Tag: accident case

Total 5 Posts

ദേശീയപാതയില്‍ കൊയിലാണ്ടി കൊല്ലത്ത് ബൈക്ക് കാറില്‍ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ കൊല്ലം സില്‍ക്ക് ബസാറില്‍ ബൈക്ക് കാറില്‍ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി ഭാഗത്തു നിന്നും വടകര ഭാഗത്തേക്ക് പോകുന്ന വാഗണര്‍ കാറിന്റെ പിറകില്‍ അതേ ദിശയില്‍ തന്നെ പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക്

രണ്ടിടങ്ങളിലെ ടിപ്പർ ലോറി അപകടങ്ങളിൽ ഓർക്കാട്ടേരി സ്വദേശിനി ഉൾപ്പടെ രണ്ടുപേർ മരിച്ച കേസ്; 55 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നൽകാൻ വടകര എം.എ.സി.ടിയുടെ വിധി

വടകര: രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ടു സ്ത്രീകൾ ടിപ്പർ ലോറിയിടിച്ച് മരിച്ചകേസിൽ 55 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വടകര എം.എ.സി.ടി. ജഡ്ജ് പി. പ്രദീപ് ഉത്തരവിട്ടു. ഓർക്കാട്ടേരി ഇല്ലത്തുതാഴ കൗസു നിവാസിൽ രാജന്റെ ഭാര്യ സുമതി (48) മരിച്ചകേസിൽ 21,12,320 രൂപ നൽകാൻ കോടതി ഉത്തരവ്. എട്ടുശതമാനം പലിശയും, കോടതിച്ചെലവും സഹിതം ന്യൂ ഇന്ത്യ

ചോറോട് വയോധികയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയുടെ ശരീരം തളർത്തുകയും ചെയ്ത വാഹനാപകടം; അപകടത്തിനിടയാക്കിയ വാഹനം ആറുമാസമായിട്ടും കാണാമറയത്ത്, വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി

വടകര: ചോറോട് ദേശീയപാതയിൽ വയോധികയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയുടെ ശരീരം തളർത്തുകയും ചെയ്ത വാഹനാപകട കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ. ലീ​ഗൽ സർവീസ് അതോറിറ്റിയിൽ നിന്നും ഹൈക്കോടതി റിപ്പോർട്ട് തേടി. അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ട് പോലീസ് ലീ​ഗൽ സർവീസ് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. കുട്ടിക്ക് നിയമ സഹായം നൽകുമെന്ന് ലീ​ഗൽ സർവ്വീസ് അതോറിറ്റി അറിയിച്ചു. അപകടത്തിനിടയാക്കിയ വാഹനം ഇപ്പോഴും

വാഹനാപകടത്തിൽ പരിക്കുപറ്റിയ ഏറാമല സ്വദേശിനിക്ക് 15 ലക്ഷം രൂപ നഷ്ട പരിഹാരം; വിധി വടകര മോട്ടോർ ആക്സിഡന്റ് ക്ലയിംസ് ട്രീബ്യൂണലിന്റേത്

വടകര: വാഹനാപകടത്തിൽ പരിക്ക് പറ്റിയ ഏറാമല സ്വദേശിനിക്ക് 14.74800 രുപ, 8 ശതമാനം പലിശയും കോടതിച്ചിലവും ചേർത്ത് നൽകാൻ വിധി. ഏറാമല സ്വദേശിനിയും എസ്.ബി.ഐ കല്ലാച്ചി ബ്രാഞ്ചിലെ കരാർ ജീനക്കാരിയുമായ തിരുമുമ്പിൽ ശ്രീലതക്ക് (43) ആണ് വാഹനാപകടത്തിൽ സാരമായ പരിക്ക് പറ്റിയത്. ഇഫ്ക്കൊ ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ട പരിഹാര തുക നൽകേണ്ടത്. വടകര

ചാറ്റല്‍മഴയിൽ കാറിന്റെ വാതില്‍ തുറന്ന് വശങ്ങളില്‍ എഴുന്നേറ്റിരുന്ന് താമരശേരി ചുരത്തിലൂടെ വിദ്യാര്‍ഥികളുടെ അപകട യാത്ര; ‘ നടപടിയെടുത്ത് മോട്ടോര്‍വാഹന വകുപ്പ്

താമരശ്ശേരി : താമരശ്ശേരി ചുരത്തില്‍ കാറിന്റെ വാതിലിന്റെ വശങ്ങളില്‍ എഴുന്നേറ്റിരുന്ന് അരയ്ക്കുമുകളിലേക്കുള്ള ശരീരഭാഗങ്ങള്‍ പുറത്തേക്കിട്ട് യുവാക്കള്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍വാഹന വകുപ്പ്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് മോട്ടോര്‍വാഹന വകുപ്പ് നടപടിയുമായി രംഗത്തെത്തിയത്. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ഷൈനി മാത്യു, എം.വി.ഐ. പി.ജി. സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടിയെടുത്തത്. അപകടകരമായരീതിയില്‍ കാറോടിച്ച്

error: Content is protected !!