‘രോ​ഗികൾക്കിനി ആശുപത്രി ചുറ്റി നടക്കേണ്ടി വരില്ല’; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇലക്ട്രിക് ബഗ്ഗി വാങ്ങുന്നതിന് തുക അനുവദിച്ച് ടി.പി.രാമകൃഷ്ണൻ എം.എൽ.എ


പേരാമ്പ്ര: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഒരു ഇലക്ട്രിക് ബഗ്ഗി വാങ്ങുന്നതിന് ടി.പി.രാമകൃഷ്ണൻ എം.എൽ.എ ആറ് ലക്ഷം രൂപ അനുവദിച്ചു.
2022-23 സാമ്പത്തിക വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.

ഇലക്ട്രിക് ബഗ്ഗി എത്തുന്നതോടെ ആശു പത്രിയിലെത്തുന്ന രോഗികൾ ഉൾപ്പടെയുളളവർക്ക് വിവിധ ബ്ലോക്കുകളിലേക്കും ഡോക്ടർമാർ, സ്കാനിംഗ് സെന്ററുകൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും.

ചിത്രം: 1. ഇലട്രിക് ബഗ്ഗി പ്രതീകാത്മക ചിത്രം, 2. ടി.പി രാമകൃഷ്ണൻ എം.എ.എൽ.എ

Summary: T.P Ramakrishnan MLA has allocated funds for the purchase of an electric buggy for the Kozhikode Medical College Hospita