Tag: accident case
റീൽസ് ചിത്രീകരണത്തിനിടെ ആൽവിനെ ഇടിച്ച് തെറിപ്പിച്ചത് ഡിഫൻഡറല്ല, ബെൻസ് വാഹനെമെന്ന് പോലീസ്; അപകടത്തിനിടയാക്കിയ തെലങ്കാന രജിസ്ട്രഷൻ വാഹനത്തിന് ഇൻഷൂറൻസില്ല
കോഴിക്കോട്:റീൽസ് ചിത്രീകരണത്തിനിടെ ആൽവിനെ ഇടിച്ച് തെറിപ്പിച്ചത് ഡിഫൻഡറല്ല. ബെൻസ് വാഹനമാണ് ഇടിച്ചതെന്ന് വ്യക്തമായതായി പോലിസ്. ആൽവിൻ റീൽസ് ചിത്രീകരിച്ച ഫോണിൽ നിന്ന് അപകടത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചെന്നും വെള്ളയിൽ സിഐ മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലുള്ള സാബിത് റഹ്മാനാണ് വാഹനം ഓടിച്ചത്. ഇടിച്ച ബെൻസ് വാഹനത്തിന് ഇൻഷൂറൻസില്ല. ഇതിനാലാണ് പോലിസ് സ്റ്റേഷനിലും ആശുപത്രിയിലും ഡിഫൻഡറാണ് ഇടിച്ചതെന്ന് ആൽവിനൊപ്പം ഉണ്ടായിരുന്നവർ
റീൽസ് ചിത്രീകരണത്തിനിടെ കടമേരി സ്വദേശി കാറിടിച്ച് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ പോലിസ് സ്റ്റേഷന് സമീപം റീൽസ് ചിത്രീകരണത്തിനിടെ കടമേരി സ്വദേശി കാറിടിച്ച് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. തലക്കുളത്തൂർ പറമ്പത്ത് സ്വദേശി എടശ്ശേരി മുഹമ്മദ് റബീസ്, മഞ്ചേരി സ്വദേശി കല്ലിങ്കൽ വീട്ടിൽ സാബിത് റഹ്മാൻ എന്നിവരാണ് വെള്ളയിൽ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഇവരാണ് റീൽസ് ചിത്രീകരത്തിനു ഉപയോഗിച്ച കാറുകൾ
ഒരു കുടുംബത്തിന് നഷ്ടമായത് അവരുടെ ഏകമകനേയും അവനിലൂടെ അവർ കണ്ട സ്വപ്നങ്ങളും; റീൽസ് ചിത്രീകരണത്തിനിടെ കാറിടിച്ച് മരിച്ച കടമേരി സ്വദേശി ആൽവിന്റെ സംസ്ക്കാരം നാളെ ഉച്ചയോടെ
കടമേരി: കോഴിക്കോട് റീൽസ് ചിത്രീകരണത്തിനിടെ കാറിടിച്ച് മരിച്ച ആൽവിന്റെ സംസ്ക്കാരം നാളെ നടക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ കടമേരിയിലെ സ്വവസതിയിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. കാറടപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആൽവിൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരിച്ചത്. തച്ചിലേരി താഴെക്കുനി ഹൗസിൽ സുരേഷ് ബാബു- സിന്ധു ദമ്പതികളുടെ ഏകമകനാണ് മരിച്ച
റീൽസ് ചിത്രീകരണത്തിനിടെ കടമേരി സ്വദേശി മരിച്ച സംഭവം; അമിതവേഗതയിലെത്തിയ കാർ ആൽവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു, അപകടത്തിന്റെ സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചു
കോഴിക്കോട്: റീൽസ് ചിത്രീകരണത്തിനിടെ കടമേരി സ്വദേശിയായ യുവാവിനെ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. രാവിലെ വെള്ളയിൽ പോലിസ് സ്റ്റേഷന് സമീപം നടന്ന അപകടത്തിന്റെ ദൃശ്യം പോലിസിന് ലഭിച്ചു. രാവിലെ വാഹനങ്ങൾ കുറഞ്ഞ സമയത്താണ് അപകടം നടന്നത്. പ്രൊമോഷന്റെ ആവശ്യാർത്ഥം കാറുകൾ ബീച്ച് റോഡിൽ നിന്ന് വെള്ളയിൽ ഭാഗത്തേക്ക് യുടേൺ എടുത്ത്
കൈനാട്ടിയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോഡ്രൈവർക്ക് പരിക്ക്
