നീന്തിക്കയറി കുട്ടികള്‍; മേപ്പയ്യൂര്‍ നമ്പിച്ചാംകണ്ടി കടവിലെ കുളത്തില്‍ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം
മേപ്പയൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പത്താംക്ലാസ് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം സംഘടിപ്പിച്ചു. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ അധ്യക്ഷയായിരുന്നു.
നമ്പിച്ചാം കണ്ടികടവിലെ കുളത്തില്‍ നടന്ന നീന്തലിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അക്വാറ്റിക്ക് അസോസിയേഷന്‍ സെക്രട്ടറി സി.സി.ജോളി, കോച്ച് ശരവ്യന്‍, ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗിരിഷ്, പി.ഇ.ടി.സമീര്‍ പരപ്പില്‍, പേരാമ്പ്ര ഫയര്‍സ്റ്റേഷനിലെ പി.സി.പ്രേമന്‍, എന്‍.എം ലതീഷ്, ഉണ്ണികൃഷന്‍, വി.ആര്‍.സത്യനാഥന്‍, വി.ഐ.കെ.സുനില്‍, ഫയര്‍ റെസ്‌ക്യു സിവില്‍ ഡിഫന്‍സിലെ പി.കെ.സുധിഷ് എന്നിവര്‍ നേതൃത്വം നല്‍കി.
പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, വി.പി.രമ, മെമ്പര്‍മാരായ സറീന ഒളാറ, ദിപ കേളോത്ത്, പ്രസീത,കെ.കെ. ലീല, പ്രശാന്ത് എടത്തിക്കണ്ടി റാബിയ പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.