Tag: നാദാപുരം
ഒടുവിൽ സ്റ്റെഫിനും; ചെക്യാട് തീപ്പിടുത്തം, കുടുംബത്തിലെ നാലാമനും മരണത്തിന് കീഴടങ്ങി
നാദാപുരം: ചെക്യാട് തീപ്പൊള്ളലേറ്റ കുടുംബത്തിലെ നാലാമത്തെയാളും മരണത്തിന് കീഴടങ്ങി. പൊള്ളലേറ്റ് മരിച്ച രാജുവിൻ്റെയും റീനയുടെയും ഇളയ മകൻ സ്റ്റെഫിനും (14) മരണത്തിന് കീഴടങ്ങി.റീന ഇന്ന് കാലത്താണ് മരിച്ചത്. ഇവരുടെ മൂത്ത മകൻ സ്റ്റാലിഷ് (17) ഇന്നലെ മരിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സമീപത്തെ കല്യാണ വീട്ടിൽപോയി തിരിച്ച് വന്ന് കിടന്നുറങ്ങിയ ഭാര്യയെയും
തീപ്പൊള്ളലേറ്റ് മരിച്ച അച്ഛനും മകനും നാടിന്റെ യാത്രാമൊഴി
പാറക്കടവ്: തീപ്പൊള്ളലേറ്റ് മരിച്ച അച്ഛനും മകനും നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചെക്യാട് കായലോട്ട് താഴെ കീറിയപറമ്പത്ത് രാജു ചൊവ്വാഴ്ച ഉച്ചയ്ക്കും മകൻ സ്റ്റാലിഷ് ബുധനാഴ്ച പുലർച്ചെയോടെയുമാണ് മരിച്ചത്. രാജുവിന്റെ മൃതദേഹം വിദേശത്ത് ആയിരുന്ന സഹോദരനെ കാത്ത് മെഡിക്കൽ കോളജിൽ സൂക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മകനും മരിച്ചത്. രാജു, ഭാര്യ റീന, മക്കളായ
തട്ടിക്കൊണ്ടുപോയ കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
നാദാപുരം: അരൂർ എളയടത്തു വെച്ച് വോളിബോൾ മത്സരം കണ്ട് മടങ്ങുകയായിരുന്ന പേരാമ്പ്ര സ്വദേശി അജ്നാസിനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടികിട്ടാപ്പുള്ളി പിടിയിൽ. വധശ്രമ കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മീത്തലെ അടയങ്ങാട്ട് അൻസാറിനെയാണ് നാദാപുരം പോലീസ് കസ്റ്റഡിയിൽ എടുത്തത്. അന്‍സാറിനെ പ്രത്യക അന്വേഷണ സംഘം ബുധാനാഴ്ച്ച ഉച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്. വീട്ടിലെത്തിയ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച
ചെക്യാട് തീപ്പൊള്ളലേറ്റ ഗൃഹനാഥനും മകനും മരിച്ചു
നാദാപുരം: ചെക്യാട് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കുടുംബത്തിലെ ഗൃഹനാഥനും, മകനും മരിച്ചു. കായലോട്ട് താഴെ കീറിയപറമ്പത്ത് രാജു (48), മകൻ സ്റ്റാലിഷ് (17) എന്നിവരാണ് മരിച്ചത്. ഭാര്യ റീന (40), മക്കളായ, സ്റ്റെഫിൻ (14 ) എന്നിവർ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുമാണ്. ഗൃഹനാഥന്റെ മരണത്തിനും ഭാര്യയ്ക്കും മക്കൾക്കും തീപ്പൊള്ളലേറ്റ സംഭവത്തിനും ഇടയാക്കിയത് കുടുംബവഴക്കെന്നാണ് സൂചന. ചൊവ്വാഴ്ച
ചെക്യാട് വീട്ടിൽ തീപ്പിടുത്തം; ഒരു കുടുംബത്തിലെ നാല് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു
നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കായലോട്ട് ഒരു കുടുംബത്തിലെ നാല് പേരെ തീ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. എല്ലാവരുടേയും നില ഗുരുതരമാണ്. താഴെ കീറിയ പറമ്പത്ത് രാജു (45), ഭാര്യ റീന (40), മക്കളായ സ്റ്റാലിഷ്, സ്റ്റഫിന്‍ എന്നിവർക്കാണ് തീ പൊള്ളലേറ്റിരിക്കുന്നത്. പുലര്‍ച്ചെ രണ്ടരയോടെ വീട്ടില്‍ നിന്ന് തീയും അലര്‍ച്ചെയും കേട്ട അയല്‍വാസികളാണ് ഇവരെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.
