ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങുമായി സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ; വിലങ്ങാടും വയനാടും 100 വീടുകൾ നിർമിച്ച് നൽകും
നാദാപുരം : ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങുമായി സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ; വിലങ്ങാടും വയനാടും100 വീടുകൾ നിർമിച്ച് നൽകും. വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചതിനുശേഷമാണ് ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ജാതി ഭേദമന്യേ അർഹരായവർക്ക് വീട് നിർമിച്ച് നൽുമെന്ന് പറഞ്ഞത്.
സർക്കാരിന്റെ ശ്രദ്ധപതിയേണ്ട ഇടങ്ങളുണ്ടെങ്കിൽ സഭ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. വീടു നിർമാണം സഭ നേരിട്ടായിരിക്കും നടത്തുക. ഉരുൾപൊട്ടൽ ഉൾപ്പെടെയുളള പ്രകൃതി ദുരന്തത്തിനിടയിലും മതസൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും അതിജീവിതത്തിന്റെയും പാഠമുണ്ടെന്നും അദേഹം പറഞ്ഞു. ഉരുൾപൊട്ടൽദുരന്തമുണ്ടായ വിലങ്ങാട് മഞ്ഞക്കുന്ന് വാളൂക്ക് എന്നിവിടങ്ങളിലും ദുരന്തത്തിൽ മരിച്ച റിട്ട. അധ്യാപകൻ മാത്യുവിന്റെ വീടും ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സന്ദർശിച്ചു.