Tag: accident
ബൈക്കില്‍ റോഡിന്റെ മറുവശത്തേക്ക് പോകവേ സൈഡില്‍ നിന്ന് വന്ന ബസിടിച്ചു; പൂനൂരില്‍ യുവാവിന്റെ മരണത്തിന് കാരണമായ അപകടത്തിന്റെ ദൃശ്യങ്ങള്‍ കാണാം
പൂനൂര്‍: പുനൂരില്‍ ബൈക്കില്‍ മിനി ബസിടിച്ച് യുവാവ് മരണപ്പെട്ടത് റോഡിന്റെ മറുവശത്തേക്ക് കടക്കുന്നതിനിടെ. പൂനൂര്‍ സ്വദേശിയായ കക്കാട്ടുമ്മല്‍ മുഹമ്മദലിയാണ് മരണപ്പെട്ടത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന മകന്‍ പരിക്കേറ്റ് ചികിത്സയിലാണ്. പെരിങ്ങളം വയല്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്. ഇന്ന് രാവിലെ എട്ടേമുക്കാലിനായിരുന്നു സംഭവം. ബൈക്കില്‍ റോഡ് മുറിച്ച് മറിവശത്തേക്ക് പോകവെ ടൂറിസ്റ്റ് മിനി ബസ്
ചെങ്ങോട്ടുകാവില്‍ ബൈക്കില്‍ കാര്‍ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ കീഴരിയൂർ സ്വദേശി മരിച്ചു
കീഴരിയൂർ: ചെങ്ങോട്ടുകാവില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട പരിക്കേറ്റ നടുവത്തൂര്‍ സ്വദേശി മരിച്ചു. നടുവത്തൂര്‍ പാലാത്തന്‍കണ്ടി സുരേന്ദ്രന്‍ ആണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. ഇന്നലെ ഉച്ചയോടെ ചെങ്ങോട്ടുകാവില്‍വെച്ച് സുരേന്ദ്രന്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. അമ്മ: നാണിയമ്മ. അച്ഛന്‍: പരേതനായ കുഞ്ഞിക്കൃഷ്ണന്‍ നായര്‍. ഭാര്യ:
പയ്യോളി ടൗണില്‍ സ്‌കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്
പയ്യോളി: സ്‌കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ദേശീയപാത 66 ല്‍ പയ്യോളി ടൗണില്‍ വച്ചാണ് സംഭവം. ശനിയാഴ്ച വൈകീട്ട് ആറേ മുക്കാലോടെയാണ് അപകടമുണ്ടായത്. യുവതിയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവതിയെ ഉടന്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
ബാലുശ്ശേരിയില്‍ കരിങ്കല്ലുമായി പോവുന്ന ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ ലോറി തലകീഴായി മറിഞ്ഞ് അപകടം. ഡ്രൈവര്‍ ഉള്ള്യേരി സ്വദേശി അര്‍ഷാദ് നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെയാണ് അപകടം. എരമംഗലം ക്വാറിയില്‍ നിന്നും കരിങ്കല്ലുകയറ്റി കോക്കല്ലൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് എരമംഗലം റേഷന്‍ ഷാപ്പിനു സമീപം ഇറക്കത്തില്‍ വെച്ച് തലകീഴായി മറിഞ്ഞത്.
