തേങ്ങ വിലയിടിവും രാസവള വിലവര്‍ധനവും അടിയന്തിരമായി പരിഹരിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം പേരാമ്പ്ര നിയോജക മണ്ഡലം സ്‌പെഷല്‍ കണ്‍വന്‍ഷന്‍


പേരാമ്പ്ര: കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ഒരുപോലെ മത്സരിക്കുകയാണെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി നസീര്‍ വളയം അഭിപ്രായപ്പെട്ടു. പേരാമ്പ്ര നിയോജക മണ്ഡലം
സ്വതന്ത്ര കര്‍ഷകസംഘം സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളികേരത്തിന്റെ വിലയിടിവും, രാസവള വിലവര്‍ദ്ധനവും വളം ലഭിക്കാനില്ലാത്തതുമെല്ലാം കാര്‍ഷിക മേഖലയിലെ അടിയന്തിരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരവും കാണാതെ സര്‍ക്കാര്‍ മൗനം തുടരുന്നത് കര്‍ഷകരോടുള്ള വെല്ലുവിളിയാണ്. കര്‍ഷകരെ സമരരംഗത്തേക്ക് വലിച്ചിഴക്കരുതെന്നും പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സി.എച്ച് അനുസ്മരണവും , മെമ്പര്‍ഷിപ്പ് കാമ്പയിന്റെ മണ്ഡലം തല ഉദ്ഘാടനവും മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് നിര്‍വ്വഹിച്ചു.

സ്വതന്ത്രകര്‍ഷക സംഘം മണ്ഡലം പ്രസിഡന്റ് ടി.കെ.ഇബ്രാഹിം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുറഹിമാന്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ വീര്‍ക്കണ്ടി മൊയ്തു നന്ദിയും പറഞ്ഞു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍, പി.ടി അഷറഫ്, മൂസ്സ കോത്തമ്പ്ര, കുഞ്ഞമ്മത് പേരാമ്പ്ര, ചെരിപ്പേരി മൂസ്സഹാജി, പുതുക്കുടി അബ്ദുറഹിമാന്‍, പെരിഞ്ചേരി കുഞ്ഞമ്മത്, ടി.പി.നാസര്‍, കോവുമ്മല്‍ മുഹമ്മദലി, ടി.കെ.നഹാസ്, കെ.സി.മുഹമ്മദ്, ടി.പി.മുഹമ്മദ്, ഷാജി.ഇ, പാളയാട്ട് ബഷീര്‍, ചേറമ്പറ്റ മമ്മു, ആര്‍.കെ.മുഹമ്മദ് സംസാരിച്ചു.