Tag: accident death
കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ കുറുവങ്ങാട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കുറുവങ്ങാട് വരകുന്നുമ്മല്‍ റഷീദ് ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഇന്ന് രാത്രി എട്ടരയോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശത്ത് വെച്ചായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ റഷീദിനെ താലൂക്ക് ആശുപത്രിയില്‍
ദേശീയപാതയിൽ വടകരയിൽ വാഹനാപകടത്തിൽ മരിച്ചത് ചോറോട് സ്വദേശിനി; സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്നത് മരുമകൾ
വടകര: ദേശീയപാതയിൽ വടകരയിൽ വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ചോറോട് ഗേറ്റ് സ്വദേശിനി എട മഠത്തിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പ്രഭയാണ് മരിച്ചത്. പ്രഭ മരുമകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ വടകര ആശ ഹോസ്പിറ്റലിന് സമീപമാണ് അപകടം നടന്നത്. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ഇവരുടെ ദേഹത്ത് കൂടെ കെ എസ് ആർ ടിസി ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ
ദേശീയപാതയിൽ വടകരയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
വടകര: ദേശീയപാതയിൽ വടകരയിൽ കെ എസ് ആർ ടി സി ബസ് സ്കൂട്ടറലിടിച്ച് അപകടം. വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ ആശാ ഹോസ്പിറ്റലിന് സമീപം വച്ച് കെ എസ് ആർ ടി സി ബസ് സ്കൂട്ടറിലിടിക്കുകയായിരുന്നു. സ്കൂട്ടറിന് പിന്നിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മയുടെ ദേഹത്ത് കൂടെ ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം വടകര ജില്ലാ
കൈനാട്ടിയിൽ നിന്ന് ലോറി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുരിയാടി സ്വദേശി മരിച്ചു
കൈനാട്ടി: ലോറി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുരിയാടി സ്വദേശി മരിച്ചു. കുരിയാടി കളത്തിൽ പുരയിൽ രൂപേഷാണ് മരിച്ചത്. നാൽപ്പത്തിയൊൻപത് വയസായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. രണ്ട് ദിവസം മുൻപ് കൈനാട്ടിയിൽ വച്ചായിരുന്നു അപകടം. ഭാര്യ: ശ്രീജ മക്കൾ: രഹന, അഭിനവ്
കോരപ്പുഴ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണവേണി മരിച്ചു
കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കൃഷ്ണവേണി മരിച്ചു. കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറും കൃഷ്ണവേണിയുടെ മകനുമായ അതുലും അതുലിന്റെ ഒരു വയസുള്ള മകന്‍ അന്‍വിഖും അപകടത്തില്‍ മരിച്ചിരുന്നു. അതുലിന്റെ ഭാര്യ മായ പരിക്കുകളോടെ ആശുപത്രിയിലാണ്. ചൊവ്വാഴ്ച അര്‍ധരാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്.
ചെങ്ങോട്ടുകാവില്‍ ബൈക്കില്‍ കാര്‍ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ കീഴരിയൂർ സ്വദേശി മരിച്ചു
കീഴരിയൂർ: ചെങ്ങോട്ടുകാവില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട പരിക്കേറ്റ നടുവത്തൂര്‍ സ്വദേശി മരിച്ചു. നടുവത്തൂര്‍ പാലാത്തന്‍കണ്ടി സുരേന്ദ്രന്‍ ആണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. ഇന്നലെ ഉച്ചയോടെ ചെങ്ങോട്ടുകാവില്‍വെച്ച് സുരേന്ദ്രന്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. അമ്മ: നാണിയമ്മ. അച്ഛന്‍: പരേതനായ കുഞ്ഞിക്കൃഷ്ണന്‍ നായര്‍. ഭാര്യ:
ബാലുശ്ശേരിയിൽ ബെെക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു
ബാലുശ്ശേരി: കൊയിലാണ്ടി – എടവണ്ണപ്പാറ സംസ്ഥാന പാതയിൽ കരുമലയിൽ ടിപ്പർ ലോറിയും ബെെക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കാരപ്പറമ്പ് നാരോത്ത് ലൈൻ ഉദയന്റെ മകൾ അതുല്യ (18) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. താമരശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കും കണ്ണൂരില്‍ നിന്നും ചെങ്കല്ലുമായി വരികയായിരുന്ന ടിപ്പറും കരുമല
തൃശൂരില്‍ പോലീസ് വാഹനത്തില്‍ നിന്ന് ചാടിയ പ്രതി മരിച്ചു
തൃശൂര്‍: തൃശൂരില്‍ പോലീസ് വാഹനത്തില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. 32കാരനായ തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി ആണ് മരിച്ചത്. ലഹരിയ്ക്കടിപ്പെട്ട ഇയാള്‍ കത്തി കാട്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ കൊണ്ടുപോകും വഴി പ്രതി പുറത്തേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ തലയിടിച്ച് പരിക്കേറ്റ
പുഴയില്‍ കുളിക്കുന്നതിനിടെ ചെളിയില്‍ പുതഞ്ഞു; പാലക്കാട് രണ്ട് സുഹൃത്തുക്കളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: പുഴയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മാട്ടുമന്ത മുക്കൈപ്പുഴയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മാട്ടുമന്ത മുരുകണി രമേശിന്റെ മകന്‍ വൈഷ്ണവ് (19), മുരുകണി ഉണ്ണികൃഷ്ണന്റെ മകന്‍ അജയ് കൃഷ്ണന്‍ (18) എന്നിവരാണ് മരിച്ചത്. വീടിനടുത്ത് തന്നെയുള്ള പുഴയിലാണ് യുവാക്കള്‍ മുങ്ങിമരിച്ചത്. പുഴയോരത്തെ ഇക്കോ വില്ലേജിന് പിന്‍വശത്തുള്ള കടവില്‍ രാവിലെ 11 മണിയോടെയാണ്
കൂരാച്ചുണ്ടിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ കിനാലൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
ബാലുശ്ശേരി: കൂരാച്ചുണ്ട് പൂവ്വത്തുംചോലയിൽ കഴിഞ്ഞ ദിവസമുണ്ടായ ബൈക്കപകടത്തിൽ കിനാലൂർ സ്വദേശിയായ യുവാവ് മരിച്ചു. കിനാലൂർ കാപ്പിയിൽ പ്രമോദ് കുമാർ ആണ് മരിച്ചത്. നാൽപ്പത്തിയേഴ് വയസായിരുന്നു. കക്കയം കെ.എസ്.ഇ.ബി. കോളനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് വിമുക്തഭടൻ കൂടിയായ പ്രമോദ്. വ്യാഴാഴ്ച രാത്രി സഹപ്രവർത്തകന്റെ ഗൃഹപ്രവേശനച്ചടങ്ങിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോളാണ് അപകടം സംഭവിച്ചത്. രാത്രി 11 മണിയോടെയാണ്