Tag: accident

Total 424 Posts

പേരാമ്പ്ര കൈതക്കലില്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു; യുവാവിന് ദാരുണാന്ത്യം

പേരാമ്പ്ര: പേരാമ്പ്ര കൈതക്കലില്‍ വാഹനാപകടം സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. കൈതക്കല്‍ സ്വദേശി ഹനീഫയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. കൈതക്കല്‍ പുതിയ ബൈപ്പാസിന് സമീപം വച്ച് മുന്നിലുണ്ടായിരുന്ന കാര്‍ ബ്രേക്ക് ചവിട്ടിയതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ കാറില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീണ ഹനീഫ കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും

പാണ്ടിക്കോട് റോഡ്പ്രവൃത്തി നടക്കുന്ന സ്ഥലത്ത് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞു; അപകടത്തില്‍ സഹോദരിമാര്‍ക്ക് പരിക്ക്

പേരാമ്പ്ര: പാണ്ടിക്കോട് റോഡ്പ്രവൃത്തി നടക്കുന്ന സ്ഥലത്ത് അപകടകരമായ രീതിയില്‍ കലുങ്ക് നിര്‍മ്മാണം. സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞ് സഹോദരിമാര്‍ക്ക് പരിക്കേറ്റു. കൂരാച്ചുണ്ട് പൂവത്തുംചോല നെയ്ത്തുകുളങ്ങര തഹ്വാന താജ് (20), തസ്ന താജ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മൂന്നു വയസ്സുകാരന്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പാണ്ടിക്കോട് ക്ഷേത്രത്തിനുസമീപം ഇന്നലെയാണ് അപകടം നടന്നത്. പേരാമ്പ്ര ചെമ്പ്ര

കര്‍ണ്ണാടകയിലേക്ക് പേപ്പറുമായി പോകുകയായിരുന്ന ലോറി മാഹിയില്‍ മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

മാഹി: മാഹി ജെ.എന്‍.ജി.എച്ച്.എസ് സ്‌കൂളിന് സമീപം ലോറി മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. തമിഴ്നാട്ടിലെ പുകളൂരില്‍ നിന്ന് നിന്ന് കര്‍ണ്ണാടകയിലേക്ക് പേപ്പറുമായി പോകുകയായിരുന്ന KA-01-AD-8111 നമ്പറിലുള്ള ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ലോറിയുടെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. തലയ്ക്കും കൈക്കും പരിക്കേറ്റ ലോറി ഡ്രൈവര്‍ തമിഴ്നാട് കുറയൂര്‍ സ്വദേശി ശേഖറിനെ (46) മാഹി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആവളയില്‍ സ്‌ക്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; പന്ത്രണ്ടോളം വിദ്യാര്‍ത്ഥികള്‍ക്കും ബസ് ഡ്രൈവര്‍ക്കും പരിക്ക്

ആവള: ആവളയില്‍ സ്‌ക്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. ആവള കുട്ടോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 12 ഓളം വിദ്യാര്‍ത്ഥികള്‍ക്കും ബസ് ഡ്രൈവര്‍ക്കും പരിക്കുപറ്റി. ഇവരെ ഉടന്‍ തന്നെ കല്ലോട് ആശുപത്രിയില്‍

അപകടം തുടര്‍ക്കഥയാവുന്നു; വയനാട്ടില്‍ വീണ്ടും കാറിന് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മാനന്തവാടി: വയനാട്ടില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു. മാനന്തവാടി തലപ്പുഴയിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിയുടേതാണ് കാര്‍. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. തീപ്പിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാഴി. കഴിഞ്ഞ ചൊവ്വാഴ്ചയും ഇവിടെ സമാന രീതിയില്‍ ഒരു കാര്‍ അഗ്നിക്കിരയായിരുന്നു. അന്ന് കൊട്ടിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറിന്റെ മുന്‍ഭാഗത്തു നിന്നു പുക ഉയരുന്നത്

