Tag: accident

Total 424 Posts

കുരങ്ങന്‍ കൈവശപ്പെടുത്തിയ താക്കോല്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണു; താമരശ്ശേരി ചുരത്തില്‍ യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടു

താമരശ്ശേരി: താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ നിന്നും കൊക്കയിലേക്ക് വീണ് യാത്രക്കാരന് പരിക്ക്. മലപ്പുറം പൊന്‍മള സ്വദേശി അയമുവാണ് അപകടത്തില്‍ പെട്ടത്. കാറിന്റെ താക്കോല്‍ കൈവശപ്പെടുത്തിയ കുരങ്ങ് താഴേക്ക് പോയപ്പോള്‍ അതിനെ പിന്തുടരുകയായിരുന്നു. തുടർന്ന് കൊക്കയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതനിടെ പിടിവിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി ഇയാളെ രക്ഷപ്പെടുത്തി. സാരമായി പരുക്കേറ്റ

ഒരു വശത്ത് വലിയ ഗർത്തം മറുവശത്ത് പാറക്കെട്ടും, യാത്രക്കാരെല്ലാം ഉറക്കത്തിൽ; താമരശ്ശേരി ചുരത്തിന്റെ ഒമ്പതാം വളവിൽവെച്ച് കെ.എസ്.ആർ.ടി.സി ബസിന്റെ ബ്രേക്ക് നഷ്ടമായി, ഡ്രൈവരുടെ മനസാന്നിധ്യം കൊണ്ട് രക്ഷപ്പെട്ടത് 38 ജീവനുകൾ

താമരശ്ശേരി: ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് മാത്രം 38 ജീവനുകളാണ് കഴിഞ്ഞ ദിവസം തമരശ്ശേരി ചുരത്തില്‍ രക്ഷപ്പെട്ടത്. ചുരത്തിന്റെ ഏറ്റവും മുകളില്‍വച്ച് ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഡീലക്‌സ് ബസില്‍ 36 യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമാണുണ്ടായിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.45 ഓടെയായിരുന്നു സംഭവം. വ്യൂ പോയന്റിനു സമീപത്തെത്തിയപ്പോഴാണ് ബസിന്റെ എയര്‍സിസ്റ്റം തകരാറിലാവുകയും ബ്രേക്ക് നഷ്ടപ്പെടുകയും ചെയ്തത്. ബ്രേക്ക് നഷ്ടപ്പെട്ട

കരുവണ്ണൂരിൽ വാഹനാപകടം; സ്വകാര്യ ബസ്സും ലോറിയും കൂട്ടയിടിച്ച് നിരവധി പേർക്ക് പരിക്ക്

പേരാമ്പ്ര: കരുവണ്ണൂരിൽ സ്വകാര്യ ബസും ലോറിയും കൂട്ടയിടിച്ച് നിരവധി പേർക്ക് പരിക്ക്. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന അദിനാൽ ബസാണ് അപകടത്തിൽപെട്ടതെന്ന് പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇന്ന് വെെകീട്ട് ആറ് മണിക്ക് ശേഷമാണ് സംഭവം. കോഴിക്കോട് നിന്ന് കുറ്റ്യാടി ഭാ​ഗത്തേക്ക് വരികയായിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

വയനാട് ചുരത്തിൽ നിയന്ത്രണം വിട്ട് ട്രാവലർ മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

വൈത്തിരി: വയനാട് ചുരം നാലാം വളവില്‍ ബൈപാസ് റോഡില്‍ ട്രാവലർ വാൻ മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ചുരത്തില്‍ പള്ളിക്കു സമീപം ട്രാവലർ വാനാണ് നടുറോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ വിവിധ ആശുപത്രികളിലേക്ക് മാറ്റി. Summary: accident at Wayanad churam

പയ്യോളിയില്‍ റോഡിന്റെ വശത്തുകൂടി നടന്നുപോകുകയായിരുന്ന കുട്ടികളെ ഇടിച്ചിട്ട് മിനി ലോറി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