ചോറോട്: ദേശീയപാതയിൽ കൈനാട്ടിയിൽ വാഹനാപകടം. സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപപകടം നടന്നത്. കൈനാട്ടി പഴയ പെട്രോൾ പമ്പിന് സമീപമാണ് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരേക്ക് പോവുകയായിരുന്ന KL58 AA 2100 അയ്യപ്പൻ ബസും എതിർ ദിശയിൽ വരികയായിരുന്ന KL18 L 9273 നമ്പർ ഓട്ടോറിക്ഷയുമാണ്
കൊയിലാണ്ടിയിൽ സ്വകാര്യ ബസ്സ് ഓട്ടോയില്‍ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊയിലാണ്ടി: സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് അപകടം. ഇന്ന് രാവിലെ 9.45 ഓടെ താലൂക്ക് ആശുപത്രിക്ക് മുന്‍വശത്തായിരുന്നു അപകടം. തലശ്ശേരിയിലെക്ക് പോവുകയായിരുന്ന KL 10 A 4574 നമ്പര്‍ ബസ്സാണ് KL 56 L 66 18 നമ്പര്‍ ഓട്ടോയില്‍ ഇടിച്ചത്. അപകടത്തില്‍ പരിക്കേല്‍ക്കാതെ ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിച്ച ഉടനെ ബസ്സ് ഓടിച്ച ഡ്രൈവര്‍
തൃശ്ശൂരിൽ ലോറി കയറി അഞ്ച് പേർ മരിച്ച സംഭവം: വാഹനത്തിന്റെ റജിസ്ട്രേഷനും, ഡ്രൈവറുടെ ലൈസൻസും റദാക്കുമെന്ന് മന്ത്രി കെ.ബി ഗണേശ് കുമാർ
തൃശ്ശൂർ: തൃശ്ശൂർ നാട്ടിക വാഹനപകടം ദൗര്‍ഭാഗ്യകരമെന്നും വിഷയത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രാഥമിക അന്വേഷണം നടത്തിയെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേശ് കുമാർ. വാഹനത്തിൻ്റെ റജിസ്ട്രേഷനും, ഡ്രൈവറുടെ ലൈസൻസും റദാക്കും. നിലവിൽ ഡ്രൈവറും ക്ലീനറും പോലീസ് കസ്റ്റഡിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറിയത്. അപകടത്തില്‍ കുട്ടികളടക്കം
കൊയിലാണ്ടി കണയങ്കോട് പുഴക്കരയിലേയ്ക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്
കൊയിലാണ്ടി: കണയങ്കോട് പുഴക്കരയിലേയ്ക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് അപകടം. അപകടത്തിൽ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. താമരശ്ശേരി ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുകയായിരുന്ന ലോറി കുട്ടോത്ത് വളവിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ ഒരു തെങ്ങ്
കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ട്രക്ക് ഡ്രൈവർക്ക് പരിക്ക്
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം സ്വകാര്യ ബസും ഇരുചക്രവാഹനങ്ങളുമായി പോകുകയായിരുന്ന ട്രക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും വടകര ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശിയാണ് ഡ്രൈവർ. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടകര നാരായണനഗരത്ത് സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടം; പരിക്കേറ്റ പതിയാരക്കര സ്വദേശിനിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
വടകര: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. പതിയാരക്കര വണ്ടായിയിൽ സുമിതയ്ക്കാണ് നഷ്ടം പരിഹാരം നൽകാൻ കോടതി വിധിച്ചത്. വടകര എം എ സി ടി കോടതിയുടേതാണ് ഉത്തരവ്. 2021 ഒക്ടോബർ 29നാണ് കേസിനാസ്പദമായ സംഭവം. വടകര നാരായണനഗരം ജംഗ്ഷനിൽ വച്ച് ഭർത്താവ് രൂപേഷ്കുമാറിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