യുവാവിനെ തട്ടിക്കൊണ്ടു പോകൽ; രണ്ട് പേർ പിടിയിൽ, പിന്നിൽ സ്വർണ്ണക്കടത്ത്
നാദാപുരം: പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസിനെ വ്യാഴാഴ്ച അർധരാത്രിയിൽ എളയടത്ത്നിന്ന് വോളിബോൾ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ആക്രമിച്ച് തട്ടിക്കൊണ്ട് പോയ കേസിൽ മുഖ്യസൂത്രധാരായ രണ്ടുപേർ പിടിയിൽ. തട്ടിയെടുത്ത സ്വർണം തിരിച്ചുപിടിക്കാനയി ക്വട്ടേഷൻ സംഘത്തിന്റെ സഹാത്തോടെ ആക്രമണം ആസൂത്രണം ചെയ്തകാർത്തികപ്പള്ളി മുയിപ്ര കോട്ടോളി ഫൈസൽ (37), വില്യാപ്പള്ളി ചേരിപ്പൊയിൽ നീലിയത്ത് സെയ്ത് അലിയാർ സെയ്ത് (38)
നാദാപുരം തട്ടിക്കൊണ്ട് പോകൽ കേസ് വഴിത്തിരിവിൽ; സംഭവത്തിന് സ്വർണക്കടത്തുമായി ബന്ധം
നാദാപുരം: അരൂർ എളയിടത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പോലീസ്. പന്തീരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസിനെതിരെയാണ് കേസെടുത്തത്. കാർത്തിക പള്ളി സ്വദേശി ഫൈസലിൻ്റ പരാതിയിൽ ഒരു കിലോ സ്വർണം കവർച്ച ചെയ്ത കേസിലാണ് അജ്നാസിനെതിരെ പൊലീസ് കേസെടുത്തത്. അജ്നാസിനെ വ്യാഴാഴ്ച അർധ രാത്രിയോടെ ഇളയിടത്തുനിന്ന് വോളിബാൾ കണ്ട് മടങ്ങുന്നതിനിടെ ഇന്നോവ കാറിലെത്തിയ സംഘം
യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
നാദാപുരം: എളയടത്ത് വോളിബോൾ മത്സരം കണ്ടിറങ്ങിയ യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംഘം സഞ്ചരിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകീട്ടോടെയാണ് വില്യപ്പള്ളിക്കടുത്ത് കാർ കണ്ടെത്തിയത്. പേരാമ്പ്ര പന്തിരിക്കര ചെമ്പുനടക്കണ്ടിയിൽ അജ്‌നാസിനെയാണ് നമ്പർ പ്ലേറ്റില്ലാത്ത കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. വിരലടയാള വിദഗ്ധരും പോലീസും കാർ പരിശോധിച്ചു. വെള്ളിയാഴ്ച അർധരാത്രിയിലാണ് തട്ടിക്കൊനു പോകൽ നടന്നത്. അജ്‌നാസിനെ
നാദാപുരത്ത് വീണ്ടും തട്ടിക്കൊണ്ട് പോകൽ; യുവാവിനെ അജ്ഞാത സംഘം റാഞ്ചി, വ്യാപക തിരച്ചിൽ
നാദാപുരം: നാദാപുരം മേഖലയില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ തട്ടിക്കൊണ്ടുപോകല്‍. പുറമേരിയിലെ അരൂര്‍ എളയിടത്ത് യുവാവിനെ അജ്ഞാതസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയില്‍ അജ്‌നാസിനെയാണ് (30) നമ്പര്‍ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം റാഞ്ചിയത്. ഇന്ന് പുലര്‍ച്ച 12.30 ഓടെയാണ് സംഭവം. അരൂര്‍ എളയിടത്ത് സുഹൃത്തുക്കളോടൊപ്പം വോളിബോള്‍ മത്സരം കാണാനെത്തിയതായിരുന്നു അജ്‌നാസ്. മത്സരം കഴിഞ്ഞ്
പയ്യോളിക്കാരനുൾപ്പെടെ പഴയ വ്യാപാരപങ്കാളികളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് വ്യവസായി
നാദാപുരം: തന്നെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്നും അവർക്കുപിന്നിൽ പഴയ വ്യാപാര പങ്കാളികളാണെന്നും പ്രവാസി വ്യവസായിയായ എം.ടി.കെ.അഹമ്മദ് പറഞ്ഞു. തൂണേരിയിലെ വീട്ടിൽ തിരിച്ചെത്തിയശേഷം മാധ്യമങ്ങളോട് സംഭവം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 2016-ൽ ഖത്തറിലെ ബിസിനസ് സംബന്ധമായ കാര്യങ്ങളാണ് തട്ടിക്കൊണ്ടുപോയ സംഘം തന്നോട് പ്രധാനമായും അന്വേഷിച്ചത്. കമ്പനിയിൽ മാനേജരായി നിയമിച്ചിരുന്ന പയ്യോളി സ്വദേശി നിസാർ, കണ്ണൂർ സ്വദേയികളായ അലീം, റയീസ്