Tag: accident

Total 424 Posts

പെരിങ്ങത്തൂരിനു സമീപം തലശ്ശേരിറോഡില്‍ കാര്‍ വൈദ്യുതത്തൂണിലിടിച്ച് തലകീഴായി മറിഞ്ഞു; വാഹനമോടിച്ച യുവാവ് പരിക്കില്ലാതെ രക്ഷപ്പെട്ടു

നാദാപുരം: തലശ്ശേരിറോഡില്‍ പെരിങ്ങത്തൂരിനടുത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുതത്തൂണിലിടിച്ച് തലകീഴായി മറിഞ്ഞു. വെള്ളൂര്‍ സ്വദേശിയായ യുവാവ് പെരിങ്ങത്തൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ച് കീഴ്‌മേല്‍ മറിയുകയായിരുന്നു. കായപ്പനച്ചി പഴയ പ്രവാസി തട്ടുകടയ്ക്ക് മുന്നില്‍ കണ്ണിയത്ത് ട്രേഡേഴ്സ് ഷോപ്പിനുസമീപം വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. വാഹനമോടിച്ച യുവാവ് പരിക്കില്ലാതെ രക്ഷപ്പെട്ടു. മറ്റാരും കാറില്‍ ഉണ്ടായിരുന്നില്ല. തിരക്കേറിയ ഈ

താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്; അപകടത്തില്‍ ഇരു കാറുകളുടെയും മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു

താമരശ്ശേരി: താമരശ്ശേരിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് മുക്കം റോഡിലാണ് അപകടം. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. മുക്കം ഭാഗത്തു നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന കാറും, എതിര്‍ ദിശയില്‍ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലെ യാത്രക്കാരായ മുക്കം കക്കാട് സ്വദേശികളായ നിഹ

നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു, യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടം തിരുവങ്ങൂരിലെ ദേശീയപാതയില്‍

ചേമഞ്ചേരി: ദേശീയപാതയില്‍ തിരുവങ്ങൂരില്‍ കാറപകടം. റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ദേശീയപാതയോരത്ത് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ യാത്രക്കാരന്‍ പരിക്കുകളില്ലാതെ അത്ഭതകരമായി രക്ഷപ്പെട്ടു. തിരുവങ്ങൂര്‍ അണ്ടിക്കമ്പനിക്ക് സമീപമാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. കാര്‍ അമിതവേഗതയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി സുസുക്കി ബ്രസ കാറാണ് അപകടത്തില്‍

കൊയിലാണ്ടി പൊയിൽക്കാവിൽ വാഹനാപകടം: മകൾ ഓടിച്ച സ്കൂട്ടറിന് പിന്നിൽ ലോറി ഇടിച്ച് ഉമ്മ മരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവിൽ ദേശീയപാതയിൽ മകൾ ഓടിച്ച സ്കൂട്ടറിനു പിറകിൽ ലോറിയിടിച്ച് ഉമ്മയ്ക്ക് ദാരുണാന്ത്യം. കാരപ്പറമ്പ് മൊടപ്പാട്ട് പാലം വടക്കെ മുടപ്പാട്ട് ബിച്ചാമി ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. മകളോടൊപ്പം സ്കൂട്ടറിന്റെ പുറകിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു ബിച്ചാമി. ഈ സമയം ലോറി ഇവരുടെ സ്കൂട്ടറിന് പിന്നിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ ​ഗുരുതരമായി

കൊടിയത്തൂരില്‍ സ്‌ക്കൂള്‍ ബസ് പിന്നോട്ടെടുക്കുമ്പോള്‍ രണ്ട് ബസുകള്‍ക്ക് ഇടയില്‍പ്പെട്ട് അപകടം; വിദ്യാര്‍ത്ഥി മരിച്ചു

കൊടിയത്തൂര്‍: കൊടിയത്തൂരില്‍ സ്‌ക്കൂള്‍ ബസ്സിടിച്ച് പതിനാലുകാരനായ വിദ്യാര്‍ഥി മരിച്ചു. കൊടിയത്തൂര്‍ പി.ടി.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി പാഴൂര്‍ സ്വദേശി മുഹമ്മദ് ബാഹിഷ് ആണ് മരിച്ചത്. സ്‌കൂള്‍ യുത്ത് ഫെസ്റ്റിവല്‍ കഴിഞ്ഞു തിരികെ വീട്ടിലേക്ക് വരികയായിരുന്നു മുഹമ്മദ് ബാഹിഷ്. ബസ് പിന്നോട്ടെടുക്കുമ്പോള്‍ രണ്ട് സ്‌കൂള്‍ ബസുകള്‍ക്ക് ഇടയില്‍പ്പെട്ട കുട്ടിയെ ഇടിക്കുകയായിരുന്നെന്നാണ് വിവരം. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചങ്കിലും

