Tag: accident death
മാഹി ബൈപാസിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
ചൊക്ലി: മാഹി ബൈപാസിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. തൃക്കണ്ണാപുരം ഒളവിലത്തെ കോമത്ത് വീട്ടിൽ വി.സി ഗോകുൽ രാജ് (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം. ബൈപാസിൽ പാറാൽ പറമ്പത്ത് വെച്ച് നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തലശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ:
കുറ്റ്യാടിയിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
വേളം: കുറ്റ്യാടിയിൽ വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വേളം പള്ളിയത്ത് സ്വദേശിനി മലയിൽ ആയിഷയാണ് മരിച്ചത്. തിങ്കളാഴ്‌ച വൈകുന്നേരമാണ് അപകടം നടന്നത്. കുറ്റ്യാടിയിൽ മകനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ ആയിഷയെ വാൻ ഇടിക്കുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിനിടയാക്കിയ വാഹനം അന്ന് തന്നെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭർത്താവ്: പരേതനായ അഹമ്മദ് മക്കൾ:
ആലപ്പുഴ കളർകോട് വാഹനാപകടം; മരണം ആറായി
ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരണം ആറായി. എടത്വ സ്വദേശി ആൽവിനാണ് മരണപ്പെട്ടത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച രാത്രിയാണ് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂർ മാട്ടൂൽ
കൊട്ടിയൂർ കേളകത്ത് നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് പേർ മരിച്ചു, ഒമ്പതോളം പേർക്ക് പരിക്ക്
കണ്ണൂർ: കൊട്ടിയൂർ കേളകത്ത് മലയാംപടിയിൽ ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. നാടകസംഘം സഞ്ചരിച്ച മിനി ബസാണ് ഇന്ന് പുലർച്ചെ നാലു മണിയോടെ അപകടത്തിൽപ്പെട്ടത്. കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസ്സി മോഹൻ എന്നിവരാണ് മരിച്ചത്. കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് എന്ന നാടക സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോകും
കൈനാട്ടി ഗോസായിക്കുന്നിന് സമീപം ബൈക്ക് അപകടം; മീത്തലങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
ചോറോട്: കൈനാട്ടി ഗോസായിക്കുന്നിന് സമീപം ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മീത്തലങ്ങാടി കരകെട്ടീന്റവിട അൽത്താഫ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഗോസായിക്കുന്നിന് താഴെ ബീച്ചിൽ അൽത്താഫും സുഹൃത്തും ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽത്താഫിനൊപ്പം
തലശ്ശേരി – മാഹി ബൈപ്പാസിൽ വാഹനാപകടം; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു
തലശ്ശേരി: തലശ്ശേരി – മാഹി ബൈപ്പാസിൽ വീണ്ടും വാഹനാപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ധർമടം മീത്തലെ പീടിക സ്വദേശി പാലത്തിൽ റുഖിയ ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ബൈപ്പാസ് റോഡിൽ മാടപ്പീടിക റോഡിന് സമീപമായിരുന്നു അപകടം. തലശ്ശേരി ഭാഗത്ത് നിന്നും അഴിയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന റുഖിയയും മകളും സഞ്ചരിച്ചിരുന്ന
ബാംഗ്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വടകര കൊയിലാണ്ടിവളപ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു
വടകര: ബാംഗ്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊയിലാണ്ടിവളപ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. മാടപ്പുല്ലന്റെ വിട നിയാസ് മുഹമ്മദ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച അർദ്ധ രാത്രി ബാംഗ്ലൂർ ബിടിഎമ്മിലാണ് അപകടം നടന്നത്. നിയാസിന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്ത സുഹൃത്ത് മാഹി സ്വദേശി ഷുഹൈബ് (23) ന് പരിക്കേറ്റു.ഇരുവരും ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഇൻസ്റ്റിറ്റ്യൂഷ്യനിൽ
ഓപ്പറേറ്റർ പുറത്തുപോയി; മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ച വീട്ടുടമയ്ക്ക് ദാരുണാന്ത്യം
കോട്ടയം: വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. കരൂർ സ്വദേശി പോൾ ജോസഫാണ് മരിച്ചത്. കോട്ടയം പാലായിലാണ് സംഭവം. വീട്ടിൽ ജോലിക്കായി എത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ പുറത്തേക്ക് പോയ സമയം യന്ത്രം വീട്ടുടമ സ്വയം പ്രവർത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം . പോളിന്റെ തല യന്ത്രത്തിൽ കുരുങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം;ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: കൂടരഞ്ഞിയിൽ ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓമശ്ശേരി പെരുമ്പൊയിൽ ഹാരിസ് (27) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം. നായാടാംപൊയിൽ – പെരുമ്പൂള റോഡിൽ ബൈക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ
വടകര കോട്ടക്കടവ് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; മണിയൂർ സ്വദേശിയായ മത്സ്യ വ്യാപാരി മരിച്ചു
വടകര: കോട്ടക്കടവ് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യ വ്യാപാരി മരിച്ചു. മണിയൂർ കരുവഞ്ചേരിയിലെ മലപ്പറമ്പത്ത് അബ്ദുള്ളയാണ് മരിച്ചത്. അറുപത് വയസായിരുന്നു. രാവിലെ ആറരയോടെയായിരുന്നു അപകടം. ചോമ്പാലിൽ നിന്നും ബൈക്കിൽ വില്പനയ്ക്കായുള്ള മീനുമായി വരികയായിരുന്നു അബ്ദുള്ള. കോട്ടക്കടവിനും എസ്പി ഓഫീസിനും ഇടയ്ക്ക് വച്ചാണ് അപകടം ഉണ്ടായത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.