Tag: accident case

Total 35 Posts

പയ്യോളി തോലേരി ടൗണിൽ ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

പയ്യോളി: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തോലേരി സ്വദേശിയായ വയോധികൻ മരിച്ചു. വാലിക്കുനി കണ്ണൻ (68) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1.55 ഓടെയാണ് മരണം. ജനുവരി 18 ന് വൈകീട്ട് 5 ഓടെ തുറയൂർ പയ്യോളി പേരാമ്പ്ര റോഡിൽ തോലേരി ടൗണിൽ ചായ കുടിച്ചിറങ്ങവേയാണ് കണ്ണനെ ഓട്ടോറിക്ഷയിടിച്ചത്. അപകടത്തിൽ റോഡിലേക്ക്

മുക്കാളിയില്‍ സ്വകാര്യ ബസ് സ്‌ക്കൂട്ടറില്‍ ഇടിച്ച് അപകടം; കണ്ണൂക്കര സ്വദേശിക്ക്‌ ദാരുണാന്ത്യം

വടകര: മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുഞ്ഞിപ്പള്ളിയിലെ ഹോട്ടലിന്റെയും മുക്കാളിയിലെ സ്റ്റേഷനറി കടയുടെയും ഉടമയായ കണ്ണൂക്കര മഞ്ഞക്കര വിനയനാഥ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനയനാഥിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാനന്തവാടി ആറാം മൈലില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; നാലു പേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് വടകര രജിസ്ട്രേഷനിലുള്ള കാർ

മാനന്തവാടി: പൊഴുതന ആറാം മൈലില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. വൈത്തിരി ഭാഗത്തുനിന്നും വരികയായിരുന്ന ബസും മാനന്തവാടി ഭാഗത്തു നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. വടകര രജിസ്‌ട്രേഷനിലുള്ള കെ.എല്‍ 18 ടി 8686 നമ്പറിലുള്ള ഇഗിനിസ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍

കൂടരഞ്ഞിയില്‍ വിനോദ സഞ്ചാരികളുമായി പോകുകയായിരുന്ന ട്രാവലര്‍ മറിഞ്ഞ് അപകടം; ആറുവയസുകാരി മരിച്ചു

കൂടരഞ്ഞി: കൂടരഞ്ഞിയില്‍ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ട്രാവലര്‍ മറിഞ്ഞ് അപകടം. അപകടത്തില്‍ ചങ്കുവെട്ടി സ്വദേശിയായ ആറുവയസുകാരി എലിസ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. കൂടരഞ്ഞി കുളിരാമുട്ടിയിലാണ് അപകടമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദര്‍ശിച്ച് മടങ്ങിവരികയായിരുന്ന സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ട്രാവലര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കുണ്ട്. പരിക്കേറ്റവരെല്ലാം ഒരു കുടുംബത്തിലുള്ളവരാണ്.

വയനാട് മീനങ്ങാടിയിൽ നിയന്ത്രണംവിട്ട ലോറി കാറിലിടിച്ച് അപകടം; കുറ്റ്യാടി സ്വദേശി മരിച്ചു

കൽപറ്റ: നിയന്ത്രണംവിട്ട ലോറി കാറിലിടിച്ച് ഒരാൾ മരിച്ചു. കുറ്റ്യാടി സ്വദേശി മേലിയേടത്ത് ഷബീർ (24) ആണ് മരിച്ചത്. മീനങ്ങാടി പാതിരിപ്പാലത്ത് ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടം. കുറ്റ്യാടിയിൽനിന്നുള്ള യുവാക്കളുടെ സംഘം ഊട്ടിയിലേക്ക് പോകുകയായിരുന്നു. കാറിലേക്ക് നിയന്ത്രണംവിട്ട ലോറി ഇടിച്ചുകയറുകയായിരുന്നു.കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: എംസി റോഡിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു. വെഞ്ഞാറമൂട് പള്ളിക്കലിൽ വെച്ച് കമാൻഡോ വാഹനത്തിന് പിന്നിൽ ലോക്കൽ പോലീസിന്റെ ജീപ്പിടിച്ചാണ് അപകടമുണ്ടായത്. കമാൻഡോ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന പള്ളിക്കൽ പൊലീസ് സ്റ്റേഷന്റെ ജീപ്പാണ് കമാൻഡോ വാഹനത്തിന് പിന്നിലിടിച്ചത്. മുന്നിലെ വാഹനങ്ങൾ പെട്ടെന്ന് നിർത്തിയപ്പോഴാണ് അപകടമുണ്ടായത്. കടക്കൽ കോട്ടപ്പറത്തുള്ള പരിപാടി കഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രി തിരിച്ചു

