സാന്ത്വന പരിചരണ പരിശീലന പരിപാടിയുമായി സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റിവ് നൊച്ചാട് സൗത്ത് മേഖല കണ്‍വന്‍ഷന്‍



പേരാമ്പ്ര: സുരക്ഷ പെയില്‍ ആന്റ് പാലിയേറ്റിവ് നൊച്ചാട് സൗത്ത് മേഖല കണ്‍വന്‍ഷനും സാന്ത്വന പരിചരണ പരിശീലനവും സംഘടിപ്പിച്ചു. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി സി.പി.ഐ.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ഡോ.സി.കെ.വിനോദ്, എ.പി.സുധീഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. സുരക്ഷ മേഖല രക്ഷാധികാരി എടവന സുരേന്ദ്രന്‍ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു.

കണ്‍വന്‍ഷനില്‍ വെച്ച് പുതിയ മേഖല കമ്മറ്റി രൂപീകരിച്ചു. സെക്രട്ടറിയായി സി.മുഹമ്മദിനെയും പ്രസിഡന്റായി വിജയന്‍ മുണ്ടോളിയെയും ടി.ചന്ദ്രനെ ഖജാഞ്ചിയുമായി കണ്‍വന്‍ഷന്‍ തെരെഞ്ഞെടുത്തു.