‘എന്റെ വഴിയില്‍ നിന്ന് മാറ്’; മാധ്യമ പ്രവര്‍ത്തകരെ പിടിച്ച് തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി


തൃശൂര്‍: മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങളില്‍ ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സുരേഷ്‌ഗോപി പിടിച്ചു തള്ളുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ സുരേഷ് ഗോപിയോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെയും തുടര്‍ന്ന് വന്ന ആരോപണങ്ങളെ കുറിച്ചും മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ സംഭവങ്ങളെ നിസാരവല്‍ക്കരിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
‘എന്റെ വഴിയില്‍ നിന്ന് മാറ്’ എന്റെ വഴി എന്റെ അവകാശമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മാധ്യമങ്ങളോട് സുരേഷ്‌ഗോപി പ്രതികരിച്ചത്.

Description: Suresh Gopi assaulted media workers.