സ്റ്റീല്‍ ബോംബെന്ന് സംശയം; അഴിയൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെയ്നർ കണ്ടെത്തി


വടകര: അഴിയൂരില്‍ സ്റ്റീല്‍ ബോംബെന്ന് സംശയിക്കുന്ന കണ്ടെയ്നർ കണ്ടെത്തി. കോറോത്ത് റോഡില്‍ തുരുത്തിപ്പുറത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെയ്നർ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ആല്‍താമസമില്ലാത്തെ വീടിന്റെ മുന്‍വശത്തെ പറമ്പില്‍ നിന്നും ഒരു കണ്ടെയ്നർ ആണ്‌ കണ്ടെത്തിയത്.

സ്റ്റീല്‍ ബോംബ് ആണെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചോമ്പാല സി.ഐയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. പോലീസ് കണ്ടെയ്നർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് ഉടന്‍ പരിശോധന നടത്തും.

Description: Suspected to be a steel bomb; The container was found abandoned in Azhiyur