ്ഷനിലാണ് അപകടം സംഭവിച്ചത്. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ബെെക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബെെക്ക് യാത്രികനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. Summary: bus-and-bike-collided-one-injured-in-ulliyeri

ബാലുശേരിയില്‍ അറപ്പീടിക മരപ്പാലത്തിനടുത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്

ബാലുശേരി: ബലുശ്ശേരി അറപ്പീടിക മരപ്പാലത്തിനടുത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്. കാറിലുണ്ടായിരുന്ന എകരൂല്‍ പുതുശ്ശേരി എടത്തിലിങ്ങോറ നവാസ് റഹ്‌മാന്‍ (30) നെ ഗുരുതര പരുക്കുകളോടെ കോഴിക്കോട്‌മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. കാര്‍ എകരൂല്‍ ഭാഗത്തു നിന്നും ബാലുശേരിയിലേയ്ക്കും ബസ്സ് ബാലുശേരി നിന്നും കിനാലൂരിലേക്കും പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ

വടകരയ്ക്കടുത്ത് കണ്ണൂക്കരയില്‍ വാഹനാപകടം; ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

വടകര: ദേശീയപാതയില്‍ കണ്ണൂക്കരയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. ബസ്സും പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിക്കപ്പ് ഡ്രൈവര്‍ അരീക്കാട് സ്വദേശി പൊട്ടന്‍ചാലില്‍ അബ്ദുള്ളയുടെ മകന്‍ ബഷീറാണ് (45) മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന നാഷണല്‍ ബസ്സും എതിരെ വന്ന പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. കാബിനില്‍ കുടുങ്ങിയ നിലയിലായിരുന്ന ബഷീറിനെ ഏറെ പരിശ്രമിച്ചാണ്

ഇടിയുടെ ആഘാതത്തിൽ ഓട്ടോ റോഡരികിലേക്ക് മറിഞ്ഞു വീണു, അടിയിൽപെട്ട ഡ്രെെവറെ പുറത്തെടുത്തത് ഓട്ടോറിക്ഷ എടുത്തുയർത്തി; നടുവണ്ണൂരിൽ ആംബുലൻസ് ഓട്ടോറിക്ഷയിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു

നടുവണ്ണൂർ: നടുവണ്ണൂരിൽ ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രെെവർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ കാവുന്തറ തെങ്ങിടക്കുഴി പ്രബീഷിന് (35) ആണ് പരിക്കേറ്റത്. നടുവണ്ണൂർ എസ്ബിഐക്ക് സമീപം ഇന്ന് വെെകീട്ടാണ് സംഭവം. രോ​ഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിച്ച ശേഷം കുറ്റ്യാടി ​ഗവ.താലൂക്കാശുപത്രിയിലേക്ക് തിരികെ വരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. പേരാമ്പ്ര ഭാ​ഗത്തേക്ക് വരുന്ന ആംബുലൻസ് എതിർദിശയിലായിരുന്ന

കൂനംവെള്ളിക്കാവില്‍ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു

മേപ്പയ്യൂര്‍: കൂനംവെള്ളിക്കാവില്‍ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു. കൂനംവെള്ളിക്കാവ് കാഞ്ഞിരമുള്ള പറമ്പില്‍ ലിനീഷ് (40) ആണ് മരിച്ചത്. വീടിനുമുമ്പിലെ റോഡിലൂടെ നടന്നുപോകവെയാണ് ലിനീഷിനെ ബൈക്കിടിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിനീഷ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട്

error: Content is protected !!