Tag: 20-year-old

Total 1 Posts

വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന വെങ്ങളം സ്വദേശിയായ ഇരുപതുകാരൻ മരിച്ചു

കൊയിലാണ്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെങ്ങളം സ്വദേശിയായ യുവാവ് മരിച്ചു. മേലേത്താനി ഹമീദിന്റെ മകൻ മുഹമ്മദ്‌ അദിനാൻ ആണ് മരണപ്പെട്ടത്. ഇരുപത് വയസാണ്. കഴിഞ്ഞ ദിവസം ചെട്ടിക്കുളത്ത് വച്ച് അദിനാൻ സഞ്ചരിച്ച ബെെക്കും മറ്റൊരു ബെെക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം

error: Content is protected !!