Tag: accident

Total 424 Posts

പൂക്കാട് വാഹനാപകടത്തിൽ കോട്ടക്കൽ സ്വദേശി മരിക്കാനിടയായ സംഭവം: അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്തി, അവ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ആരംഭിച്ച അന്വേഷണം അവസാനിച്ചത് തമിഴ്‌നാട്ടിൽ

കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ നിർത്താതെ പോയ വാഹനം കണ്ടെത്തി. മാസങ്ങളോളം നീണ്ട അന്വേഷണത്തിൽ തമിഴ്‌നാട്ടിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. കോട്ടക്കൽ സ്വദേശിയായ കബീർ ആണ് പൂക്കാട് വാഹനാപകടത്തിൽ മരണപ്പെട്ടത്. ആഗസ്റ്റ് 8-ാം തീയതിയാണ് അപകടം ഉണ്ടായത്. ഇടിച്ചിട്ട് മറ്റെയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കാതെ നിർത്താതെ പോയ വാഹനം മാസങ്ങളായി

കോട്ടയത്ത് ടയര്‍ മാറ്റുന്നതിനിടെ പിക്കപ്പ് വാന്‍ ദേഹത്തേക്ക് മറിഞ്ഞ് ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം; അപകടകാരണം ജാക്കി തെന്നിയത്

കോട്ടയം: പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ പിക്കപ്പ് വാന്‍ ദേഹത്തേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പൊന്‍കുന്നം തോണിപ്പാറ സ്വദേശി അഫ്‌സല്‍(25) ആണ് മരിച്ചത്. ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിയാണ് അപകടം ഉണ്ടായത്. കോട്ടയം പൊന്‍കുന്നം ശാന്തി ആശുപത്രി ജങ്ഷനിലാണ് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാന്‍ പൊന്‍കുന്നം ശാന്തി ആശുപത്രിക്ക് സമീപത്ത് വെച്ച്

അപകടമൊഴിയാതെ താമരശ്ശേരി ചുരം; ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി അമ്പതടി താഴ്ചയിലേക്ക് പതിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒന്‍പതാം വളവില്‍ രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി രവികുമാര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. രവി കുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. ബംഗളൂരുവില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ കയറ്റി കോഴിക്കോടേക്ക് വരികയായിരുന്ന ലോറിയാണ്

കോഴിക്കോട് പൊലീസുകാരന്‍ സഞ്ചരിച്ച ബൈക്ക് വൈദ്യുതിത്തൂണില്‍ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞു; മദ്യപിച്ച് ബൈക്കോടിച്ചതിന് കേസ്

കോഴിക്കോട്: പൊലീസുകാരന്‍ സഞ്ചരിച്ച ബൈക്ക് വൈദ്യുതിത്തൂണില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെ പാറോപ്പടിക്ക് സമീപത്തായിരുന്നു അപകടം. വയനാട് സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസര്‍ ദിവാകരനാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ക്കെതിരെ മദ്യപിച്ച് ബൈക്കോടിച്ചതിന് ചേവായൂര്‍ പൊലീസ് കേസെടുത്തു. ദിവാകരന്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ വാരിയെല്ലിനാണ് പരിക്കേറ്റത്. ബൈക്കിന്റെ ഹാന്‍ഡില്‍ വൈദ്യുതിത്തൂണില്‍ തട്ടിയതിനെ

താമരശ്ശേരി ചുരത്തില്‍ ബസ് സംരക്ഷണ ഭിത്തി മറികടന്നു മുന്നോട്ട് നീങ്ങി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ബസ് സംരക്ഷണ ഭിത്തി മറികടന്നു മുന്നോട്ട് നീങ്ങി. ചുരം ഏഴാം വളവില്‍ ഇന്ന് പുലര്‍ച്ചെ ആണ് അപകടം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍.ടി.സിയുടെ എ.സി സ്ലീപ്പര്‍ കോച്ച് ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് സുരക്ഷഭിത്തിയും കടന്ന് മുന്നോട്ടു പോയി നില്‍ക്കുകയായിരുന്നു. മുന്‍പിലെ ചക്രങ്ങള്‍ സുരക്ഷഭിത്തിയും കടന്ന് ഭിത്തിയില്‍

എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ വാഹനാപകടം; എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദിന് പരുക്ക്

മുക്കം: എല്‍.ഡി.എഫ്. കോഴിക്കോട് ജില്ലാ കണ്‍വീനറും എന്‍.സി.പി. ജില്ലാ പ്രസിഡന്റുമായ മുക്കം മുഹമ്മദിന് വാഹനാപകടത്തില്‍ പരിക്ക്. എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ നീലേശ്വരത്തിന് സമീപം മാങ്ങാ പൊയിലില്‍ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാര്‍ ഉടനെ മണാശ്ശേരി സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍

24 ാം വയസ്സിലുണ്ടായ അപകടത്തിന് 64 ാം വയസ്സില്‍ ശസ്ത്രക്രിയ; അലമാര തകര്‍ന്ന് ചില്ല് തുളച്ചുകയറിയ തോടന്നൂര്‍ സ്വദേശിയുടെ കയ്യില്‍ നിന്നും ചില്ലിന്റെ അവശിഷ്ടം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 40 വര്‍ഷത്തിനുശേഷം

വടകര: നാല്‍പ്പതുവര്‍ഷം മുമ്പ് കൊയിലാണ്ടിയിലുണ്ടായ അപകടത്തില്‍ അലമാര തകര്‍ന്ന് കയ്യില്‍ തറച്ച ചില്ലിന്റെ അവശിഷ്ടം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വടകര തോടന്നൂര്‍ സ്വദേശി കെ.കെ.നായരുടെ കയ്യില്‍ നിന്നാണ് ചില്ല് പുറത്തെടുത്തത്. ഇപ്പോള്‍ 64 വയസുള്ള കെ.കെ.നായരുടെ 24ാം വയസിലായിരുന്നു അപകടം സംഭവിച്ചത്. ജോലി ചെയ്യുന്ന സ്ഥലത്തെ അലമാരയുടെ വാതിലിന്റെ ചില്ല് തകര്‍ന്ന് കയ്യില്‍ തുളച്ചുകയറുകയായിരുന്നു. അന്ന്

പിന്‍ചക്രം ഊരിത്തെറിച്ചു; ഉടുമ്പന്‍ചോല എം.എല്‍.എ എം.എം.മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

ഇടുക്കി: ഉടുമ്പന്‍ചോല എം.എല്‍.എ എം.എം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. കാറിന്റെ പിന്‍ചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഇടുക്കി കമ്പംമേട്ടിലാണ്‌ അപകടം നടന്നത്. കമ്പംമെട്ടിലെ പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എം എം മണി നെടുങ്കണ്ടത്തുനിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  

കൊയിലാണ്ടി വെള്ളറക്കാട് കാറുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ വെള്ളറക്കാട് വാഹനാപകടം. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകീട്ട് നാലേ കാലോടെയായിരുന്നു അപകടം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സാരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ്

ബൈക്കും ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു; ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ് അന്തരിച്ചു

പുറക്കാട്: വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പുറക്കാട് കണ്ണോത്ത് അരുൺ കുമാർ ആണ് അന്തരിച്ചത്. മുപ്പത്തി നാല് വയസ്സായിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതിയാണ് അപകടം സംഭവിച്ചത്. തൃശ്ശൂരിൽ തൃപ്രയാറിനടുത്ത് വെച്ച് അരുൺ സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിട്ടിച്ച് അപകടമുണ്ടാവുകയായിരുന്നു. ഉടനെ തന്നെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നു. ഒരു മാസമായി

error: Content is protected !!