കേരളത്തില്‍ 50 ശതമാനത്തിലധികം വയോജനങ്ങളാണ്, ഇവര്‍ക്ക് സംരക്ഷണവും പരിഗണനയും നല്‍കാതെ സമൂഹത്തിന് മുന്നോട്ടുപോകാന്‍ സാധിക്കില്ല, വയോജന സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യത; ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ
വെള്ളിയൂര്‍: വയോജന സംരക്ഷണം യുവതലമുറകളുടെ ഉത്തരവാദിത്തമാണെന്ന് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. കേരളത്തില്‍ 50 ശതമാനത്തിലധികം വയോജനങ്ങളാണ്. ഇവര്‍ക്ക് സംരക്ഷണവും പരിഗണനയും നല്‍കാതെ സമൂഹത്തിന് മുന്നോട്ടുപോകാന്‍ സാധിക്കില്ല. വയോജന സംരക്ഷണം നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളിയൂര്‍ ജനകീയ വായനശാലയില്‍ നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകൃതമായ വായോ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയോജനങ്ങളുടെ കഴിവുകളെയും സേവനത്തെയും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിച്ചാല്‍ വയോജനങ്ങളുടെ ഒറ്റപ്പെടലിന് ഒരു പരിധിവരെ ആശ്വാസമാകുമെന്നും സാമൂഹ്യ പുരോഗതിയില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൊച്ചാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിച്ചു. വയോ ക്ലബ്ബിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.മധു കൃഷ്ണന്‍ മാസ്റ്റര്‍, വയോ ക്ലബ് പ്രസിഡണ്ട് കെ.എം സൂപ്പി മാസ്റ്റര്‍, വായനശാല വൈസ് പ്രസിഡണ്ട് ഹമീദ് കിളിയായി, സെക്രട്ടറി എം.കെ ഫൈസല്‍ മാസ്റ്റര്‍, വയോ ക്ലബ്ബ് വൈസ് പ്രസിഡണ്ട് ആര്‍.പി രവീന്ദ്രന്‍, വായനശാല താലൂക്ക് സമിതി അംഗം എം.സി ഉണ്ണികൃഷ്ണന്‍, എസ്.രമേശന്‍ മാസ്റ്റര്‍, ടി.ചന്ദ്രന്‍, പി.കെ കേശവന്‍ മാസ്റ്റര്‍, എം.എം കുഞ്ഞി ചെക്കിണി, വി.എം പക്രുട്ടി ഹാജി, കെ.പി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ലീലാമ്മ, കെ.പി രാജന്‍, രാമചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
വായനശാല പ്രസിഡന്റ് എടവന സുരേന്ദ്രന്‍ സ്വാഗതവും, വയോ ക്ലബ്ബ് സെക്രട്ടറി വിജയന്‍ കൊട്ടാരക്കല്‍ നന്ദിയും പറഞ്ഞു.
summary: T P Ramakrishnan MLA said that elderly care is the necessity of the time