അഴിയൂർ പൂഴിത്തല സുരേഷ് ഭവനിൽ പി.പി.ശശിധരൻ അന്തരിച്ചു


അഴിയൂർ: പൂഴിത്തല സുരേഷ് ഭവനിൽ പി.പി.ശശിധരൻ (72 വയസ്) അന്തരിച്ചു. അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രം മുൻ പ്രസിഡൻ്റും, നിലവിൽ ഡയറക്ടറുമാണ്. പൂഴിത്തലയിലെ പഴയ കാല വ്യാപാരി പരേതനായ കുഞ്ഞാണ്ടിയുടെയും പരേതയായ നാരായണിയുടെയും മകനാണ്.

ഭാര്യ ശോഭന. മക്കൾ: സമിത്, ഷമിലി. മരുമക്കൾ: നിതീഷ്, മമത. സഹോദരങ്ങൾ: അശോകൻ, ഡോ. സതി വേണുഗോപാൽ,
സുരേഷ് ബാബു, പരേതരായ സോമൻ, പത്മ. ശവസംസ്കാരം ഇന്നലെ രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

Summary: Suresh bhavanil PP Sasidharan Passed away in Azhiyur Poozhithala