Tag: accident death
ആളുകളെ ഇടിച്ചിട്ടും നിർത്താതെ പോയി, അപകടത്തിനിടയാക്കിയത് മാരുതി 800 കാർ; കീഴ്പ്പയൂരിലെ നിവേദിന്റെ മരണത്തിനിടയാക്കിയവരെ കണ്ടെത്താൻ നമുക്കും സഹായിക്കാം
പേരാമ്പ്ര: കീഴപ്പയ്യൂരിലെ നിവേദ് മരിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്താനായില്ല. മെയ് 21-ന് രാത്രിയാണ് കീഴ്പ്പയൂരിലെ മീത്തലെ ഒതയോത്ത് നിവേദിനെയും മറ്റൊരു കാൽനടയാത്രക്കാരനെയും ഇടിച്ചിട്ട് കാർ നിർത്താതെ പോയത്. പേരാമ്പ്ര ചാനിയംകടവ് റോഡിൽ ചേനായി റോഡ് ജംഗ്ഷനിലാണ് സംഭവം. നിവേദിന്റെ ദാരുണ മരണത്തിന് ഇടയാക്കിയ അജ്ഞാതരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹകരണം പോലീസിന് സഹായകമാകും.
ഉള്ളിയേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കാവുന്തറ സ്വദേശിയായ ഇരുപത്തി രണ്ടുകാരന്‍ മരിച്ചു
പേരാമ്പ്ര: ഉള്ളിയേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാവുന്തറ അത്തോളി കുനിയിൽ ഫാമിസ് ആണ് മരണപ്പെട്ടത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. ഇരുപത്തിയൊന്നാം തീയ്യതി വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ഉള്ളിയേരി എ.യു.പി സ്കൂളിനും നളന്ദ ആശുപത്രിക്കും ഇടയിൽ വച്ചാണ് അപകടം നടന്നത്. കോഴിക്കോട് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വന്നു കൊണ്ടിരുന്ന ബസ്