നമ്മുടെ നാടിനെ വൃത്തിയായി സംരക്ഷിക്കാം; ചക്കിട്ടപാറയിൽ ബോധവൽക്കരണ ക്ലാസും റാലിയും


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ജില്ലാ ശുചിത്വ മിഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസും റാലിയും നടത്തി. സ്വച്ഛ് ഭാരത് സേവാ ക്യാമ്പെയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.എം.ശ്രീജിത്ത് അധ്യക്ഷനായി.

വാർഡ്‌ മെമ്പർ ബിന്ദു സജി, ശുചിത്വമിഷൻ ജില്ലാ അസിസ്റ്റന്റ്‌ കോ-ഓർഡിനേറ്റർ കെ.ടി.രാധാകൃഷ്ണൻ, ബ്ലോക്ക്‌ കോ-ഓർഡിനേറ്റർ സി.പി.ശശിധരൻ, ജെ.എച്ച്‌.ഐ ഉണ്ണികൃഷ്ണൻ, ശുചിത്വമിഷൻ ആർ.പി ഷൈനി.വി.പി, ഹരിത കർമ്മസേന സെക്രട്ടറി ഇ.എസ്‌.സബിത എന്നിവർ സംസാരിച്ചു.

പഞ്ചായത്തിലെ ഹരിത കർമ്മസേന വളണ്ടിയർമാർ, എൻ.സി.സി, സ്കൗട്ട്‌, ജെ.ആർ.സി, എൻ.എസ്‌.എസ്‌, ഗൈഡ്സ്‌, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി നൂറുകണക്കിനാളുകൾ പങ്കെടുത്തു.