പേരാമ്പ്രയില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം; യാത്രക്കാരനും ഡ്രൈവര്‍ക്കും പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ചേര്‍മല റോഡില്‍ വെച്ചാണ് അപകടം. ചേര്‍മലയില്‍ നിന്നും ഇറങ്ങിവരുന്ന ഓട്ടോറിക്ഷ പേരാമ്പ്ര ഹൈസ്‌കൂളിന് മേലെയുള്ള വളവില്‍ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വാഹന ഉടമയായ മമ്മിളിക്കുളം സ്വദേശി വിനു, യാത്രക്കാരന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര അഗ്നിരക്ഷാ സേനയെ

പ്രമോഷൻ റീൽ ചിത്രീകരണത്തിനിടെ കടമേരി സ്വദേശി കാറിടിച്ച് മരിച്ച സംഭവം; ബെൻസ് വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു

കോഴിക്കോട്: പ്രമോഷൻ റീൽ ചിത്രീകരണത്തിനിടെ കാറിടിച്ച് കടമേരി സ്വദേശി ആൽവിൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ച മഞ്ചേരി സ്വദേശി സാബിത് റഹ്മാനാണ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചു എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ രാവിലെയാണ്ബീച്ച് റോഡിൽ

റീൽസ് ചിത്രീകരണത്തിനിടെ ആൽവിനെ ഇടിച്ച് തെറിപ്പിച്ചത് ഡിഫൻഡറല്ല, ബെൻസ് വാഹനെമെന്ന് പോലീസ്; അപകടത്തിനിടയാക്കിയ തെലങ്കാന രജിസ്ട്രഷൻ വാഹനത്തിന് ഇൻഷൂറൻസില്ല

കോഴിക്കോട്:റീൽസ് ചിത്രീകരണത്തിനിടെ ആൽവിനെ ഇടിച്ച് തെറിപ്പിച്ചത് ഡിഫൻഡറല്ല. ബെൻസ് വാഹനമാണ് ഇടിച്ചതെന്ന് വ്യക്തമായതായി പോലിസ്. ആൽവിൻ റീൽസ് ചിത്രീകരിച്ച ഫോണിൽ നിന്ന് അപകടത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചെന്നും വെള്ളയിൽ സിഐ മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലുള്ള സാബിത് റഹ്മാനാണ് വാഹനം ഓടിച്ചത്. ഇടിച്ച ബെൻസ് വാഹനത്തിന് ഇൻഷൂറൻസില്ല. ഇതിനാലാണ് പോലിസ് സ്റ്റേഷനിലും ആശുപത്രിയിലും ഡിഫൻഡറാണ് ഇടിച്ചതെന്ന് ആൽവിനൊപ്പം ഉണ്ടായിരുന്നവർ

റീൽസ് ചിത്രീകരണത്തിനിടെ കടമേരി സ്വദേശി കാറിടിച്ച് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ പോലിസ് സ്റ്റേഷന് സമീപം റീൽസ് ചിത്രീകരണത്തിനിടെ കടമേരി സ്വദേശി കാറിടിച്ച് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. തലക്കുളത്തൂർ പറമ്പത്ത് സ്വദേശി എടശ്ശേരി മുഹമ്മദ് റബീസ്, മഞ്ചേരി സ്വദേശി കല്ലിങ്കൽ വീട്ടിൽ സാബിത് റഹ്മാൻ എന്നിവരാണ് വെള്ളയിൽ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഇവരാണ് റീൽസ് ചിത്രീകരത്തിനു ഉപയോഗിച്ച കാറുകൾ

error: Content is protected !!