Tag: നാദാപുരം

Total 13 Posts

തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ അജ്ഞാതർ ഉപേക്ഷിച്ചത് രാമനാട്ടുകരയ്ക്കടുത്ത്; വിട്ടയച്ചത് മോചനദ്രവ്യം നൽകിയതിനെ തുടർന്ന്

നാദാപുരം: തൂണേരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ അജ്ഞാതസംഘം ഉപേക്ഷിച്ചത് രാമനാട്ടുകരയ്ക്കടുത്ത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ ബിസിനസുള്ള എം.ടി.കെ. അഹമ്മദിനെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ മോചിപ്പിച്ചത്. കണ്ണും കൈകാലുകളും കെട്ടിയിട്ട നിലയിൽ രാമനാട്ടുകരയ്ക്കടുത്ത് തന്നെ ഇറക്കിവിടുകയായിരുന്നുവെന്ന് അഹമ്മദ് പറഞ്ഞു. റൂമിൽനിന്ന് ഇറക്കിക്കൊണ്ടുവന്നതിനുശേഷം ഒന്നരമണിക്കൂറോളം വാഹനത്തിൽ സഞ്ചരിച്ചതായാണ് അഹമ്മദിന്റെ നിഗമനം. അവിടെനിന്ന് അഹമ്മദ് ഓട്ടോയിൽ രാമനാട്ടുകരയിലെത്തുകയായിരുന്നു. തുടർന്ന് ബസിൽ കയറി

നാദാപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വ്യാപാരിയെ മോചിപ്പിച്ചു; നിർണായകമായത് പോലീസ് ഇടപെടൽ

നാദാപുരം: തൂണേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരി അഹമ്മദിനെ അക്രമികള്‍ മോചിപ്പിച്ചു. അഹമ്മദിനെ കാറില്‍ വടകരക്കടുത്ത് എത്തിച്ച് ഉപേക്ഷിച്ച ശേഷം സംഘംകടന്നു കളയുകയായിരുന്നു.ബന്ധുക്കളെത്തിയാണ് ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചുമണിയോടെ തൂണേരി മുടവന്തേരിയിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകും വഴിയാണ് അഹമ്മദിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇതിന് പിറകെ പണം ആവശ്യപ്പെട്ട് അഹമ്മദിന്റെ

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; പോലീസും ക്വട്ടേഷൻ സംഘവും തമ്മിൽ ഒത്തുകളിയെന്ന് യു.ഡി.എഫ്

നാദാപുരം: തൂണേരി പ്രവാസി വ്യവസായി എം.ടി.കെ.അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസും ക്വട്ടേഷൻ സംഘവും ഒത്തുകളിക്കുന്നുവെന്നാരോപിച്ച് പ്രദേശവാസികൾ നാദാപുരം പോലീസ് സ്റ്റേഷൻ റോഡ് ഉപരോധിച്ചു. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച ഉപരോധസമരം ഏഴുമണിയോടെ അവസാനിപ്പിച്ചു. പരാതിയുമായി പോലീസിനോട് സംസാരിച്ചപ്പോൾ തട്ടിക്കൊണ്ടുപോയ പ്രശ്നം സംസാരിച്ചുതീർക്കാൻ ആദ്യം ആവശ്യപ്പെട്ടുവെന്നും യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. ഗൃഹനാഥനെ കാണാനില്ലെന്ന പരാതിയിലാണ് പോലീസ് ആദ്യംകേസെടുത്തത്. ക്വട്ടേഷൻ

error: Content is protected !!