പയ്യോളിയില്‍ ടൂറിസ്റ്റ് ബസിനു പിന്നില്‍ മിനി പിക്ക് അപ്പ് ലോറിയിടിച്ച് അപകടം; ലോറിയുടെ മുന്‍ ഭാഗം തകര്‍ന്നു

പയ്യോളി: ടൂറിസ്റ്റ് ബസിനു പിന്നില്‍ മിനി പിക്ക് അപ്പ് ലോറിയിടിച്ച് അപകടം. ആളപായമില്ല. ഇന്ന് രാവിലെ 10.45 ഓടെ പയ്യോളി പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു അപകടം നടന്നത്. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിന് പിന്നില്‍ അതേ ദിശയില്‍ വരികയായിരുന്ന പിക് അപ്പ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ ഭാഗം തകര്‍ന്നു.

സൗദിയില്‍ നിന്നും നെടുമ്പാശ്ശേരിയിലിറങ്ങി നാട്ടിലേക്ക് യാത്ര ചെയ്യവേ ബസ്സപകടം; ബസിന്റെ ചില്ല് തകര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ മലപ്പുറം സ്വദേശിനിയ്ക്ക് ദാരുണാന്ത്യം

അങ്കമാലി: എറണാകുളം അങ്കമാലിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ് മരിച്ചത്. 38 വയസായിരുന്നു. സൗദിയില്‍ നിന്നും ഇന്നലെ രാത്രിയാണ് സെലീന നെടുമ്പാശ്ശേരിയിലെത്തിയത്. ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്ക് യാത്ര ചെയ്യവേയായിരുന്നു അപകടത്തില്‍പ്പെട്ടത്. ബസില്‍ ഒപ്പമുണ്ടായിരുന്ന സെലീനയുടെ ബന്ധുവിന് അപകടം നേരില്‍ കണ്ടതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ഇവരെ

ഓട്ടോ ബൈക്കിലിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ സ്വദേശി മരിച്ചു

നടുവണ്ണൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ സ്വദേശി മരിച്ചു. കരിമ്പാപ്പൊയിലിലെ നെടൂളി ആലി ഹാജിയാണ് മരിച്ചത്. എഴുപത്തിയാറ് വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ കൂമുള്ളിയിലായിരുന്നു അപകടം. ഒട്ടോ ആലി ഹാജി സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. ലൗലി ട്രാന്‍സ്‌പോര്‍ട്ട് ഉടമയും കരുമ്പാപ്പൊയില്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുന്‍ സെക്രട്ടറിയുമായിരുന്നു. ഭാര്യ: നബീസ. മക്കള്‍: സാജിത, സജീന,

അമ്മ കാര്‍ തിരിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ടു; കൊടുവള്ളിയില്‍ മൂന്നര വയസുകാരി കാറിടിച്ച് മരിച്ചു

കൊടുവള്ളി: അമ്മ ഓടിച്ച കാറിടിച്ച് കൊടുവള്ളിയില്‍ മൂന്നര വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയില്‍ റഹ്‌മത് മന്‍സിലില്‍ നസീറിന്റെയും കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിനി ലുബ്ന ഫെബിന്റെയും മകളായ മറിയം നസീര്‍ ആണ് മരിച്ചത്. നെല്ലാങ്കണ്ടിയിലെ വീട്ടുമുറ്റത്ത് വെള്ളിയാഴ്ച രാവിലെ ആയിരുന്നു അപകടം. വരാന്തയില്‍ കളിക്കുകയായിരുന്നു കുട്ടി. കാര്‍ തിരിക്കുന്നതിനിടെ വണ്ടി നിയന്ത്രണം വിട്ട് കുട്ടിയെ ഇടിക്കുകയായിരുന്നു.

കൊയിലാണ്ടി കുറുവങ്ങാട് റോഡരികില്‍ നിന്നവര്‍ക്കിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; നാല് പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: റോഡരികില്‍ നിന്നവര്‍ക്കിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി അപകടം. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ കുറുവങ്ങാട് കള്ളുഷാപ്പിന് സമീപമാണ് അപകടമുണ്ടായത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. റോഡരികില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നവര്‍ക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. ബൈക്ക് യാത്രക്കാരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. നാല് പേരെയും ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ

error: Content is protected !!