പയ്യോളി: പയ്യോളി ടൗണിന് സമീപം റോഡിന്റെ വശത്തുകൂടി നടന്നുവരികയായിരുന്ന കുട്ടികളെ വാഹനം ഇടിച്ചുവീഴ്ത്തി കടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം നടന്നത്. അമ്മയോടൊപ്പം പേരാമ്പ്ര റോഡിലൂടെ ടൗണിലേക്ക് നടന്നു വന്ന രണ്ടു കുട്ടികളെയാണ് പിറകില്‍ നിന്നെത്തിയ മിനി ഗുഡ്സ് ലോറി ഇടിച്ചിടുകയായിരുന്നു. രണ്ടുകുട്ടികളില്‍ ആണ്‍കുട്ടിയെ ഇടിച്ചിട്ട് മിനി ലോറി മുന്നോട്ടുപോകുകയും ഇടിയുടെ

‘തനിച്ചാണ് യാത്ര, നല്ല കാലാവസ്ഥയായതിനാൽ ജോഷിമഠിലേക്കുള്ള യാത്ര സുഖമാണ്’; നൊമ്പരമായി ചക്കിട്ടപാറ സ്വദേശി ഫാ. മെൽവിൻ പങ്കുവച്ച അവസാന വീഡിയോ

പേരാമ്പ്ര: പ്രകൃതി വില്ലനായപ്പോൾ ജീവിതം ചോദ്യചിഹ്നമായിപ്പോയ ജോഷിമഠിലുള്ളവർക്ക് ആശ്വാസത്തിന്റെ കിരണങ്ങളുമായി പുറപ്പെട്ടതായിരുന്നു ചക്കിട്ടപാറ സ്വദേശിയായ ഫാ. മെല്‍വിന്‍ അബ്രഹാം. എന്നാൽ സേവനവഴിയില്‍ നിന്ന് അപകടത്തിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ കവർന്നെടുത്തു. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴുന്നതിനെത്തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനുള്ള യാത്ര അദ്ദേഹത്തിന്റെ അവസാനയാത്രയാകുമെന്ന് ആരും കരുതിയില്ല. ജോഷിമഠിലെ പള്ളിവികാരി വിളിച്ചാണ് അവിടത്തെ ദയനീയാവസ്ഥ

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശി മരിച്ചു

മുയിപ്പോത്ത് : കഴിഞ്ഞ ദിവസം ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുയിപ്പോത്ത് പള്ളിച്ചാം കണ്ടി ബാബുവിന്റെ മകൻ പി. കെ സനു 29 ആണ് മരിച്ചത്. ജനുവരി 14 ശനിയാഴ്ച രാത്രി 7.15 നു ചെറുവണ്ണൂർ പനച്ചുവട് ബസ്സ്റ്റോപ്പിനടുത്ത് വെച്ചാണ് സനു സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ

പയ്യോളിയിൽ വാഹനാപകടം; ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

പയ്യോളി: പയ്യോളിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് പരിക്ക്. ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടാണ് അപകടമുണ്ടായത്. ഇന്ന് വെെകീട്ട് നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും എതിർദിശയിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിക്കുള്ളിലേക്ക് കാർ കുടുങ്ങി. നാട്ടുകാരെത്തിയാണ് ലോറിയിൽ നിന്ന് കാറ് നീക്കം ചെയ്തത്. ദമ്പതികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ

താമരശ്ശേരി ചുരത്തില്‍ കാറും ബൈക്കും കൂട്ടി ഇടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ചുരം എട്ടാം വളവിനും ഒന്‍പതാം വളവിനും ഇടയില്‍ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. വയനാട് ഭാഗത്ത് നിന്നും മലപ്പുറം ഭാഗത്തേക്ക് വരുന്ന ബൈക്കും അടിവാരത്ത് നിന്ന് വൈത്തിരിയിലേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ 11:15ഓടെ ആണ് സംഭവം. ബൈക്ക് യാത്രക്കാരനായ

വാഹനത്തിന്റെ ഓട്ടോമാറ്റിക് വാതില്‍ അടഞ്ഞില്ല; പാലക്കാട്ട് ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്, അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ കാണാം)

പാലക്കാട്: മണ്ണാര്‍ക്കാട് സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് വിദ്യാര്‍ത്ഥിക്ക് പരുക്ക്. കുരിക്കല്‍ വീട്ടില്‍ അബ്ദുല്‍ മുത്തലിബിന്റെ മകന്‍ മുഹമ്മദ് ഷാമിലി(13) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. പയ്യനെടത്തു നിന്ന് മണ്ണാര്‍ക്കാട്ടേക്ക് പോകുകയായിരുന്ന ശിഫ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ഷാമില്‍. കുന്തിപ്പുഴ പാലത്തിനു സമീപത്തെ വളവ് തിരിയുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

error: Content is protected !!