ദേശീയ പാതയില്‍ പയ്യോളി അയനിക്കാട് സ്ലാബ് തകര്‍ന്ന് ലോറി ഡ്രെയിനേജിലകപ്പെട്ടു
പയ്യാേളി: ദേശീയ പാതയില്‍ പയ്യോളി അയനിക്കാട് സ്ലാബ് തകര്‍ന്ന് ലോറി ഡ്രെയിനേജിലകപ്പെട്ടു. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. എം സാന്റുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.50 ഓടെയാണ് സംഭവം. വടകര ഭാഗത്തേക്ക് സര്‍വീസ് റോഡിലൂടെ പോവുകയായിരുന്നു ലോറി. ബസിന് സൈഡ് കൊടുക്കവെ ഡ്രെയിനേജിന് മുകളിലെ സ്ലാബിലേക്ക് കയറിയ ലോറി സ്ലാബ് തകര്‍ന്ന്
ഉള്ള്യേരിയില്‍ കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് അപകടം; ഏഴുവയസുകാരനടക്കം രണ്ടുപേര്‍ മരിച്ചു
ഉള്ള്യേരി: ഉള്ള്യേരി പത്തൊന്‍പതില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് അപകടം. അപകടത്തില്‍ കാര്‍ യാത്രികരായ രണ്ടുപേര്‍ മരണപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. മടവൂര്‍ കടവാട്ട് പറമ്പത്ത് സദാനന്ദന്‍ (57) മകന്റെ മകന്‍ ധന്‍ജിത്ത് (ഏഴ്) എന്നിവരാണ് മരിച്ചത്.
റോഡിലെ വളവ് അപകടക്കെണിയാവുന്നു; എരവട്ടൂര്‍ കനാല്‍മുക്കില്‍ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം
പേരാമ്പ്ര: എരവട്ടൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. വടകര ചാനിയംകടവ് പേരാമ്പ്ര റോഡിലെ എരവട്ടൂര്‍ കനാല്‍മുക്കിലാണ് ബസും ജീപ്പും കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് റോഡില്‍ അല്പനേരം വാഹന ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും സംഭവ സ്ഥലത്തെത്തിയ പോലീസും ചേര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. റോഡിലെ വളവ് അപകടക്കെണിയാവുന്നതായി
പയ്യോളിയില്‍ ഓടുന്ന ലോറിയില്‍ ചാടിക്കയറി യുവാക്കള്‍ ഡ്രൈവറെ മര്‍ദ്ദിച്ചു; ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ച് അപകടം
പയ്യോളി: നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. ദേശീയപാതയില്‍ പയ്യോളി ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ലോറിയിലേക്ക് ചാടിക്കയറി ഒരു സംഘം യുവാക്കള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതാണ് അപകടത്തിന് കാരണമായത്. ദേശീയപാതാ വികസന പ്രവൃത്തിക്ക് ആവശ്യമായ സിമന്റ് മിശ്രിതം ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് തിരിച്ച്
താമരശ്ശേരിക്ക് സമീപം ചാലക്കരയില്‍ കാറുകളും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരുക്ക്
താമരശ്ശേരി: താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയില്‍ ചാലക്കരയില്‍ വാഹനാപകടത്തില്‍ 4 പേര്‍ക്ക് പരുക്കേറ്റു. രണ്ടു കാറുകളും സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. കാറില്‍ യാത്ര ചെയ്തിരുന്ന കക്കട്ടില്‍ സ്വദേശികളായ അമ്മദ്, അഫി എന്നിവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും, സ്‌കൂട്ടര്‍ യാത്ര ചെയ്ത കോഴിക്കോട് മായനാട് സ്വദേശികളായ ജിഷണ്‍, റൂബി എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകുന്നേരം
പേരാമ്പ്ര പുതിയ ബൈപ്പാസില്‍ അപകടങ്ങള്‍ തുടര്‍കഥയാവുന്നു; പൈതോത്ത് റോഡ് ജംഗ്ഷനില്‍ കാറും സ്‌കൂട്ടറും കൂട്ടിയിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
പൈതോത്ത്: പേരാമ്പ്ര ബൈപ്പാസ് പൈതോത്ത് ജംഗ്ഷനില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. രണ്ടുപേര്‍ക്ക് പരിക്ക്. പൈതോത്ത് സ്വദേശിയായ നിത്യ, ബാലുശ്ശേരി നന്മണ്ട സ്വദേശിയായ ഗംഗ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം നടന്നത്. പൈതോത്ത് ഭാഗത്തു നിന്നും വരികയായിരുന്ന സ്‌കൂട്ടറും ഇ.എം.എസ് ഹോസ്പിറ്റലിനു സമീപത്തു നിന്നും വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ ഒരു