വാണിമേൽ സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ച പ്രതി റിമാൻഡിൽ
ചൊക്ലി: വാണിമേൽ സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ച പ്രതി റിമാൻഡിൽ. മലപ്പുറം സ്വദേശി അബ്ദുൾ റഷീദാണ് റിമാൻഡിലായത്. ഫെബ്രുവരി 24-ന് രാത്രിയാണ് സ്കൂട്ടർ മോഷണം പോയത്.
പെരിങ്ങത്തൂരിനടുത്ത ഒലിപ്പിൽ ഗവ. എൽപി സ്കൂൾ വാർഷികത്തിന് സൗണ്ട് സിസ്റ്റവുമായെത്തിയതായിരുന്നു വാണിമേൽ സ്വദേശിയായ നബീൽ. തുടർന്ന് സ്കൂട്ടർ രാത്രി സ്കൂൾ പരിസരത്ത് നിർത്തിയിട്ടതായിരുന്നു. ഈ സമയമാണ് വാഹനം മോഷണം പോയത്. കരിയാട് മേഖലയിൽ ഇയാൾ മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ വിവിധ സി.സി. ടി.വി. ക്യാമറകളിലൂടെ പോലിസ് കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ചൊക്ലി പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
