സംശയംതോന്നി കാർ പരിശോധിച്ചു; ലഹരി മരുന്നുകളുമായി അമ്മയും മകനും കോഴിക്കോട് സ്വദേശികളായ സുഹൃത്തുക്കളും അറസ്റ്റിൽ
പാലക്കാട്: ലഹരി മരുന്നുകളുമായി അമ്മയും മകനും കോഴിക്കോട് സ്വദേശികളായ സുഹൃത്തുക്കളും അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി അശ്വതി, മകൻ ഷോൺ സണ്ണി, അശ്വതിയുടെ സുഹൃത്തുക്കളായ കോഴിക്കോട് ഏലത്തൂർ സ്വദേശികളായ പി മൃദുൽ, അശ്വിൻ ലാൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഘം അറസ്റ്റിലായത്.
ഇവരിൽ നിന്നും 10.12 ഗ്രം എംഡിഎംഎയും, മയക്കുഗുളികളും കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്നാണ് സംഘം എത്തിയത്. വാളയാർ ചെക്പോസ്റ്റിലെത്തിയപ്പോൾ സംശയം തോന്നിയ എക്സൈസ് സംഘം വാഹനം പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്.

Description: Suspicious car searched; Mother, son and friends from Kozhikode arrested with drugs