Tag: പിഷാരികാവ് ക്ഷേത്രം
വോട്ടെടുപ്പും പിഷാരികാവ് കാളിയാട്ടവും ഒരേ ദിവസം; അങ്കലാപ്പിലായി നാട്ടുകാർ
കൊയിലാണ്ടി: നിയമസഭ തെരഞ്ഞെടുപ്പും പിഷാരികാവ് കാളിയാട്ടവും ഒരേ ദിവസം വന്നതിന്റെ അങ്കലാപ്പിലാണ് കൊല്ലത്തുകാർ. ഫെബ്രുവരി 23 നായിരുന്നു കളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്. ഏപ്രിൽ 5,6 തിയ്യതികളിലാണ് പിഷാരികാവ് ഉത്സവം തീരുമാനിച്ചത്. 5 ന് വലിയവിളക്കും, 6 ന് കാളിയാട്ടവുമാണ് തീരുമാനിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷ പരിപാടികൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് ഇത്തവണ ഉത്സവം തീരുമാനിച്ചതെങ്കിലും
പിഷാരികാവിൽ ഏപ്രിൽ 6 ന് കാളിയാട്ടം
കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രധാന ക്ഷേത്രമായ ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ മുഹൂർത്തം കുറിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെയാണ് ഉത്സവം. അഞ്ചിന് വലിയവിളക്ക് ആറിന് കാളിയാട്ടം. ഈ വർഷം കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി ഉത്സവം നടത്താനാണ് സാധ്യത. ചേമഞ്ചേരിയിലുള്ള പൊറ്റമ്മൽ കുടുംബത്തിലെ കാരണവരായ നമ്പീശനാണ്
പിഷാരികാവിൽ കാളിയാട്ടം കുറിച്ചു; പ്രഖ്യാപനം അത്താഴപൂജയ്ക്ക് ശേഷം
കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രധാന ക്ഷേത്രമായ ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ മുഹൂർത്തം കുറിച്ചു. കാലത്ത് പൂജയ്ക്ക് ശേഷം പൊറ്റമ്മല്‍ നമ്പീശന്റെയും, ശശികുമാര്‍ നമ്പീശന്റെയും കര്‍മ്മികത്വത്തിലാണ് ചടങ്ങ് നടന്നത്. ക്ഷേത്രം ട്രസ്റ്റിമാരുടെയും ഊരാളൻമാരുടെയും ഭക്തജനങ്ങളുടെയും സാനിധ്യത്തിലാണ് കാളിയാട്ട മുഹുർത്തം കുറിച്ചത്. കുംമ്പ മാസം പത്താം തിയ്യതിയോ തൊട്ടടുത്തുള്ള കൊടിയാഴ്ച (ഞായർ, ചൊവ്വ, വെള്ളി) ദിവസങ്ങളിലോ
പിഷാരികാവ് ക്ഷേത്രം; നാളെ കാളിയാട്ടം കുറിക്കും
കൊയിലാണ്ടി : കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാളിയാട്ടം കുറിക്കല്‍ ചടങ്ങ് ഫെബ്രുവരി 23ന് രാവിലെ നടക്കും. കാലത്ത് പൂജയ്ക്ക് ശേഷം പൊറ്റമ്മല്‍ നമ്പീശന്റെയും, ശശികുമാര്‍ നമ്പീശന്റെയും കര്‍മ്മികത്വത്തിലാണ് ചടങ്ങ് നടക്കുകയെന്ന് ട്രസ്റ്റിബോര്‍ഡ് ചെയര്മാന് പി.നാരായണന് കുട്ടി നായര്‍ പറഞ്ഞു. കോവിഡ് കാരണം കഴിഞ്ഞ വർഷം കാളിയാട്ടം മാറ്റിവെക്കുകയായിരുന്നു. ഈ വർഷവും ചടങ്ങുകൾ
പിഷാരികാവില്‍ പുതുക്കി പണിത പത്തായപ്പുര സമര്‍പ്പിച്ചു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം പുതുക്കി പണിഞ്ഞ പത്തായപ്പുരയുടെ സമര്‍പ്പണം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്.മുരളി നിര്‍വ്വഹിച്ചു. കെ.ദാസന് എം.എല്‍.എ, മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.രവീന്ദ്രന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മേല്‍ശാന്തി എന്‍.നാരായണന് മൂസ്സത് പത്തായം നിറക്കല്‍ കര്‍മ്മം നടത്തി. ട്രസ്റ്റി ബോർഡ് ചെയര്മാന് പുനത്തില്‍ നാരായണന് കുട്ടി നായര്‍, ട്രസ്റ്റി മെമ്പർമാരായ കീഴയില്
പിഷാരികാവ് ക്ഷേത്രത്തിൽ ദ്രവ്യകലശം ആരംഭിച്ചു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ദ്രവ്യകലശവും രുദ്രാഭിഷേകവും തുടങ്ങി. തന്ത്രി കാട്ടുമാടം അഭിനവ് അനിൽ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ. 21-ന് ക്ഷേത്രപാല പ്രതിഷ്ഠാദിനം ആചരിക്കും. 20 വരെ ചെറിയ ഗുരുതി, ശാക്തേയ പൂജ, ശത്രുസംഹാര ഹോമം, കരിങ്കലശം എന്നിവ നടത്തില്ല.