താമരശ്ശരിയില്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

താമരശ്ശേരി: താമരശ്ശേരിയില്‍ ടിപ്പറിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അരീക്കോട് ഉഗ്രപുരം സ്വദേശി നിവേദ് (21) ആണ് മരിച്ചത്. താമരശ്ശേരി കൂത്തായിക്കടുത്ത് മുടൂര്‍ വളവില്‍ ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. മറ്റൊരു സ്‌കൂട്ടറുമായി ബൈക്ക് ഇടിച്ച ശേഷം തെറിച്ചു വീണ ബൈക്ക് യാത്രികന്‍ ടിപ്പറിന് അടിയില്‍പ്പെടുകയായിരുന്നെന്ന് താമരശ്ശേരി പോലീസ് പറഞ്ഞു.    

കുന്ദമംഗലത്ത് പ്രഭാതസവാരിക്കിടെ കാറിടിച്ച് തെറിപ്പിച്ചു; അധ്യാപകന് ദാരുണാന്ത്യം

കുന്ദമംഗലം: കുന്ദമംഗലം പതിമംഗലത്ത് പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകന്‍ കാറിടിച്ച് മരിച്ചു. ഹവ്വാതോട്ടത്തില്‍ രാജുവാണ് മരിച്ചത്. ഫറോക്ക് നല്ലൂർ നാരായണ സ്കൂള്‍ അധ്യാപകനാണ്. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അപകടം. റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന രാജുവിന്റെ മേല്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇയാളെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറാണ്

കോഴിക്കോട് കാറുകൾ കൂട്ടിയിടിച്ച് തീപിടുത്തം; ഒരു കാർ പൂർണ്ണമായും രണ്ടാമത്തേത് ഭാഗികമായും കത്തിനശിച്ചു

കോഴിക്കോട്: നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. എതിർദിശയിൽ വന്ന കാറുകളാണ് അപകടതതിൽപെട്ടത്. കോട്ടൂളിയിൽ രാത്രിയോടെയാണ് സംഭവം. അപകടത്തിൽ ഒരു കാർ പൂർണ്ണമായും കത്തിയമർന്നു. രണ്ടാമത്തെ കാർ ഭാഗികമായി കത്തിനശിച്ചു. കാറിലുണ്ടായിരുന്നുവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ കത്തിയ കാറിലെ ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

പാലേരിയില്‍ മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം; കുറ്റ്യാടി പേരാമ്പ്ര പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

പാലേരി: കുറ്റ്യാടി പേരാമ്പ്ര റൂട്ടില്‍ പാലേരിയില്‍ മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. പാലേരി ടൗണിന് സമീപം ചാളക്കുന്നത്ത് വളവിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം. പേരാമ്പ്ര ഭാഗത്തു നിന്ന് പൈപ്പുമായി കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറി എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും ആര്‍ക്കും പരുക്കില്ല. കുറ്റ്യാടി

വിദ്യാര്‍ഥിനികള്‍ കയറിയ ഉടന്‍ ബസെടുത്തു; നാദാപുരത്ത് അഞ്ച് വിദ്യാര്‍ഥികളും പുറത്തേക്ക് തെറിച്ചുവീണു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

നാദാപുരം: ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനികള്‍ക്ക് ഗുരുതര പരിക്ക്. അഞ്ച് വിദ്യര്‍ഥിനികളാണ് ബസില്‍ നിന്നും തെറിച്ച് വീണത്. ഇതില്‍ മൂന്ന് പേര്‍ക്കാണ് സാരമായി പരിക്കേറ്റത്. പുറമേരിയിലെ ഇരട്ട സഹോദരങ്ങളായ അതുല്യ (22), അങ്കിത (22), തൃശൂര്‍ സ്വദേശി അശ്വതി (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിനികള്‍ കയറിയ ഉടന്‍

error: Content is protected !!